Month: May 2022
-
India
വയനാട്ടിൽ പരാജയപ്പെടും, ഹൈദരാബാദിൽ മത്സരിക്കൂ: രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി
ഹൈദരാബാദ്: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം മേധാവിയും എംപിയുമായി അസദുദ്ദീന്‍ ഉവൈസി. ‘നിങ്ങൾ വയനാട്ടിൽനിന്നു മത്സരിച്ചാൽ പരാജയപ്പെട്ടും. വരൂ, ഹൈദരാബാദിൽനിന്നു മത്സരിക്കൂ. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ. അല്ലെങ്കിൽ മേഡക്കിൽ നിന്നും നിങ്ങൾക്ക് മത്സരിക്കാം’– കോൺഗ്രസ് നേതാക്കളുടെ തെലങ്കാന പര്യടനത്തെക്കുറിച്ചു വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. തെലങ്കാനയിൽ എത്തിയ രാഹുൽ, താൻ വന്നിരിക്കുന്നത് ടിആർഎസ്, ബിജെപി, എഐഎംഐഎം എന്നിവർക്കു വെല്ലുവിളിയായിട്ടാണെന്നു പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് ഉവൈസി രാഹുലിനെ വെല്ലുവിളിച്ചത്. 2004 മുതൽ ഹൈദരാബാദിൽനിന്നുള്ള ലോക്സഭ എംപിയാണ് ഉവൈസി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1980ൽ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് മേഡക്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ പ്രചരണം നടത്തുകയാണ് രാഹുൽ ഗാന്ധി. പ്രചരണത്തിന്റെ ആദ്യദിനം തന്നെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല രാജാവാണെന്നും പരിഹസിച്ചു.
Read More » -
NEWS
ട്വിറ്റർ വാങ്ങാൻ ട്രംപിന്റെ ‘പ്രോത്സാഹനം’; അദ്ദേഹത്തോട് സംസാരിച്ചിട്ടില്ലെന്ന് മസ്ക്
വാഷിങ്ടൻ: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റർ വാങ്ങുന്നതിനു യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘പ്രോത്സാഹിപ്പിച്ചു’ എന്ന റിപ്പോർട്ട് തള്ളി ഇലോൺ മസ്ക്. ഇത്തരം റിപ്പോർട്ടുകൾ വ്യാജമാണ് എന്നായിരുന്നു മസ്ക്കിന്റെ പ്രതികരണം. ആജീവനാന്തകാലത്തേക്കു ട്രംപിനു ട്വിറ്റർ വിലക്കേർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു റിപ്പോർട്ട്. ട്രംപിന്റെ സ്വന്തം സമൂഹമാധ്യമ ആപ്പായ ട്രൂത്ത് സോഷ്യൽ സിഇഒ ഡെവിൻ ന്യൂൺസിനെ ഉദ്ധരിച്ചു ന്യൂയോർക്ക് പോസ്റ്റാണ് വാർത്ത പ്രസിദ്ധീകരിച്ചത്. ട്വിറ്ററിനെ വാങ്ങാൻ മസ്കിനെ ട്രംപ് പ്രോത്സാഹിപ്പിച്ചിരുന്നു എന്നായിരുന്നു ഡെവിന്റെ വാക്കുകൾ. ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ട ഈ വാർത്തയ്ക്കു മറുപടിയായാണു നിഷേധക്കുറിപ്പുമായി മസ്ക് രംഗത്തുവന്നത്. യുഎസിലെ കാപ്പിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് 2021 ജനുവരിയിലാണു ട്രംപിനെ ട്വിറ്റർ വിലക്കിയത്. ‘ഇതു വ്യാജമാണ്. ട്രംപുമായി നേരിട്ടോ അല്ലാതെയോ യാതൊരുവിധ ആശയവിനിമയവും ഉണ്ടായിട്ടില്ല’– മസ്ക് വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് 44 ബില്യൻ ഡോളറിനു മസ്ക് ട്വിറ്ററിനെ വാങ്ങിയത്. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക്, ട്വിറ്ററിൽ എന്തൊക്കെ മാറ്റങ്ങളാണു ഏർപ്പെടുത്തുകയെന്നതിൽ ടെക് ലോകത്തിന് ഇനിയും…
Read More » -
Crime
കൊച്ചിയിൽ വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ
കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജൂനിയർ വിദ്യാർഥി അറസ്റ്റിൽ. പാലക്കാട് സ്വദേശിയാണ് പിടിയിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. പാലാരിവട്ടത്ത് പെൺകുട്ടി താമസിച്ച ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. രണ്ടു വർഷം മുൻപ് നടന്ന സംഭവത്തിൽ പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു.
Read More » -
Crime
സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചു; 20 വയസ്സുകാരിയായ നവവധു ജീവനൊടുക്കി
ഹൈദരാബാദ്: സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. വികാരാബാദ് ജില്ലയിലെ താണ്ടൂർ സ്വദേശിനി സ്വാതിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരിയായ സ്വാതി ഇരുപത്തിരണ്ടുകാരനായ രാജുവിനെ വിവാഹം ചെയ്ത് അധിക നാളായിരുന്നില്ല. ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ വിവാഹിതരായ ഇവർ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു രാജു. സിനിമയ്ക്ക് പോവാൻ നിർബന്ധം പിടിച്ച സ്വതിയോട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജു എതിർത്തു. തുടർച്ചയായി നിഷേധമുണ്ടായതോടെ സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ രാജു ജോലിസ്ഥലത്തായിരുന്നു. ശങ്കർപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്റ്; ഒടിടി ചിത്രങ്ങളെ ബാധിക്കും
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമാതാവുമായ വിജയ്ബാബുവിനെ കണ്ടെത്താനുള്ള റെഡ് കോർണർ നോട്ടിസ് ഇറക്കുന്നതിന്റെ ആദ്യപടിയായി അറസ്റ്റ് വാറന്റ് കോടതി പുറപ്പെടുവിച്ചു. ഇതോടെ ഇന്റർപോളിന്റെ വെബ്സൈറ്റിൽ വിജയ്ബാബുവിന്റെ ഫോട്ടോ അടക്കം കേസിന്റെ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ പ്രത്യക്ഷപ്പെടും. റെഡ്കോർണർ നോട്ടിസ് പുറത്തുവന്നാൽ നിയമപരമായി വിജയ്ബാബുവിനെ പിടികൂടി ദുബായ് പൊലീസ് ഇന്ത്യയിലേക്കു മടക്കി അയയ്ക്കും. ഇതു മുൻകൂട്ടി കണ്ട്, ഇന്ത്യയുമായി പ്രതികളെ പരസ്പരം കൈമാറാനുള്ള കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്കു വിജയ്ബാബു കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പൊലീസിന്റെ പുതിയ നീക്കം വിജയ്ബാബു പങ്കാളിയായ ഒടിടി ചിത്രങ്ങളെയും പ്രതികൂലമായി ബാധിക്കും. വിദേശ മുതൽമുടക്കുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ സ്ത്രീപീഡനക്കേസിലെ പ്രതികൾക്കു പങ്കാളിത്തമുള്ള സിനിമകൾ വിലയ്ക്കു വാങ്ങി പ്രദർശിപ്പിക്കാറില്ല. ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് അടക്കമുള്ള ഒടിടി കമ്പനികളുടെ ഇന്ത്യൻ പ്രതിനിധികൾക്കും വിദേശ ഉടമകൾക്കും വാറന്റിന്റെ പകർപ്പ് കൈമാറാനുള്ള നിയമോപദേശമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്നത്. സഹോദരൻ പ്രതിയായ ഗാർഹിക പീഡനക്കേസിൽ…
Read More » -
NEWS
മെയ് 9: റഷ്യക്കെന്നും വിജയ ദിനം; യുക്രൈൻ യുദ്ധത്തിൽ നാളെ എന്ത് നടക്കും? പുടിന്‍റെ പ്രഖ്യാപനം എന്താകും?
ലോകം ആശങ്കയോടെ മെയ് 9 ലേക്ക് ഉറ്റുനോക്കുകയാണ്. റഷ്യയെ സംബന്ധിച്ചടുത്തോളം ഏറെ നിർണായകമായ ദിനമാണ് മെയ് മാസത്തിലെ ഒമ്പതാം തിയതി. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം എന്നത് തന്നെയാണ് റഷ്യയെ സംബന്ധിച്ചടുത്തോളം ഈ ദിവസത്തിന്‍റെ പ്രത്യേകത. അതുകൊണ്ടു തന്നെ നാളെ യുക്രൈൻ യുദ്ധം നിർണായക വഴിത്തിരിവിലെത്തുമെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ കണക്കുകൂട്ടൽ. യുക്രൈനെതിരെ പുടിൻ ഔദ്യോഗികമായി സമ്പൂർണ യുദ്ധപ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്. റഷ്യ അത് നിഷേധിച്ചിട്ടുണ്ടെങ്കിലും. യുക്രൈനും ചിലതൊക്കെ ഭയക്കുന്നുണ്ട്. എന്താണ് ഇങ്ങനെയൊരു ഭയത്തിന് കാരണം? എന്തുകൊണ്ട് മെയ് 9? മെയ് 9 റഷ്യയ്ക്ക് വിജയ ദിനമാണ്. രണ്ടാം ലോക മഹായുദ്ധത്തിൽ സോവിയറ്റ് യൂണിയൻ, നാസി ജർമ്മനിക്ക് മേൽ വിജയം നേടിയ ദിനം. യുക്രൈനിലേത് ‘പ്രത്യേക സൈനിക നടപടി’ മാത്രമാണെന്ന് ഇതുവരെ അവകാശപ്പെട്ടിരുന്ന റഷ്യൻ പ്രസിഡന്‍റ് വ്ലദിമിർ പുടിൻ ഇനിയത് യുദ്ധമെന്ന് പ്രഖ്യാപിച്ച് ആക്രമണം ശക്തമാക്കുമെന്നാണ് പാശ്ചാത്യ രാജ്യങ്ങൾ വിലയിരുത്തുന്നത്. യുക്രൈനെ നാസി…
Read More » -
India
തജിന്ദറിനെതിരെ വീണ്ടും വാറണ്ട്, രാത്രി ഹർജി പരിഗണിച്ചു, അറസ്റ്റിന് സ്റ്റേ, കെജ്‌രിവാൾ നാണം കെട്ടെന്ന് ബിജെപി
ചണ്ഡീഗഢ്: തജിന്ദർ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സർക്കാരിന്‍റെ നടപടികൾ പാതിരാത്രിയിലും ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായി മാറുന്നു. തജിന്ദർ ബഗ്ഗയ്ക്കെതിരെ രാത്രി പഞ്ചാബ് സർക്കാരിന്‍റെ ആവശ്യ പ്രകാരം മൊഹാലി കോടതി വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ രാത്രി നിയമപോരാട്ടം ഹൈക്കോടതിയിലേക്ക് നീങ്ങി. അറസ്റ്റ് വാറണ്ടിനെതിരെ തജിന്ദർ ബഗ്ഗ രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടി. ഇതോടെ വിഷയം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ വിമർശനമാക്കി ബി ജെ പി മാറ്റിയിട്ടുണ്ട്. തജിന്ദർ ബഗ്ഗയുടെ ഹർജി രാത്രി തന്നെ പഞ്ചാബ് ഹരിയാന ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് അനൂപ് ചിറ്റ്ക്കാര വസതിയിലാണ് വാദം കേട്ടത്. ബിജെപി നേതാവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് മൊഹാലി കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വാദം കേട്ട ശേഷം ഹൈക്കോടതി അറസ്റ്റിന് താത്കാലിക വിലക്കേർപ്പെടുത്തി. മെയ് പത്ത് വരെ തജീന്ദർ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതിനാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയത്. ബഗ്ഗയുടെ ഹർജി പ്രധാന കേസിനോടൊപ്പം…
Read More » -
Kerala
തൃശൂർ പൂരം: സാമ്പിൾ വെടിക്കെട്ട് രാത്രി, നഗരത്തിൽ ഗതാഗത നിയന്ത്രണം
തൃശൂർ: തൃശൂർ പൂരത്തിന്‍റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി 7 മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൂരം പ്രമാണിച്ച് മിക്ക ട്രെയിനുകൾക്കും പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ ചമയ പ്രദർശനം രാവിലെ തുടങ്ങും. പൂരത്തിൽ ആനകളുടെ ചമയങ്ങളും കുടമാറ്റത്തിനുള്ള കുടകളും പ്രദർശനത്തിനുണ്ടാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ രാജൻ ഉത്ഘാടനം ചെയ്യും. പാറമേക്കാവിന്‍റെ ചമയപ്രദർശനം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. നാളെയും പ്രദർശനമുണ്ടാവും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ള പ്രമുഖർ നാളെ പ്രദർശനം കാണാൻ എത്തും. ഈ മാസം നാലാം തിയതിയായിരുന്നു ശക്തന്‍റെ തട്ടകത്തിൽ പൂരം കൊടിയേറിയത്. ആദ്യം പാറമേക്കാവിലും, തുടര്‍ന്ന് തിരുവമ്പാടിയിലുമാണ് കൊടിയേറ്റ് നടന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകൾ നടന്നു. നാലാം തിയതി രാവിലെ ഒമ്പതേ…
Read More » -
Kerala
സഭ ബന്ധത്തിൽ ചർച്ച, കളം നിറഞ്ഞ് ഉമയും ജോ ജോസഫും; കളത്തിലെത്താതെ ബിജെപി, ട്വന്‍റി 20
കൊച്ചി: ഇടത് വലത് മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കളം നിറഞ്ഞതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് ചൂടേറുന്നു. സിറ്റിംഗ് സീറ്റ് നിലനിർത്താൻ എം എൽ എ ആയിരിക്കവെ അന്തരിച്ച പി ടി തോമസിന്‍റെ ഭാര്യ ഉമ തോമസിനെ തന്നെ രംഗത്തിറക്കി യു ഡി എഫ് ആദ്യമെത്തിയെങ്കിലും ഡോ ജോ ജോസഫിനെ അവതരിപ്പിച്ച് എൽ ഡി എഫും പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് യു ഡി എഫ്, എൽ ഡി എഫ് സ്ഥാനാർഥികൾ രാവിലെ മുതൽ പരമാവധി വോട്ടർമാരെ കാണാൻ ഇറങ്ങും. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വോട്ടഭ്യർത്ഥന ഉണ്ടാകും. രണ്ട് മുന്നണികളുടെയും സ്ഥാനാർഥികൾ പ്രചാരണത്തിൽ മുന്നേറുമ്പോഴും ബി ജെ പി ഇനിയും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടില്ല. ഉടൻ ഉണ്ടാകും എന്ന് മാത്രമാണ് നേതൃത്വം പറയുന്നത്. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള ചർച്ച ബിജെപിയിൽ തുടരുകയാണ്. തൃക്കാക്കരയിൽ എ എ പി കൂടി കളത്തിലുണ്ടാകുമോ എന്നതാണ് ഇനി അറിയാനുള്ള മറ്റൊരു കാര്യം. തെരഞ്ഞെടുപ്പിൽ എ എ പി യുടെ സ്ഥാനാർഥിയെ നിർത്തുന്നത്…
Read More » -
NEWS
ഐപിഎൽ: രാജസ്ഥാൻ പ്ലേ ഓഫിലേക്ക്; മുംബൈ പുറത്ത്
പുനെ: ഐപിഎല്ലിന്റെ 15-ാ൦ സീസണില്‍ (IPL 2022) പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ്.ശനിയാഴ്ച നടന്ന ആദ്യത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് പഞ്ചാബ് കിങ്‌സ് തോല്‍വി വഴങ്ങിയതോടെയാണ് പ്ലേ ഓഫ് യോഗ്യത നേടുന്നതില്‍ നിന്നും മുംബൈ ഔദ്യോഗികമായി പുറത്തായത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ ടീമായ മുംബൈ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്. സീസണില്‍ ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് കേവലം രണ്ട് ജയങ്ങളുമായി നാല് പോയിന്റോടെ പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്. ബാക്കിയുള്ള നാല് മത്സരങ്ങള്‍ ജയിച്ചാലും 12 പോയിന്റാണ് ഇനി മുംബൈക്ക് പരമാവധി നേടാന്‍ കഴിയുക. പഞ്ചാബിനെതിരായ മത്സരത്തിൽ രാജസ്ഥാന്‍ ജയിച്ചതോടെ അവര്‍ക്ക് 14 പോയിന്റ് ആയി.ഐപിഎല്ലിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 6 വിക്കറ്റിൻ്റെ തകർപ്പൻ ജയമായിരുന്നു രാജസ്ഥാൻ റോയൽസ് നേടിയത്. സീസണിൽ ചേസ് ചെയ്ത് രാജസ്ഥാൻ നേടുന്ന ആദ്യ…
Read More »