ഉദുമ: 28 ദിവസം മുൻപ് കുട്ടിക്ക് ജന്മംനൽകിയ യുവതിയെ വീടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. അരമങ്ങാനം ഉലൂജിയിലെ മല്ലികയുടെയും പരേതനായ അപ്പകുഞ്ഞിയുടെയും മകളായ സുജിനി (27) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
പാലക്കുന്നിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പനയാൽ പെരുന്തട്ട കളിങ്ങോത്ത് അഭിലാഷ് ആണ് ഭർത്താവ്.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.