Month: May 2022

  • NEWS

    ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്ക് അപേക്ഷ സമർപ്പിച്ച് മറിമായം ഉണ്ണി

    കാസര്‍കോട്: ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്.അഭിമുഖത്തിനായത്തിയത് പതിനൊന്ന പേരായിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂബോര്‍ഡിനു മുന്നില്‍ വളരെ ഭവ്യതയോടെ എത്തിയ ഒരു ഉദ്യോഗാര്‍ഥിയെക്കണ്ട് ബോര്‍ഡംഗങ്ങള്‍ ശരിക്കും ഞെട്ടി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷന്‍ ജാവ തുടങ്ങിയ സിനിമകളിലൂടെയും ‘മറിമായം’ സീരിയലിലും പ്രേക്ഷകരെ ചിരിപ്പിച്ച പ്രിയതാരം ഉണ്ണി എന്ന ചെറുവത്തൂര്‍ സ്വദേശി ഉണ്ണി രാജന്‍ ആണ് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരായത്.   ഈ ജോലിയെക്കുറിച്ച്‌ അറിഞ്ഞുതന്നെയാണോ അപേക്ഷിച്ചതെന്നായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യം. അതെയെന്ന് ഉണ്ണി രാജന്റ മറുപടിയും. ഒരു ജോലി തന്റെ സ്വപ്‌നമാണെന്നും സ്ഥിരമായ തൊഴിലില്ലെന്നും ഉണ്ണി ഇന്റര്‍വ്യൂബോര്‍ഡിനോട് പറഞ്ഞു. സീരിയിലില്‍നിന്ന് അത്ര വരുമാനമൊന്നും ലഭിക്കില്ല. ജോലിക്കിടെ വീണു പരിക്കേറ്റതിനാല്‍ ശരീരസ്ഥിതിയും മെച്ചമല്ല. പിന്നെ എല്ലാതൊഴിലിനും അതിന്റെ മഹത്ത്വമുണ്ട്. ഗാന്ധിജിപോലും കക്കൂസ് വൃത്തിയാക്കിയിട്ടില്ലേ. ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇത് ചെയ്യേണ്ടതല്ലേ എന്ന് ഉണ്ണി പറയുന്നു. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചത്. തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും. പരേതനായ…

    Read More »
  • NEWS

    ഭാഗ്യം വീണ്ടും കോട്ടയത്ത്

    ഭാഗ്യം വീണ്ടും കോട്ടയത്ത് കോട്ടയം: നിര്‍മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയത്ത്‌.വരിക്കാനി തുണ്ടിയില്‍ സോമനാണ്‌ 75 ലക്ഷം നേടിയ ഭാഗ്യശാലി. വെള്ളിയാഴ്‌ച മൂന്നുമണിയോടെയാണ്‌ സോമന്‍ കോസ്‌വേ പാലത്തിനു സമീനമുള്ള ലോട്ടറിക്കടയില്‍ എത്തിയത്‌. അവശേഷിച്ച ടിക്കറ്റുകള്‍ മൊത്തമായി വാങ്ങുകയായിരുന്നു.അതിലൊന്നിനാണ് ഫസ്റ്റ് പ്രൈസ്. വേങ്ങക്കുന്നിലായിരുന്നു കോൺട്രാക്ടറായ സോമന്റെ പഴയ വീട്‌.വരിക്കാനിയില്‍ പുതിയ വീടു നിര്‍മിച്ച്‌ കഴിഞ്ഞ വെള്ളിയാഴ്‌ച താമസം മാറിയതിനു പിന്നാലെയാണ്‌ ഭാഗ്യം തേടിവന്നത്‌. കഴിഞ്ഞ വിൻവിൻ ലോട്ടറിയുടെ ഒന്നാം സമ്മാനവും കോട്ടയത്തിനായിരുന്നു.മെഡിക്കൽ കോളജിന് സമീപം തട്ടുകട നടത്തുന്ന മല്ലപ്പള്ളി വായ്പ്പൂര് മേശപ്പുറത്ത് ബാബുവായിരുന്നു ആ ഭാഗ്യവാൻ.

    Read More »
  • Kerala

    കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു മാറ്റിയ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ വ്യാപക പ്രതിഷേധം

    കുടുംബശ്രീ ഹോട്ടല്‍ പൊളിച്ചു മാറ്റിയ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ വ്യാപക പ്രതിഷേധം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീ പ്രവര്‍ത്തകരുടെ അനിശ്ചിത കാല സമരം തുടരുകയാണ്. ഏഴ് വനിതകളുടെ ജീവനോപാധി ഇല്ലാതാക്കിയ കണ്ണൂര്‍ കോര്‍പ്പറേഷനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സമരം ചെയ്യുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്റെ നേതൃത്വത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കുടുംബശ്രീയെ തകര്‍ക്കാനുള്ള കണ്ണൂര്‍ കോര്‍പ്പറേഷന്റ നീക്കം ചെറുത്തു തോല്‍പ്പിക്കുമെന്ന് മഹിള നേതാക്കള്‍ പറഞ്ഞു. കോര്‍പ്പറേഷന് മുന്നില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ ധര്‍ണ്ണ സമരം തുടരുകയാണ്. കുടുംബശ്രീ അംഗങ്ങളായ ഏഴ് വനിതകള്‍ ലോണെടുത്ത് ആരംഭിച്ച കോര്‍പ്പറേഷന്‍ കോമ്പൗണ്ടിലെ ടേസ്റ്റി ഹട്ട് ഹോട്ടലാണ് ഇരുട്ടിന്റെ മറവില്‍ പൊളിച്ചുറ്റിയത്. കോര്‍പ്പറേഷന്‍ ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതിയുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

    Read More »
  • NEWS

    തിരുവനന്തപുരത്ത് തീപിടിത്തം; കത്തിനശിച്ചത്  32 ബൈക്കുകൾ

    തിരുവനന്തപുരം:  മുട്ടത്തറയിൽ ഇരുചക്ര വാഹനങ്ങൾ വാടകയ്ക്കു നൽകുന്ന കടയിൽ തീപിടിത്തം. ‍ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ 32 ബൈക്കുകൾ കത്തിനശിച്ചു. മൂന്നാം നിലയിലാണു തീപിടിത്തമുണ്ടായത്.ഏകദേശം 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണു പ്രാഥമിക നിഗമനം. വഴിയാത്രക്കാരാണ് കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്.അവർ അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഒരു മണിക്കൂറിലേറെ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാസേനയ്ക്ക് തീ   അണയ്ക്കാനായത്.

    Read More »
  • NEWS

    ചെങ്ങന്നൂർ സ്വിഫ്റ്റ് ബസ് അപകടത്തിന് കാരണം കാർ ഡ്രൈവർ ഉറങ്ങിപ്പോയത്

    ചെങ്ങന്നൂർ: എംസി റോഡിൽ മുളക്കുഴയിൽ ബുധനാഴ്ച രാത്രി കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് സുഹൃത്തുക്കളായ രണ്ടു യുവാക്കൾ. എരമല്ലൂർ എഴുപുന്ന കറുകപ്പറമ്പിൽ ഷാജിയുടെ മകൻ ഷിനോയ് (25), ചേർത്തല പള്ളിപ്പുറം കെആർ പുരം കണിച്ചേരി വെളി സജീവിന്റെ മകൻ വിഷ്ണു (26) എന്നിവരാണു മരിച്ചത്. ഷിനോയ് കൊട്ടാരക്കര നാടല്ലൂർ മഹാശിവക്ഷേത്രത്തിലും വിഷ്ണു ചോറ്റാനിക്കര എരിവേലി ശ്രീവല്ലേശ്വരം ക്ഷേത്രത്തിലും കീഴ്‌ശാന്തിമാരാണ്. ബുധനാഴ്ച രാത്രി പതിനൊന്നരയോടെ മുളക്കുഴ വില്ലേജ് ഓഫിസിനു സമീപമാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്നു ബത്തേരിക്കു പോയ സ്വിഫ്റ്റ് ബസും എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. നിശ്ശേഷം തകർന്ന കാർ ബസിനടിയിൽ കുടുങ്ങി. ഇതുവഴിയെത്തിയ ലോറിയിൽ കയർ കെട്ടി വലിച്ചാണു കാർ പിന്നോട്ടു നീക്കിയത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും പൊലീസും ചേർന്ന് അരമണിക്കൂറോളം പണിപ്പെട്ടാണു കാറിനുള്ളിൽ കുടുങ്ങിയ വിഷ്ണുവിനെയും ഷിനോയിയെയും പുറത്തെടുത്തത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. കാർ ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണമെന്നു കരുതുന്നെന്നു പൊലീസ് പറഞ്ഞു.അപകടത്തിൽ ബസിന്റെ മുൻഭാഗം…

    Read More »
  • NEWS

    കടംവീട്ടാന്‍ സമ്മാനക്കൂപ്പണുമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്ബതികൾ; സമ്മാനം സ്വന്തം വീട്

    തിരുവനന്തപുരം :വീട് വിറ്റ് കടംവീട്ടാന്‍ സമ്മാനക്കൂപ്പണുമായി തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്ബതികള്‍.മൂന്ന് കിടപ്പ് മുറികളുള്ള വീട് വില്‍ക്കാന്‍ 2000 രൂപയുടെ കൂപ്പണാണ് ഇവര്‍ പുറത്തിറക്കിയത്.കൂപ്പണ്‍ എടുക്കുന്നവരില്‍ ഭാഗ്യശാലിക്ക് ഒക്ടോബര്‍ 17ലെ നറുക്കെടുപ്പിലൂടെ വീട് സ്വന്തമാക്കാനാവും. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരി നഗരിയിലാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്ന വീട്.വിദേശത്തെ ജോലി വിട്ട് നാട്ടില്‍ മടങ്ങിയെത്തിയ അജോയും അന്നയുമാണ് ബാധ്യതകള്‍ തീര്‍ക്കാന്‍ കൂപ്പണിറക്കിയത്. ബാങ്ക് ലോണും കടവും വാങ്ങി മൂന്ന് വര്‍ഷം മുന്‍പാണ് വീട് വാങ്ങിയത്. 45 ലക്ഷം രൂപയ്ക്കായിരുന്നു വീട് വാങ്ങിയത്. ബിസിനസ് തുടങ്ങി നാട്ടില്‍ കഴിയുകയായിരുന്നു ലക്ഷ്യം. കൊവിഡ് എത്തിയതോടെ ഇവരുടെ പദ്ധതികള്‍ എല്ലാം തകിടം മറിഞ്ഞു.   ഇവര്‍ക്ക് 32 ലക്ഷം രൂപയുടെ ബാധ്യത തീര്‍ക്കാനുണ്ട്. വീട് വില്‍ക്കാന്‍ ശ്രമം നടത്തിയപ്പോള്‍ 55 ലക്ഷം രൂപയ്ക്ക് അപ്പുറം നല്‍കാന്‍ ആരും തയ്യാറല്ല. ഇതോടെയാണ് 2000 രൂപയുടെ 3700 കൂപ്പണ്‍ ഇറക്കാമെന്ന ആശയമുണ്ടായത്. 3500 എണ്ണം വിറ്റ് 70 ലക്ഷം രൂപയെങ്കിലും കിട്ടിയാല്‍ നറുക്കെടുപ്പ് എന്നതാണ് ഇവരുടെ…

    Read More »
  • Kerala

    വർണോത്സവമൊരുക്കാൻ തിരുവമ്പാടിയുടെ ഷീന സുരേഷും പാറമേക്കാവിന്റെ പി.സി വർഗീസും, വിസ്മയങ്ങളുടെ പൂരലഹരിയിൽ തൃശ്ശൂർ

    പൂരത്തിന്റെ നിറപ്പകിട്ടുകൾ അണിയറയിൽ തയ്യാർ. ചമയപ്രദർശനവും സാമ്പിൾ വെടിക്കെട്ടും ഇന്ന്. ചൊവ്വാഴ്ചയാണ് പൂരം. സാമ്പിൾ വെടിക്കെട്ട് ഇന്ന് വൈകീട്ട് ഏഴിന് ആരംഭിക്കും. പാറമേക്കാവാണ് വെടിക്കെട്ടിന് ആദ്യം തീകൊളുത്തുക. ഏഴരയോടെ തിരുവമ്പാടിയും തിരികൊളുത്തും. രാവിലെതന്നെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളിൽ ചമയപ്രദർശനം ആരംഭിക്കും. പാറമേക്കാവിന്റെ ചമയപ്രദർശനം രാവിലെ 10-ന് അഗ്രശാലയിൽ സുരേഷ് ഗോപിയും തിരുവമ്പാടിയുടെ പ്രദർശനം കൗസ്തുഭം ഹാളിൽ 10-ന് മന്ത്രി കെ. രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച ഉച്ചയോടെ ചമയപ്രദർശനം കാണാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തും. പൂരം ഒരുക്കത്തിന് പരമാവധി മുറുക്കം കൈവന്ന ദിവസവുമായിരുന്നു ഇന്നലെ. പൂരത്തിന് നാന്ദികുറിച്ചുകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തിങ്കളാഴ്ച തുറക്കും. പതിനൊന്നരയോടെ നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ പുറത്തേറി എത്തിയാണ് തെക്കേഗോപുരനട തുറന്നിടുക. പൂരദിവസമായ ചൊവ്വാഴ്ച രാവിലെ മുതൽ ഘടകപൂരങ്ങൾ വടക്കുന്നാഥക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും കുടമാറ്റവും വെടിക്കെട്ടുമെല്ലാം അരങ്ങേറും. ബുധനാഴ്ച രാവിലെയാണ് പകൽപ്പൂരം. തുടർന്ന് നടക്കുന്ന ഉപചാരം ചൊല്ലലോടെ ഈ വർഷത്തെ പൂരത്തിന്…

    Read More »
  • Food

    തി​രു​വ​ന​ന്ത​പു​ര​ത്തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ

    തി​രു​വ​ന​ന്ത​പു​ര​ത്തും ഭ​ക്ഷ്യ​വി​ഷ​ബാ​ധ. മ​ത്സ്യം ക​റി​വ​ച്ച് ക​ഴി​ച്ച ഒ​രു കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ക​ല്ല​റ പ​ഴ​യ​ച​ന്ത​യി​ല്‍​നി​ന്നും മ​ത്സ്യം വാ​ങ്ങി​യ ബി​ജു​വി​നും കു​ടും​ബ​ത്തി​നു​മാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്.   വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മീ​ന്‍​ക​റി ക​ഴി​ച്ചി​രു​ന്നു. ഇ​ത് ക​ഴി​ച്ച ശേ​ഷം ബി​ജു​വി​ന്‍റെ മ​ക​ള്‍​ക്കാ​ണ് ആ​ദ്യം വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ത്രി​യോ​ടെ ബി​ജു​വി​ന്‍റെ ഭാ​ര്യ​ക്കും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് ഉ​ച്ച​യോ​ടെ ബി​ജു​വി​നും ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു. രാ​ത്രി​യോ​ടെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍​ക്കും വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടു. ഇ​തോ​ടെ നാ​ല് പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.   അ​തി​നി​ടെ ബി​ജു മീ​ന്‍ വാ​ങ്ങി​യ അ​തേ ക​ട​യി​ല്‍ നി​ന്ന് ഇ​ന്ന് മീ​ന്‍ വാ​ങ്ങി​യ മ​റ്റൊ​രാ​ള്‍​ക്ക് മീ​നി​ല്‍​നി​ന്ന് പു​ഴു​വി​നെ ല​ഭി​ച്ചു. തു​ട​ര്‍​ന്ന് വെ​ഞ്ഞാ​റം​മൂ​ട് പോ​ലീ​സും ക​ല്ല​റ വി​ല്ലേ​ജ് ഓ​ഫീ​സ​റും സ്ഥ​ല​ത്തെ​ത്തി മീ​നി​ന്‍റെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

    Read More »
  • NEWS

    യുക്രെയ്നിന്‍റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് യു.എൻ

    യുക്രെയ്നിന്‍റെ സുരക്ഷയിലും സമാധാനത്തിലും കടുത്ത ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി. ഫെബ്രുവരി 24ന് റഷ്യയുടെ യുക്രെയ്ൻ അനിധിവേശം ആരംഭിച്ചശേഷം ആദ്യമായി യുഎൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ പരാമർശം.   അതേസമയം, സുരക്ഷാസമിതി പ്രസ്താവനയിൽ യുദ്ധം, തകർക്കം എന്നിങ്ങനെയുള്ള പരാമർശങ്ങളില്ല. പ്രശ്നത്തിനു സമാധാനപരമായ പരിഹാരം കാണാനുള്ള സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസിന്‍റെ ശ്രമങ്ങൾക്കു സുരക്ഷാസമിതി പിന്തുണയും പ്രഖ്യാപിച്ചു. റഷ്യയിലും യുക്രയ്നിലും അടുത്തിടെ നടത്തിയ സന്ദർശങ്ങളുടെ വിവരങ്ങൾ ഗുട്ടറസ് യോഗത്തിൽ പങ്കുവച്ചു.

    Read More »
  • Crime

    40 കോടിയുടെ തട്ടിപ്പ്; എഎപി എംഎൽഎയുടെ വീട്ടിലും സ്ഥാപനങ്ങളിലും സിബിഐ റെയ്‌ഡ്

    ന്യൂഡ‍ൽഹി: തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എംഎൽഎ ജസ്‌വന്ത് സിങ് ഗജ്ജൻ മജ്‌രയുടെ സ്ഥാപനങ്ങളിൽ സിബിഐ പരിശോധന. ബാങ്ക് ഇടപാടിൽ 40 കോടി രൂപ തട്ടിച്ചെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് ഗജ്ജൻ മജ്‌രയുടെ വസതിയിലുൾപ്പെടെ മൂന്നിടങ്ങളിൽ പരിശോധന നടത്തിയത്. പഞ്ചാബിലെ മലെർകോട്‌ലയിലെ സ്വകാര്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി. 16.57 ലക്ഷം രൂപ, വിദേശ കറൻസി, നിരവധി രേഖകൾ എന്നിവ പിടിച്ചെടുത്തു. ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.

    Read More »
Back to top button
error: