സംഗീത സംവിധായകൻ ഗോപിസുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള ചിലചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ‘കാതങ്ങള്‍ താണ്ടി മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍ വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴിയിലേക്ക്’ എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചത്.
ഇതിന് പിന്നാലെ അമൃതയും ഗോപി സുന്ദറും പ്രണയത്തിലാണോ എന്ന ചര്‍ച്ചയും സജീവമായി. വ്യക്തമായ ഉത്തരം ഇരുവരും നല്‍കിയില്ല. എന്നാല്‍ ഇരുവരും വിവാഹിതരായി എന്ന വിവരമാണ് ഇന്ന് പുറത്തെത്തിയത്. വിവാഹമാല ചാര്‍ത്തിയുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രണയ വിവാഹമായിരുന്നു എന്നാണ് സൂചന
അമൃതയ്‌ക്കൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ പങ്കുവെച്ചതിന് പിന്നാലെ അഭയ ഹിരണ്‍മയിയുമായുള്ള ഗോപിയുടെ ബന്ധവും ചര്‍ച്ചയായിരുന്നു.
മെയ് 24ന് അഭയയുടെ 33ാം ജന്മദിനം ആയിരുന്നു. ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു അഭയ. ഇതിന് താഴെയാണ് ഗോപി സുന്ദറിനെ അന്വേഷിച്ചുകൊണ്ടുള്ള കമന്റുകള്‍ വന്നത്. എന്നാല്‍ ഇതിന് താരം മറുപടി നല്‍കിയില്ല. ഒന്ന് ഉറക്കെ കരഞ്ഞൂടെ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് എന്തിന് എന്നായിരുന്നു ഹിരണ്‍മയി മറുപടി കുറിച്ചത്. ചിരിക്കുന്ന ഇമോജികള്‍ക്കൊപ്പമായിരുന്നു മറുപടി.
അഭയയുടെ കുറിപ്പിങ്ങനെയായിരുന്നു, എത്ര സംഭവബഹുലമായ വര്‍ഷം! ഉയര്‍ച്ച താഴ്ചകളുള്ള ഒരു യാത്രയായിരുന്നു അത്. പക്ഷേ ഇപ്പോള്‍ സ്വസ്ഥവും സമാധാനവുമായി കഴിയുകയാണ് ഞാൻ. മറ്റൊരു രീതിയിലേക്ക് എന്നെ കൊണ്ടുപോയ പ്രകൃതിയുടെ വഴി ആഘോഷിക്കുകയാണ്….
ഇതിനിടെ ഗോപി സുന്ദറും അമൃതാ സുരേഷും തമ്മിലുള്ള പ്രണയവും വിവാഹവും സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി നടനും അമൃതയുടെ മുൻഭർത്താവുമായ ബാല ഫെയ്സ് ബുക്ക് ലൈവിൽ. ‘അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്’ എന്നായിരുന്നു ബാലയുടെ പ്രതികരണം.
ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
താൻ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടതില്ലെന്നും വീഡിയോയിൽ ബാല പറയുന്നു. അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസ അറിയിക്കുകയും ചെയ്തു.
“ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ നല്ലത് നടക്കും. ചീത്ത ചെയ്താൽ ചീത്തയേ കിട്ടുള്ളു. ഇന്ന് രാവിലെ കുറച്ചുപേർ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാൻ ഇപ്പോൾ നന്നായി ജീവിക്കുന്നു. അവർ അങ്ങനെ പോകുകയാണെങ്കിൽ അങ്ങനെ പോകട്ടെ. അവരും നന്നായി ഇരിക്കട്ടെ. ഞാൻ പ്രാർഥിക്കാം… “