IndiaNEWS

വയനാട്ടിൽ പരാജയപ്പെടും, ഹൈദരാബാദിൽ മത്സരിക്കൂ: രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി

ഹൈദരാബാദ്: അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടിൽനിന്നു മത്സരിച്ചാൽ പരാജയപ്പെടുമെന്ന് എഐഎംഐഎം മേധാവിയും എംപിയുമായി അസദുദ്ദീന്‍ ഉവൈസി. ‘നിങ്ങൾ വയനാട്ടിൽനിന്നു മത്സരിച്ചാൽ പരാജയപ്പെട്ടും. വരൂ, ഹൈദരാബാദിൽനിന്നു മത്സരിക്കൂ. നിങ്ങളുടെ ഭാഗ്യം പരീക്ഷിക്കൂ. അല്ലെങ്കിൽ മേഡക്കിൽ നിന്നും നിങ്ങൾക്ക് മത്സരിക്കാം’– കോൺഗ്രസ് നേതാക്കളുടെ തെലങ്കാന പര്യടനത്തെക്കുറിച്ചു വാർത്താ ഏജൻസിയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി.

തെലങ്കാനയിൽ എത്തിയ രാഹുൽ, താൻ വന്നിരിക്കുന്നത് ടിആർഎസ്, ബിജെപി, എഐഎംഐഎം എന്നിവർക്കു വെല്ലുവിളിയായിട്ടാണെന്നു പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിക്കവെയാണ് ഉവൈസി രാഹുലിനെ വെല്ലുവിളിച്ചത്.

2004 മുതൽ ഹൈദരാബാദിൽനിന്നുള്ള ലോക്സഭ എംപിയാണ് ഉവൈസി. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1980ൽ മത്സരിച്ചു വിജയിച്ച മണ്ഡലമാണ് മേഡക്. അടുത്ത വർഷം നടക്കാനിരിക്കുന്ന തിര‍ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ പ്രചരണം നടത്തുകയാണ് രാഹുൽ ഗാന്ധി. പ്രചരണത്തിന്റെ ആദ്യദിനം തന്നെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ കടന്നാക്രമിച്ച രാഹുൽ ഗാന്ധി തെലങ്കാന ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല രാജാവാണെന്നും പരിഹസിച്ചു.

Back to top button
error: