NEWS

22കാരന്റെ പീഡനത്തിനിരയായ 65കാരി മരിച്ചു

അമ്ബലപ്പുഴ:  22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന അറുപത്തഞ്ചുകാരിയാണ് പീഡനത്തിനിരയായത്.
സംഭവത്തില്‍ അമ്ബലപ്പുഴ തെക്ക് പഞ്ചായത്ത് ആമയിട നാഗമംഗലം കോളനിയില്‍ സുനീഷി (അപ്പു-22)നെ  പോലീസ് അറസ്റ്റ് ചെയ്തു.
25നു രാത്രി പത്ത് മണിക്കായിരുന്നു സംഭവം.പ്രതി സുനീഷ് വയോധികയുടെ വീടിന്റെ മതില്‍ ചാടിക്കടന്ന് വന്ന് വാതിലില്‍ മുട്ടിവിളിക്കുകയായിരുന്നു.വാതിൽ തുറന്ന വയോധികയെ തള്ളി മാറ്റി അകത്തു കയറി പിന്നീട് ക്രൂരമായി ബലാത്കാരം ചെയ്തു.തുടർന്ന് വയോധിക ഫോൺ ചെയ്തതനുസരിച്ച് ബന്ധുക്കളെത്തി രാത്രി തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചികില്‍സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം.സിസിടിവിയുടെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: