CrimeNEWS

സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചു; 20 വയസ്സുകാരിയായ നവവധു ജീവനൊടുക്കി

ഹൈദരാബാദ്: സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് നവവധു ജീവനൊടുക്കി. വികാരാബാദ് ജില്ലയിലെ താണ്ടൂർ സ്വദേശിനി സ്വാതിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലെ ശങ്കർപ്പള്ളിയിലാണ് സംഭവം. 20 വയസ്സുകാരിയായ സ്വാതി ഇരുപത്തിരണ്ടുകാരനായ രാജുവിനെ വിവാഹം ചെയ്ത് അധിക നാളായിരുന്നില്ല.

ബന്ധുക്കളുടെ എതിർപ്പിനെ വകവയ്ക്കാതെ വിവാഹിതരായ ഇവർ വാടകവീട്ടിൽ താമസിക്കുകയായിരുന്നു. ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു രാജു. സിനിമയ്ക്ക് പോവാൻ നിർബന്ധം പിടിച്ച സ്വതിയോട് പല കാരണങ്ങൾ ചൂണ്ടിക്കാട്ടി രാജു എതിർത്തു. തുടർച്ചയായി നിഷേധമുണ്ടായതോടെ സ്വാതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ രാജു ജോലിസ്ഥലത്തായിരുന്നു. ശങ്കർപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: