Month: May 2022
-
India
പാചകവാതക വില വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി
പാചകവാതക വില വർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്നത്തെ വിലയ്ക്ക് യുപിഎ കാലത്ത് രണ്ട് സിലിണ്ടര്‍ കിട്ടുമായിരുന്നുവെന്നും കണക്കുകള്‍ നിരത്തി രാഹുൽ ട്വീറ്റ് ചെയ്തു. പാചക വാതക സിലിണ്ടറിന് 2014-ല്‍ 410 രൂപയായിരുന്നു വില, 827 രൂപ സബ്സിഡിയും കൊടുത്തു. 2022 ആവുമ്പോഴേക്കും സബ്സിഡിയില്ലാതെ 1,000 രൂപയിലധികം കൊടുക്കേണ്ട ഗതികേടിലായെന്നും രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രമാണ് രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചത് എന്നതിന്റെ തെളിവാണ് പാചക വാതകത്തിന്റെ വില വ്യത്യാസം. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളുടെ ലക്ഷ്യവും ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.
Read More » -
LIFE
പതിനഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കൊച്ചുണ്ടാപ്രിയും സനൂഷയും
അന്നേവരെ ആരും ചിന്തിക്കാത്ത കഥയും കുറെ കഥാപാത്രങ്ങളുമായി ഒരാള്‍ മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തി. പേര് ബ്ലസ്സി, അയാളുടെ സിനിമകള്‍ക്ക് ജീവനും ആത്മാവുമുണ്ടായിരുന്നു.. മലയാളികള്‍ ഇന്നും ചിരിച്ചും കരഞ്ഞും കണ്ട കുറെ സിനിമകള്‍, ‘കാഴ്‌ച’ തൊട്ട് അങ്ങോട്ട്..! ‘കാഴ്ച’ ഒരു വിപ്ലവമായിരുന്നു, ആരും അതുവരെ പറയാത്ത ഒരു കഥാഗതി സിനിമയ്ക്കുണ്ട്. ഗുജറാത്ത് കലാപം വരുത്തി വെച്ച വിനകൾ ബ്ലസ്സി സ്ക്രീനിൽ പകർത്തിയപ്പോൾ, ചിത്രത്തിലെ മറ്റാരെക്കാളും നമ്മുടെ ഉള്ള് പിടിച്ചു കുലുക്കിയത് തീര്‍ച്ചയായും ആ കൂടിയായിരിക്കും! ‘കൊച്ചുണ്ടാപ്രി’. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച സനൂഷ ഇപ്പൊൾ നമ്മുടെ കൊച്ചുണ്ടാപ്രിയെ കാണാനുള്ള ആകാംഷയിലാണ്.. ആവേശം ഒട്ടും കുറയാതെ സിനിമ പ്രേമികളും. യെഷ്- അതാണ് കൊച്ചുണ്ടാപ്രിയുടെ ശരിക്കുള്ള പേര്! ശരിക്കും ഗുജറാത്തി പയ്യൻ തന്നെയാണ് അവന്‍. ‘കാഴ്ച’യക്ക് ശേഷം സിനിമകള്‍ വന്നിരുന്നു, എന്നാൽ അച്ഛന് അദ്ദേഹത്തിന്റെ ബിസിനസ്സും തന്റെ അഭിനയവും മുന്നോട്ട് കൊണ്ടുപോകാനുള്ള അസൗകര്യമുണ്ടായിരുന്നു. പിന്നീട്…
Read More » -
NEWS
ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം
രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രതിഷേധവും മറികടക്കുന്നതിനു ജനങ്ങളുടെ സഹകരണം തേടി ശ്രീലങ്കൻ പ്രതിരോധമന്ത്രാലയം. അടിയന്തരാവസ്ഥ നിലവിൽവന്ന സാഹചര്യത്തിൽ രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അവധി മന്ത്രാലയം റദ്ദാക്കുകയും ചെയ്തു. മുഴുവൻ സൈനികരും അടിയന്തരമായി ജോലിക്കു ഹാജരാകണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. അടിയന്തരാവസ്ഥ നിലവിൽ വന്നതായി വെള്ളിയാഴ്ച ചേർന്ന പ്രത്യേക കാബിനറ്റ് യോഗത്തിൽ പ്രസിഡന്റ് ഗോത്താബയ രാജപക്‌സെ പ്രഖ്യാപിക്കുകയായിരുന്നു. ഒരുമാസത്തെ ഇടവേളയിൽ രണ്ടാംതവണയാണ് ലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസം ഒന്നിനു പ്രഖ്യാപിച്ച അടിയന്തരാവസ്ഥ നാലുദിവസം പിന്നിട്ടശേഷം പിൻവലിക്കുകയായിരുന്നു.
Read More » -
NEWS
ഫിലിപ്പീൻസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
മനില: ഫിലിപ്പീൻസിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. മുൻ പ്രസിഡന്റും ഏകാധിപതിയുമായ ഫെർഡിനാൻഡ് മാർക്കോസിന്റെ മകൻ ഫെർഡിനാൻഡ് മാർക്കോസ് ജൂനിയറും അഭിഭാഷക ലെനി റൊബ്രീഡോയും തമ്മിലാണു പ്രധാന മത്സരം. അഭിപ്രായ വോട്ടെടുപ്പുകളിൽ മാർക്കോസ് ജൂനിയറിനാണു മുൻതൂക്കം. മാർക്കോസ് ജൂനിയർ ജയിച്ചാൽ അത് 1986ലെ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിലൂടെ നേടിയതെല്ലാം കളഞ്ഞുകുളിക്കുകയാവുമെന്ന് എതിരാളികൾ വാദിക്കുന്നു. അഴിമതിയിലൂടെ മാർക്കോസ് കുടുംബം നേടിയ സ്വത്തുക്കൾ അന്നു സർക്കാർ പിടിച്ചെടുത്തിരുന്നു. അവയെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമം നടന്നേക്കാം. മുൻ പ്രവിശ്യാ ഗവർണറും സെനറ്ററുമാണ് 64കാരനായ മാർക്കോസ് ജൂനിയർ. 1986ലെ ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്നണിപ്പോരാളിയാണ് 57കാരിയായ ലെനി റൊബ്രീഡോ. 2013 മുതൽ ജനപ്രതിനിധി സഭാംഗം. 2016ൽ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മാർക്കോസ് ജൂനിയറെ തോൽപ്പിച്ചു. ആരും ജയിച്ചാലും കടുത്ത വെല്ലുവിളികളാണു വിജയിയെ കാത്തിരിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥയെ കോവിഡ് പൂർണമായും തകർത്തിരിക്കുന്നു. നിയമവിരുദ്ധ കൊലകൾക്ക് മുൻ പ്രസിഡന്റ് ഡ്യൂട്ടെർട്ടിനെ വിചാരണ ചെയ്തു ശിക്ഷിക്കണമെന്ന മുറവിളിക്കും ഉത്തരം നൽകേണ്ടി വരും.
Read More » -
NEWS
രാജപക്‌സെ പോകാതെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കില്ല: പ്രതിപക്ഷം
കൊളംബോ: ഇടക്കാല സർക്കാർ എന്ന പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വാഗ്ദാനം ശ്രീലങ്കയിലെ പ്രതിപക്ഷകക്ഷിയായ സമഗി ജനബലവേഗയ (എസ്ജെബി) തള്ളി. എസ്ജെബി നേതാവ് സജിത് പ്രേമദാസയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കാമെന്നായിരുന്നു ഗോട്ടബയയുടെ വാഗ്ദാനം. എന്നാൽ ഗോട്ടബയയെയും മഹിന്ദയെയും തൽസ്ഥാനത്തിരുത്തി സർക്കാരുണ്ടാക്കാൻ താനില്ലെന്നു പ്രേമദാസ വ്യക്തമാക്കി. രാജിവയ്ക്കുന്ന പ്രശ്നമില്ലെന്നാണ് ഗോട്ടബയയുടെയും മഹിന്ദയുടെയും നിലപാട്. പ്രസിഡൻഷ്യൽ ഭരണരീതി അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 18 മാസത്തേക്ക് ഇടക്കാല സർക്കാരുണ്ടാക്കണമെന്ന ശ്രീലങ്ക ബാർ അസോസിയേഷന്റെ നിർദേശത്തെ എസ്ജെബി പിന്തുണച്ചിരുന്നു. ഇതിനിടെ, വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷാസേനാംഗങ്ങളുടെ അവധി പ്രതിരോധമന്ത്രാലയം റദ്ദാക്കി. അവധിയിലുള്ളവർ ഉടൻ തിരിച്ചെത്തണമെന്നും നിർദേശിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾ സഹായിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ചൈനയുടെ നിക്ഷേപം കൂടുതലുള്ള ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ബാങ്കിൽ നിന്ന് 10 കോടി ഡോളറിന്റെ അടിയന്തര സഹായം കിട്ടുന്നതിനായുള്ള പരിശ്രമത്തിലാണ് ലങ്ക സർക്കാർ.
Read More » -
NEWS
യുക്രെയ്ന്‍: ലുഹാന്‍സ്‌ക് സ്‌കൂളില്‍ റഷ്യ ബോംബിട്ടു; 60 മരണം
കീവ്: കിഴക്കൻ യുക്രെയ്നിലെ ലുഹാൻസ്കിലുള്ള ബിലൊഹോറിവ്ക ഗ്രാമത്തിൽ ജനങ്ങൾ അഭയം തേടിയിരുന്ന സ്കൂൾ റഷ്യ ബോംബിട്ടു തകർത്തു. 60 പേർ മരിച്ചെന്നു ലുഹാൻസ്ക് ഗവർണർ സെർഹെയ് ഗയ്ദായ് അറിയിച്ചു. ശനി ഉച്ചകഴിഞ്ഞു ബോംബാക്രമണം നടക്കുമ്പോൾ 90 പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. തുടർന്നു തീപടർന്നതു മണിക്കൂറുകളോളം നീണ്ടു. കത്തിക്കരിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് 30 പേരെ രക്ഷപ്പെടുത്തി. ഇവരിൽ 7 പേർക്കു പരുക്കുണ്ട്. പൊപസ്ന നഗരത്തിന്റെ ഭൂരിഭാഗവും പിടിച്ചെന്നു റഷ്യൻ റിപ്പബ്ലിക്കായ ചെച്നിയയുടെ നേതാവ് റംസാൻ കാഡിറോവ് അവകാശപ്പെട്ടതിനു പിന്നാലെ ഇവിടെനിന്ന് യുക്രെയ്ൻ സൈനികർ പിന്മാറിയെന്ന് ലുഹാൻസ്ക് ഗവർണറുടെ പ്രഖ്യാപനവുമെത്തി. മരിയുപോളിലെ ഉരുക്കു ഫാക്ടറിയിൽനിന്ന് 182 പേരെ ഒഴിപ്പിച്ച് തങ്ങളുടെ നിയന്ത്രണത്തിലുള്ള ബെസിമെൻ മേഖലയിലെത്തിച്ചതായി റഷ്യൻ അനുകൂല സംഘങ്ങൾ അവകാശപ്പെട്ടു. ഇവരിൽ യുക്രെയ്ൻ സർക്കാരിന്റെ കീഴിലുള്ള മേഖലകളിലേക്കു പോകേണ്ടവരെ ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാദൗത്യ സംഘങ്ങൾക്കു കൈമാറി. ഉരുക്കു ഫാക്ടറിയിൽനിന്ന് 300 പേരെ ഒഴിപ്പിച്ചെന്നും ഇനി ശേഷിക്കുന്നത് സൈനികരും ആരോഗ്യപ്രവർത്തകരുമാണെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഒഡേസയിൽ…
Read More » -
NEWS
അയര്‍ലന്‍ഡ് ലയന മുറവിളിക്ക് ആക്കം കൂട്ടി ഷിന്‍ ഫെയ്ന്‍ ജയം
ബെൽഫാസ്റ്റ്: യുകെയുടെ ഭാഗമായ വടക്കൻ അയർലൻഡിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ ഐറിഷ് റിപ്പബ്ലിക്കൻ പാർട്ടിയായ ഷിൻ ഫെയ്ൻ ഐക്യ അയർലൻഡിനായുള്ള ശ്രമം സജീവമാക്കി. 90 സീറ്റുകളിൽ 27 സീറ്റിൽ ഷിൻ ഫെയ്ൻ പാർട്ടി വിജയിച്ചു. പാർട്ടി നേതാവ് മിഷേൽ ഒനീൽ ഫസ്റ്റ് മിനിസ്റ്ററാകും. ബ്രിട്ടിഷ് അനുകൂല ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടിക്ക് (ഡിയുപി) 24 സീറ്റുണ്ട്.മിതവാദികളായ അലയൻസ് പാർട്ടിക്ക് 17 സീറ്റുണ്ട്. ബ്രിട്ടിഷ് നിയന്ത്രണത്തിലുള്ള വടക്കൻ അയർലൻഡും റിപ്പബ്ലിക് ഓഫ് അയർലൻഡും ഒരുമിച്ച് ഒരു രാജ്യമാകണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് ഐറിഷ് റിപ്പബ്ലിക്കൻ ആർമിയുടെ രാഷ്ട്രീയ ഘടകമായ ഷിൻ ഫെയ്ൻ. അയർലൻഡ് ഏകീകരണം സംബന്ധിച്ച സംവാദം ഉടൻ ആരംഭിക്കണമെന്ന് ഷിൻ ഫെയ്ൻ അധ്യക്ഷയും നിലവിലെ സെക്കൻഡ് മിനിസ്റ്ററുമായ മിഷേൽ ഒനീൽ ആവശ്യപ്പെട്ടു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ സർക്കാർ രൂപീകരണത്തിന് മാസങ്ങളെടുക്കും. വിജയിച്ച കക്ഷികൾ ധാരണയിലെത്തി എത്രയും വേഗം സർക്കാരുണ്ടാക്കണമെന്ന് ബ്രിട്ടിഷ്, ഐറിഷ് സർക്കാരുകൾ അഭ്യർഥിച്ചു. ഷിൻ ഫെയ്ൻ വിജയത്തെ സ്കോട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ…
Read More » -
NEWS
രാജ്ഞിയുടെ ജൂബിലി ആഘോഷം: ഹാരിയും മേഗനും മുന്നിൽ നിൽക്കരുത്
ബ്രിട്ടിഷ് രാജപദവിയിൽ 70 വർഷം തികച്ച എലിസബത്ത് രാജ്‍ഞിയുടെ ഭരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിലെ പങ്കാളിത്തത്തിൽ നിന്ന് കൊച്ചുമകൻ ഹാരിയെയും ഭാര്യ മേഗനെയും മാറ്റിനിർത്താൻ തീരുമാനിച്ചതിനെത്തുടർന്ന് ബക്കിങ്ങാം കൊട്ടാരത്തിൽ കർശന സുരക്ഷ ഏർപ്പെടുത്തി. ആഘോഷങ്ങളിലെ ആദ്യചടങ്ങായ ബ്രിട്ടിഷ് സൈന്യത്തിന്റെ ‘ട്രൂപ്പിങ് ദ് കളർ’ നടക്കുമ്പോൾ ബാൽക്കണിയിൽ ഹാരിക്കും മേഗനും ഇടമുണ്ടാവില്ലെന്ന് രാജ്ഞി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രാജകീയപദവികൾ ഉപേക്ഷിച്ച് യുഎസിലേക്കു താമസം മാറിയ ഹാരിക്കും മേഗനും കൊട്ടാരത്തിലെ മറ്റുള്ളവരോടൊപ്പം ബാൽക്കണിയിൽ നിൽക്കാൻ അനുമതിയില്ലെന്നതാണു സാങ്കേതികകാരണം. എന്നാൽ, ഹാരിയുടെയും മേഗന്റെയും ജീവിതം അടിസ്ഥാനമാക്കി ഡോക്യുമെന്ററി നിർമിക്കുന്ന നെറ്റ്‍ഫ്ലിക്സ് സംഘം ആഘോഷപരിപാടിയിൽ കടന്നുകയറി അനധികൃതമായി ചടങ്ങുകൾ ചിത്രീകരിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണു നിയന്ത്രണം കടുപ്പിക്കുന്നത്. ഡോക്യുമെന്ററിക്കായി നെറ്റ്ഫ്ലിക്സുമായി 1000 കോടി രൂപയുടെ കരാറാണുള്ളത്. ഛായാഗ്രാഹകർ ഉൾപ്പെടെ 30 പേരടങ്ങുന്ന സംഘം ഹാരിയെയും മേഗനെയും സദാ അനുഗമിക്കുന്നതിനാൽ പ്ലാറ്റിനം ജൂബിലിച്ചടങ്ങിലും അവരെത്തുമെന്ന് കൊട്ടാരത്തിന്റെ സുരക്ഷാജീവനക്കാർ സംശയിക്കുന്നു. കൊട്ടാരത്തിലും കൊട്ടാരംവക സ്ഥലങ്ങളിലും നെറ്റ്‍ഫ്ലിക്സ് സംഘത്തിനു പ്രവേശനം അനുവദിക്കില്ല എന്നു നേരത്തെ…
Read More » -
India
നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക; കുറ്റക്കാർക്ക് കടുത്ത ശിക്ഷ: ഹിമാചൽ മുഖ്യമന്ത്രി
ധരംശാല: ഹിമാചൽ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കുറിച്ചിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിയമസഭയ്ക്കു പുറത്ത് പ്രധാന കവാടത്തിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്. മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. തുടർന്ന് അധികൃതരെത്തി ഇതു നീക്കം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ വ്യക്തമാക്കി. ഇന്നലെ രാത്രിയോ ഇന്നു പുലർച്ചെയോ ആണ് അജ്ഞാതർ നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചതെന്ന് കാൻഗ്ര എസ്പി കുശാൽ ശർമ വ്യക്തമാക്കി. ‘വിധാൻ സഭയുടെ ഗേറ്റിൽനിന്ന് ഖലിസ്ഥാൻ പതാകകൾ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള ചില വിനോദസഞ്ചാരികളാണ് ഇതു ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കും’ – എസ്പി വ്യക്തമാക്കി. സംഭവത്തിൽ കടുത്ത പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിതോടെ, വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു. ‘രാത്രിയുടെ…
Read More » -
NEWS
വീണ്ടും യുക്രെയ്ന്‍ മുന്നേറ്റം; മറ്റൊരു റഷ്യന്‍ കപ്പല്‍ കൂടി കരിങ്കടലില്‍ താഴ്ത്തി
കീവ്: കരിങ്കടലിലെ റഷ്യൻ ആധിപത്യത്തിന്റെ ചിഹ്നമായിരുന്ന മോസ്ക്വയ്ക്കു പിന്നാലെ, മറ്റൊരു റഷ്യൻ കപ്പൽ കൂടി കരിങ്കടലിൽ താഴ്ത്തി യുക്രെയ്ന്റെ മുന്നേറ്റം. ഇത്തവണ സായുധ ഡ്രോൺ ആക്രമണത്തിലൂടെയാണ് കരിങ്കടലിലെ സ്നേക് ദ്വീപിനു സമീപം റഷ്യൻ കപ്പൽ യുക്രെയ്ൻ തകർത്തത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ യുക്രെയ്ൻ സൈന്യം പുറത്തുവിട്ടു. ബേയ്‌റക്തർ വിഭാഗത്തിൽപ്പെട്ട ഡ്രോണിന്റെ സഹായത്തോടെ വിക്ഷേപിച്ച മിസൈൽ ഉപയോഗിച്ചാണ് കപ്പൽ തകർത്തതെന്ന് യുക്രെയ്ൻ സൈന്യം വ്യക്തമാക്കി. കരിങ്കടലിൽ റഷ്യൻ നിയന്ത്രണത്തിലുള്ള സ്നേക് ദ്വീപിനു സമീപം സെർണ പ്രോജക്ട് ലാൻഡിങ് കപ്പലും അതിന്റെ ഭാഗമായ മിസൈൽ പ്രതിരോധ സംവിധാനവുമാണ് യുക്രെയ്ൻ ഡ്രോൺ ഉപയോഗിച്ചുള്ള മിസൈലാക്രമണത്തിലൂടെ തകർത്തത്. യുക്രെയ്ന്റെ ബേയ്‌റക്തർ ടിബി2 എന്ന ഡ്രോണാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ‘യുക്രേനിയൻ ബേയ്റക്തർ ടിബി2 മറ്റൊരു റഷ്യൻ കപ്പൽ കൂടി തകർത്തിരിക്കുന്നു. ഇത്തവണ സെർണ പ്രോജക്ടിന്റെ ഭാഗമായ ലാൻഡിങ് കപ്പലാണ് തകർത്തത്. സ്നേക് ദ്വീപിനു സമീപം റഷ്യയുടെ കരിങ്കടൽ കപ്പൽപ്പട മേയ് ഒൻപതിനു നടത്താനിരുന്ന പരമ്പരാഗത പരേഡ് ഇനി കടലിന്റെ…
Read More »