NEWS

മൂന്നു നേരവും മാഗി നൂഡിൽസ്; ഭാര്യയിൽ നിന്നും വിവാഹമോചനം നേടി ഭർത്താവ്

മൈസൂരു:ജോലിത്തിരക്കുകള്‍ക്കിടയില്‍ പെട്ടന്ന് തയ്യാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് ന്യൂഡില്‍സ്.എന്ന് കരുതി മൂന്നു നേരവും അതുതന്നെയായാലോ? ഇപ്പോളിതാ ഇങ്ങനെയൊരു പ്രശ്നത്തിന് ഭാര്യയിൽ നിന്നും വിവാഹമോചനം നേടിയിരിക്കുകയാണ് ഒരു ഭർത്താവ്.മൈസൂരുവിലാണ് സംഭവം.
വിവാഹമോചന കേസുകളെ കുറിച്ച്‌ സംസാരിക്കവെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്‌ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം.എല്‍ രഘുനാഥ് ആണ് ഇത്തരത്തിലൊരു കേസിനെ കുറിച്ച്‌ വെളിപ്പെടുത്തിയത്.മാഗി നൂഡില്‍സ് ഒഴികെയുള്ള ഭക്ഷണം തയ്യാറാക്കാന്‍ ഭാര്യക്ക് അറിയില്ലെന്നാണ് ഭര്‍ത്താവിന്റെ പരാതി.
പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും നൂഡില്‍സ് ആണ്.ഭാര്യ കടയില്‍ പോയി ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് മാത്രമാണ് വാങ്ങാറ് എന്നും എല്ലാ ദിവസവും ഇത് തന്നെയാണ് കഴിക്കാറ് എന്നും യുവാവ് പറയുന്നു. പരസ്പര സമ്മതത്തോടുകൂടിയാണ് ദമ്ബതികളുടെ വിവാഹമോചനം. ‘മാഗി കേസ്’ എന്നാണ് ഈ കേസിന് പേര് നല്‍കിയിരിക്കുന്നത്.

Back to top button
error: