പത്തനംതിട്ട ഗവി ഫോറസ്റ്റ് സ്റ്റേഷനിലെ താത്കാലിക വനിതാവാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
ഇക്കാര്യത്തിൽ വിശദമായ റിപ്പോർട്ടു സമർപ്പിക്കുവാൻ മന്ത്രി എ.കെ.ശശീന്ദ്രൻ വനം വകുപ്പ് മേധാവിയ്ക്ക് നിർദേശം നൽകി. ഇതിന് മുന്‍പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും.
തൊഴില്‍രംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ലൈംഗിക ചൂഷണം ഏറി വരുന്ന ഈ സമയത്ത് തക്കതായ ശിക്ഷ കൊടുക്കുക മാത്രമാണ് ഏക വഴി എന്ന് അഭിപ്രായം ഉയര്‍ന്നു.