തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എക്സിറ്റ് പോളിന് നിരോധനം. വോട്ടെടുപ്പ് നടക്കുന്ന 31ന് രാവിലെ ഏഴുമുതൽ വൈകുന്നേരം ആറ് വരെയാണ് എക്സിറ്റ് പോൾ നിരോധിച്ചത്. എക്സിറ്റ് പോൾ ഫലങ്ങൾ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയോ മറ്റെന്തെങ്കിലും ഉപാധികളിലൂടെയോ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചതായി ചീഫ് ഇലക്ട്രൽ ഓഫീസർ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ സർവേ, മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് സർവേ ഉൾപ്പെടെയുള്ള യാതൊരു തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മീഡിയയിൽ 29ന് വൈകുന്നേരം ആറു മുതൽ 31ന് വൈകുന്നേരം ആറ്വരെ പ്രദർശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.