Month: May 2022
-
NEWS
ലോകത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ബാധിച്ചു മരിച്ചത് ഇന്ത്യയിൽ..!
ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 47 ലക്ഷം ആളുകളെന്നുള്ള കണക്ക് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത് കഴിഞ്ഞ ദിവസമാണ്.കണക്കു പ്രകാരം ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് മരണം സംഭവിച്ചത് ഇന്ത്യയിലാണ്.പക്ഷെ ഈ കണക്ക് കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.ഇതിനു പിന്നാലെയാണ് മാധ്യമങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കണ്ട് ഇതിനെപ്പറ്റി ആരാഞ്ഞത്.എന്നാൽ മോഡി അതിന് മറുപടി പറയാതെ നടന്നു മറയുകയായിരുന്നു.ഇതിനെതിരെ നിരവധി ആളുകളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം… ആഹ്ലാദിക്കൂ അര്‍മാദിക്കൂ.. വന്ദേഭാരത മിഷനിലൂടെ സ്വന്തം ജനതയെ കൊലയ്ക്ക് കൊടുത്ത് ഇന്ത്യ ഒന്നാമതായി. കോവിഡില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം നടന്നത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന കണക്കുകള്‍. രാജ്യത്ത് മരിച്ചത് 47 ലക്ഷം പേര്‍, മോദിയുടെ കണക്കില്‍ 4.8 ലക്ഷം’; രാജ്യത്ത് കൊവിഡില്‍ ജീവന്‍ നഷ്ടമായവരുടെ കണക്ക് കുറച്ചുകാണിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ജനതയോടുള്ള വെല്ലുവിളിയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയിലാണ് ഏറ്റവുമധികം പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 47…
Read More » -
NEWS
കുന്നിക്കുരു വിഷമാണ്,മരുന്നുമാണ്; എങ്ങനെ ഉപയോഗിക്കാം?
കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം പിന്നിൽവന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി കേട്ടിട്ടില്ലേ പാട്ട്.പൊൻമുട്ടയിടുന്ന താറാവ് എന്ന സിനിമയിലേതാണ്.ഒരു കാലത്ത് നമ്മുടെ മുറ്റത്തും വേലിയിലും ധാരാളം പടർന്ന് കയറിയിരുന്ന ഒരു കാട്ടു വള്ളിയായിരുന്നു കുന്നി.ഇന്ന് ഇവ കിട്ടാ കനിയായി മാറിയിരിക്കുന്നു. വംശ നാശം നേരിടുന്ന ചെടികളുടെ കൂട്ടത്തിൽ കുന്നിയും ഉൾപ്പെട്ടു .വളരെ ഉയരത്തിൽ പടരുന്ന ഒരു വള്ളിച്ചെടിയാണിത്.തണ്ടുകൾ നേർത്തതും ബലം ഉള്ളവയുമാണ് .കുന്നിയുടെ വിത്തിന് കുന്നിക്കുരുവിന് വളരെയധികം വിഷാംശം ഉണ്ട് .എങ്കിലും ഇതിന്റെ വിത്തും വേരും ഇലയും തണ്ടും ഏറെ ഔഷധമൂല്യം ഉള്ളതാണ്. കുന്നി രണ്ട് തരമുണ്ട് വെളുപ്പും കറുപ്പും, കറുപ്പും ചുവപ്പും .കുന്നിച്ചെടിയുടെ വേരിനും ഇലയ്ക്കും മധുര രസമാണ്.കുന്നി ഇലകൾക്ക് വാളൻ പുളി യുടെ ഇലയോട് സാദൃശ്യമുണ്ട് .കുന്നിയുടെ വിത്തിനെ കുന്നിമണി എന്നും വിളിക്കും. കുന്നിമണിയിൽ ആബിൻ എന്നു പേരുള്ള ഒരു വിഷം അടങ്ങിയിരിക്കുന്നു.എങ്കിലും ഇതിന്റെ ഇലയും കായും നേരിയ അളവിൽ പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിക്കുന്നുണ്ട്.ശോധനക്കും, ലൈംഗിക ഉത്തേജനത്തിനും ഒക്കെ. ചവക്കാതെ പൊട്ടിക്കാതെ…
Read More » -
NEWS
എന്താണ് ഇന്റര്‍പോള്‍? പ്രധാനപ്പെട്ട ഇന്റര്‍പോള്‍ നോട്ടീസുകൾ ഏതെല്ലാം?
ലോകമെമ്പാടുമുളള പൊലീസുകാര്‍ തമ്മിലുളള സഹകരണത്തിനും, അതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമുളള അന്താരാഷ്ട്ര സംഘടനയാണ് ലോക പൊലീസ് എന്നറിയപ്പെടുന്ന ഇന്റര്‍പോള്‍.ദ ഇന്റർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (The International Criminal Police Organisation) എന്നാണതിന്റെ മുഴുവൻ പേര്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും തെരഞ്ഞെടുക്കുന്ന സമർത്ഥരായ പൊലീസുകാരാണ് ഇന്റർപോളിൽ പ്രവർത്തിക്കുന്നത്.ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോളിന് ലോകത്താകെ ഏഴ് പ്രാദേശിക ബ്യൂറോകളും , 194 രാജ്യങ്ങളിലായി സെന്‍ട്രല്‍ ബ്യൂറോകളുമുണ്ട്. യു.എന്നും , ഫുട്ബോൾ അസ്സോസിയേഷനും കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടനയാണ് ഇന്റർപോൾ. 1923-ൽ സ്ഥാപിതമായ സംഘടനയുടെ ടെലിഗ്രാഫ് മേൽവിലാസമായിരുന്നു ഇന്റർപോൾ എന്നത് പിന്നീടത് സംഘടനയുടെ പേര് തന്നെയായി മാറി.അംഗരാജ്യങ്ങൾ നൽകുന്ന വാർഷിക സംഭാവനയുടെ അടിസ്ഥാനത്തിലാണ് ഇന്റർപോൾ പ്രവർത്തിക്കുന്നത് . ഇന്റര്‍പോള്‍ നൽകുന്ന ഒരു അന്താരാഷ്ട്ര അലേർട്ടാണ് ഇന്റർപോൾ നോട്ടീസ്. ഒരു അംഗരാജ്യത്തിലെ (അല്ലെങ്കിൽ ഒരു അംഗീകൃത അന്തർദ്ദേശീയ സ്ഥാപനത്തിലെ) കുറ്റകൃത്യങ്ങൾ, കുറ്റവാളികൾ, ഭീഷണികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലോകമെമ്പാടുമുള്ള പോലീസ് സംവിധാനങ്ങളുമായി ആശയവിനിമയം നടത്താനായാണ് നോട്ടീസ് …
Read More » -
NEWS
ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാം;ദുര്‍ഗാദാസിന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല
തിരുവനന്തപുരം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനെക്കുറിച്ച് അധിക്ഷേപ പ്രസംഗം നടത്തിയ ദുര്‍ഗാദാസ് ശിശുപാലന് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികല. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് എന്ന പേരില്‍ തീവ്രവാദികള്‍ക്കുള്ള ലൈംഗിക സേവയ്ക്കായി നഴ്‌സുകളെ കൊണ്ടുപോകുന്നു എന്നുമായിരുന്നു ദുര്‍ഗാദാസിന്റെ വിവാദ പ്രസ്താവന. ഇതേത്തുടർന്ന് ദുര്‍ഗാദാസ് ശിശുപാലനെ ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ പദവിയില്‍ നിന്നും വെള്ളിയാഴ്ച പിരിച്ചുവിട്ടിരുന്നു.തുടർന്ന് ഖത്തറിൽ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരുന്നു.ഇതിനെതിരെയാണ് ശശികല രംഗത്ത് വന്നിരിക്കുന്നത്.ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍ തിരിച്ചടിക്കാന്‍ അറിയാമെന്നായിരുന്നു കെ.പി. ശശികലയുടെ ഭീഷണി. ‘കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍. ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടി വരും. അതിനുള്ള സാധ്യതയുമുണ്ടാകും. ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്,’ ശശികല പറഞ്ഞു. ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ…
Read More » -
NEWS
എന്താണ് കൊല്ലവർഷം? കൊല്ലവർഷപ്രകാരം ഇന്നത്തെ തീയതി എത്രയാണ്?
കൊല്ലം എന്നു പറഞ്ഞാലും വർഷം എന്നു പറഞ്ഞാലും(ഉദാ:ഒരു കൊല്ലം/ഒരു വർഷം) ഒരേ അർത്ഥമാണ്.പിന്നെന്തിനാണ് കൊല്ലവർഷം എന്ന് പറയുന്നത്? അതവിടെ നിൽക്കട്ടെ.കൊല്ലം നഗരത്തിന് കൊല്ലവർഷത്തേക്കൾ പഴക്കമുണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കേട്ടോളൂ. കൊല്ല വർഷത്തിന് ആരംഭം കുറിച്ചത് കൊല്ലത്തു നിന്നാണ്. പന്ത്രണ്ടു നൂറ്റാണ്ടു മുൻപ് ഉദയമാർത്താണ്ഡവർമ്മ എന്ന തിരുവിതാംകൂർ രാജാവാണ്(വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മ തുടങ്ങിയതെന്നും പറയപ്പെടുന്നു) കൊല്ലവർഷം ആരംഭിച്ചതെന്ന് കരുതപ്പെടുന്നു. എ.ഡി 825-ൽ പണ്ഡിതന്മാരുടെ യോഗം വിളിച്ചുകൂട്ടി കലണ്ടർ നിശ്ചയിച്ചു നടപ്പാക്കിത്തുടങ്ങിയ ഈ പരിഷ്കാരം കേരളത്തിലൊട്ടാകെയും, തുടർന്ന് അന്നത്തെ തിരുവിതാംകൂർ രാജാവിന്റെ അധീനതയിലുണ്ടായിരുന്ന ചേരരാജ്യത്തിലേക്കും പ്രചരിച്ചു. ആ കാലത്തുതന്നെ മധുര, തിരുനെൽവേലി തുടങ്ങിയ പ്രദേശങ്ങളിലും ഇത് നിലവിൽ വന്നു.കൊല്ലത്ത് ആരംഭിച്ചതു കൊണ്ടാണ് ഈ കാലഗണനാസമ്പ്രദായത്തിന് കൊല്ലവർഷം എന്ന പേരു ലഭിച്ചത്. കേരളത്തിന്റെ മാത്രമായ കാലഗണനാരീതിയാണ് കൊല്ലവർഷം.അതുകൊണ്ടുതന്നെ കൊല്ലവർഷം മലയാള വർഷം എന്നും അറിയപ്പെടുന്നു.എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം.ഭാരതത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു തയ്യാറാക്കിയതാണ്. ചിങ്ങം, കന്നി തുടങ്ങി 12 മലയാള മാസങ്ങളാണ് കൊല്ലവർഷത്തിൽ ഉള്ളത്. AD 825 ആഗസ്ത് 25 ന് ആണ്…
Read More » -
NEWS
ആരോഗ്യത്തിന് അത്യുത്തമം; ഇഞ്ചി അച്ചാർ ഉണ്ടാക്കുന്നവിധം
ഇന്ത്യക്കാരുടെ ഭക്ഷണാഭിരുചികളില്‍ പൊതുവേ അല്‍പം ‘സ്‌പൈസി’ വിഭവങ്ങളാണ് എപ്പോഴും കടന്നുകൂടാറ്. ഇതിന് ഏറ്റവും മികച്ചൊരു ഉദാഹരണമാണ് നമുക്ക് അച്ചാറുകളോടുള്ള പ്രണയം.വൈവിധ്യമാര്‍ന്ന അച്ചാറുകൾ നമ്മുടെ പ്രത്യേകതയാണ്. ഇക്കൂട്ടത്തില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു അച്ചാറിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. മറ്റൊന്നുമല്ല, ഇഞ്ചി ഉപയോഗിച്ചാണ് ഈ സ്‌പെഷ്യല്‍ അച്ചാര്‍ തയ്യാറാക്കുന്നത്. രുചിയുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കാത്ത, അതേ സമയം ആരോഗ്യത്തിനും ഏറെ മെച്ചമുള്ള ഒന്നാണിത്. ഇഞ്ചി നമുക്കറിയാം, ഒരു ചേരുവ എന്നതില്‍ കവിഞ്ഞ് മരുന്ന് എന്ന തരത്തിലാണ് നമ്മൾ കണക്കാക്കുന്നത്. അത്രയധികം ആരോഗ്യഗുണങ്ങളാണ് ഇഞ്ചിക്കുള്ളത്. പ്രത്യേകിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ ഇഞ്ചിക്കുള്ള കഴിവാണ് എടുത്തുപറയേണ്ടത്. ഈ അച്ചാര്‍ എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ? ആറ് ചേരുവകള്‍ മാത്രമാണ് ഇതിന് ആകെ ആവശ്യമുള്ളൂ. ഇഞ്ചി (ചെറുതായി അരിഞ്ഞതോ, ഗ്രേറ്റ് ചെയ്തതോ ആകാം- രണ്ട് കപ്പ്), രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്, കാല്‍ക്കപ്പ് ചെറുനാരങ്ങാനീര്, അരക്കപ്പ് പഞ്ചസാര, ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി, ഒടു ടേബിള്‍ സ്പൂണ്‍ കായപ്പൊടി എന്നിവയാണ് വേണ്ടത്. …
Read More » -
Careers
ഭർത്താവ് തീകൊളുത്തി കൊന്ന ജാസ്മിനും മകൾ സഫക്കും യാത്രാമൊഴി, മൃതദേഹം കത്തിക്കരിഞ്ഞതിനാൽ കൂടെപ്പിറപ്പുകൾക്കും നാട്ടുകാർക്കും ഒരുനോക്ക് കാണാനായില്ല
ഒരു നാട് മുഴുവൻ ഇപ്പോഴം ആ ഞെട്ടലിൽ നിന്നും മോചനം നേടിയിട്ടില്ല. പാണ്ടിക്കാട്ട്- പെരുന്തൽമണ്ണ റോഡിലെ കൊണ്ടിപ്പറമ്പിൽ വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു ആ ദുരന്തം. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെന്തുമരിച്ചത്. കരുവാരക്കുണ്ട് മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ 11 വയസുകാരി ഫാത്തിമ സഫ എന്നിവരാണ് കത്തിച്ചാമ്പലായത് നിസ്സഹായരായി നോക്കി നിൽക്കെണ്ടി വന്നു നാട്ടുകാർക്കും ബന്ധുക്കൾക്കും. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകൾ ഷിഫാന ആശുപത്രിയിലാണ് ഇപ്പോഴും. ഭാര്യയേയും മകളേയും ഓട്ടോയിലിട്ട് തീകൊളുത്തിയ ശേഷം ഭർത്താവ് സ്വയം തീ കൊളുത്തി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പാണ്ടിക്കാട് ജാസ്മിൻ്റെ തറവാട് വീട്ടിന് സമീപത്ത് വച്ചാണ് സംഭവം. മുഹമ്മദ് കുറച്ചു കാലമായി കാസർകോടാണ് ജോലി ചെയ്തിരുന്നത്. നാട്ടിലെത്തിയ മുഹമ്മദ് ഭാര്യയേയും മക്കളേയും പടക്കങ്ങളും പെട്രോളും നിറച്ച ഗുഡ്സ് വാനിലെ കാബിനിലേയ്ക്ക് ഫോൺ ചെയ്തു വിളിച്ച് വരുത്തിയത് മിഠായി കൊടുക്കാനെന്ന് പറഞ്ഞാണ്. പക്ഷെ അത് തങ്ങളെത്തന്നെ ഇല്ലാതാക്കാനാണെന്ന് അവർക്ക് അറിയില്ലായിരുന്നു. …
Read More » -
NEWS
അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് താലിബാൻ
അഫ്ഗാനിസ്ഥാനിൽ പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കണമെന്നും ബുർഖ ധരിക്കണമെന്നും താലിബാൻ. താലിബാൻ പരമോന്നത നേതാവ് ഹിബത്തുല്ല അഖുൻസാദയുടേതാണ് ഉത്തരവ്. സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മറയ്ക്കാതിരുന്നാൽ ഭർത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും. 1996 മുതൽ 2001 വരെ താലിബാൻ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾ ഉപയോഗിച്ചിരുന്ന നീല ബുർഖ തന്നെയാണ് അഭികാമ്യമെന്നും താലിബാൻ വ്യക്തമാക്കി. താലിബാൻ അധികാരത്തിലെത്തിയതോടെ അഫ്ഗാനിൽ പൊതുവെ സ്ത്രീകൾ മുഖം മറയ്ക്കാൻ തുടങ്ങിയെങ്കിലും കാബൂൾ അടക്കമുള്ള പ്രധാന പട്ടണങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കാതിരിക്കുന്നതാണ് പുതിയ ഉത്തരവിന് കാരണം.
Read More » -
Food
ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം
കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം പുറത്ത് വന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തുകയുണ്ടായി. ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം ഈ സാമ്പിളുകള്‍ ‘അണ്‍സേഫ്’ ആയി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ മേല്‍നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 349 പരിശോധനകള്‍ നടത്തി. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത 32 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 119 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 22 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 32 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഈ മാസം 2 മുതല്‍ ഇന്നുവരെ കഴിഞ്ഞ 6 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1132 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്ട്രേഷനോ…
Read More » -
NEWS
പഴകിയ ഷവർമയും കുഴിമന്തിയും ; പാലക്കാട് ഹോട്ടൽ അടപ്പിച്ചു
പാലക്കാട്: പത്തിരിപ്പാലയിൽ ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യവകുപ്പും മങ്കര പഞ്ചായത്തും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി.സംസ്ഥാന പാതയോരത്തു പ്രവർത്തിക്കുന്ന വൈറ്റ്സാൻഡ് ഹോട്ടലിൽ നിന്നാണു പഴകിയ ഷവർമയും കുഴിമന്തിച്ചോറും ഇറച്ചിയും പിടികൂടിയത്.തുടർന്ന് ഹോട്ടൽ അടച്ചുപൂട്ടാൻ ആരോഗ്യവകുപ്പ് നോട്ടിസ് നൽകിയെങ്കിലും നിർദേശം അനുസരിക്കാതെ പ്രവർത്തിച്ച ഹോട്ടൽ പിന്നീട് മങ്കര പൊലീസ് എത്തിയാണ് അടപ്പിച്ചത്.ഉടമയ്ക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റു പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്നു സംസ്ഥാന വ്യാപകമായി ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടത്തുന്ന ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായിരുന്നു പരിശോധന.ഇന്നലെ രാവിലെ 11ന് നടന്ന പരിശോധനയിലാണു പഴകിയ ഭക്ഷണ സാധനങ്ങൾ കണ്ടെത്തിയത്.തുടർന്ന് ഹോട്ടൽ അടയ്ക്കാൻ നോട്ടീസ് നൽകിയെങ്കിലും തുടർന്നും പ്രവർത്തിക്കുകയായിരുന്നു.ഇതേ തുടർന്നാണ് മങ്കര പൊലീസെത്തി ഹോട്ടൽ അടപ്പിച്ചത്. വൈറ്റ്സാൻഡ് ഹോട്ടലിൽ നിന്നു പഴകിയ ഷവർമ 6 കിലോ ഗ്രാം, കുഴിമന്തി ചോറ് 10 കിലോഗ്രാം, ഗ്രിൽഡ്, ഫ്രൈഡ്, അൽഫാം ചിക്കൻ 5 കിലോഗ്രാം എന്നിവ…
Read More »