Month: May 2022
-
Business
കൊച്ചിയില്‍നിന്ന് ആദ്യ രാജ്യാന്തര സര്‍വീസുമായി ഗോ എയര്‍; 16ന് ആരംഭിക്കും
കൊച്ചി: വിമാനകമ്പനിയായ ഗോ എയർ കൊച്ചിയിൽനിന്ന് ആദ്യ രാജ്യാന്തര സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി – ഒമാന്‍ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകൾ ഉണ്ട്. ഒമാൻ എയർ, എയർ ഇന്ത്യ, ഇന്‍ഡിഗോ എയർലൈൻസ് തുടങ്ങി കമ്പനികളാണ് ഇതു നടത്തുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാത്രി എട്ടിനും കൊച്ചിയിൽനിന്ന് യാത്ര തിരിക്കുന്ന വിമാനം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുലർച്ചെ 4.20ന് തിരികെ കൊച്ചിയിലെത്തുന്ന വിധമാണ് സർവീസുകൾ. മേയ് 16ന് കൊച്ചിയിൽനിന്ന് ആദ്യ സർവീസ് ആരംഭിക്കും.
Read More » -
Business
ടസ്ല കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കൂ, ഏറ്റവും മികച്ച നിക്ഷേപമാകും: മസ്‌കിനെ ഉപദേശിച്ച് പൂനാവാല
ന്യൂഡൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ ലോകത്തിന്റെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്കിനെ ഉപദേശിച്ച് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ മേധാവി അദാർ പൂനാവാല. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകൾ വലിയ തോതിൽ ഉൽപാദിപ്പിക്കുന്നതിനായി ഇന്ത്യയിൽ നിക്ഷേപം നടത്താനാണ് പൂനാവാല ട്വിറ്ററിലൂടെ ടെസ്‍ല മേധാവിയെ ഉപദേശിച്ചത്. മൈക്രോ ബ്ലോഗിങ് ആപ്പായ ട്വിറ്റർ വാങ്ങാനുള്ള ശ്രമം തടസ്സപ്പെട്ടാൽ ഇന്ത്യയിലേക്കു വരാനാണ് പൂനാവാല മസ്കിനോട് ആവശ്യപ്പെട്ടത്. ‘ട്വിറ്റർ വാങ്ങാനുള്ള നിങ്ങളുടെ നീക്കം എന്തെങ്കിലും കാരണവശാൽ നടന്നില്ലെങ്കിൽ ആ മൂലധനം ഇന്ത്യയിൽ നിക്ഷേപിക്കുക. ടെസ്‌ലയുടെ ഉയർന്ന ഗുണനിലവാരമുള്ള കാറുകളുടെ വലിയ തോതിലുള്ള ഉൽപാദനം ഇവിടെ സാധ്യമാകും. നിങ്ങൾ നടത്തിയതിൽവച്ച് ഏറ്റവും മികച്ച നിക്ഷേപം ഇതായിരിക്കുമെന്ന് ഞാൻ ഉറപ്പു നൽകാം’– പൂനാവാല ട്വീറ്റ് ചെയ്തു. ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ കമ്പനികളുടെയും മേധാവിയായ മസ്ക് 44 ബില്യൺ ഡോളറാണ് ട്വിറ്ററിനായി വാദ്ഗാനം ചെയ്തത്. ട്വിറ്റർ ബോർഡ് ഇത് അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൂനാവാലയുടെ ക്ഷണം. ഇന്ത്യൻ വിപണിയിൽ…
Read More » -
India
മദ്യത്തിന് ‘കിക്കില്ല’, വെള്ളം ചേര്‍ത്തെന്ന് സംശയം: മധ്യപ്രദേശ് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി
ഭോപ്പാൽ: മദ്യപിച്ചിട്ടും ‘കിക്ക്’ കിട്ടുന്നില്ലെന്ന പരാതിയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്കു മുന്നിലെത്തി മദ്യപൻ. മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽനിന്നുള്ള ലോകേന്ദ്ര സത്യ എന്നയാളാണ്, മദ്യത്തിന് കിക്ക് കിട്ടുന്നില്ലെന്നും വിൽക്കുന്നത് വെള്ളം ചേർത്ത മദ്യമാണെന്ന് സംശയിക്കുന്നതായും പരാതി നൽകിയത്. മധ്യപ്രദേശ് ആഭ്യന്തരമന്ത്രിക്കു പുറമേ എക്സൈസ് വകുപ്പിനും പൊലീസ് ഉദ്യോഗസ്ഥർക്കും ലോകേന്ദ്ര സത്യ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകി. ഏപ്രിൽ 12ന് രണ്ടു കുപ്പി മദ്യം വാങ്ങി അകത്താക്കിയിട്ടും ‘ഒരനക്കവും’ ഇല്ലാതെ വന്നതോടെയാണ് മദ്യത്തിൽ വെള്ളം ചേർത്തതായി ലോകേന്ദ്ര സത്യയ്ക്ക് സംശയം തോന്നിയത്. ഇതോടെയാണ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മദ്യപിച്ചിട്ടും ലഹരി കിട്ടുന്നില്ലെന്ന് ഇയാൾ മദ്യം വാങ്ങിയ കടയിലെ ജീവനക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാൽ, തന്റെ പരാതി കേൾക്കാൻ ഇവർ തയാറായില്ലെന്ന് ലോകേന്ദ്ര സത്യ പറയുന്നു. ഇതിന്റെ പേരിൽ എന്തു വേണമെങ്കിലും ചെയ്യാനും ഇവർ വെല്ലുവിളിച്ചു. ഇതോടെയാണ് പരാതിപ്പെടാൻ ലോകേന്ദ്ര തീരുമാനിച്ചത്. ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിക്കു പുറമേയാണ്…
Read More » -
India
ആ ദലിത് യുവാവിന്റെ കൊലപാതകം ഇസ്‍ലാമിന് എതിര്: വിമർശനവുമായി ഉവൈസി
ഹൈദരാബാദ്: ഭാര്യയോടൊപ്പം ബൈക്കിൽ പോകുകയായിരുന്ന മിശ്രവിവാഹിതനായ നാഗരാജു എന്ന ദലിത് യുവാവിനെ നഗരമധ്യത്തിലെ റോഡിൽ യുവതിയുടെ ബന്ധുക്കൾ അടിച്ചും കുത്തിയും കൊലപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഉവൈസി രംഗത്ത്. ഈ കൊലപാതകം ഇസ്‍ലാമിന് എതിരാണെന്ന് ഉവൈസി അഭിപ്രായപ്പെട്ടു. യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. ഇസ്‌ലാമിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങളിലൊന്നാണ് ഈ കൊലപാതകമെന്നും ഉവൈസി പറഞ്ഞു. ‘ഹൈദരാബാദിൽ നാഗരാജു എന്ന ദലിത് യുവാവിനെ കൊന്നത് ഇസ്‍ലാമിന് എതിരാണ്. ആ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നാഗരാജുവിനെ വിവാഹം ചെയ്തത്. അതിന് നിയമത്തിന്റെ പരിരക്ഷയുമുണ്ട്. നാഗരാജുവിനെ കൊല്ലാൻ യുവതിയുടെ സഹോദരന് യാതൊരു അവകാശവുമില്ല. ഇത് നിഷ്ഠൂരമായ കൊലപാതകമാണ്. ഇസ്‍ലാം വിശ്വാസപ്രകാരവും ഏറ്റവും മോശം കുറ്റകൃത്യം തന്നെ’ – ഉവൈസി പറഞ്ഞു. ഹൈദരാബാദിൽ കാർ വിൽപനക്കാരനായ ബി.നാഗരാജുവിനെ (25) കഴിഞ്ഞ ദിവസമാണ് ഭാര്യയുടെ സഹോദരനും സംഘവും കൊലപ്പെടുത്തിയത്. പ്രണയിച്ച് വിവാഹിതനായ നാഗരാജുവിനെ, ഭാര്യ സയ്യിദ് ആശ്രിൻ…
Read More » -
India
മാതൃദിനത്തില്‍ ‘ഇഡലി അമ്മയ്ക്ക്’ പുതിയ വീട്; ആനന്ദ് മഹീന്ദ്രയ്ക്ക് കയ്യടിച്ച് സൈബര്‍ലോകം
ചെന്നൈ: മാതൃ ദനത്തിൽ ‘ഇഡലി അമ്മയ്ക്ക്’ പുതിയ വീട് സമ്മാനിച്ച വ്യവസായി ആനന്ദ് മഹീന്ദ്രയ്ക്ക് സമൂഹമാധ്യമങ്ങളിൽ പ്രശംസ. 2021 ഏപ്രിലിൽ ‘ഇഡലി അമ്മയ്ക്ക്’ വീടു വച്ചുനൽകുമെന്ന് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു. മാതൃദിനമായ ഇന്ന് ‘ഇഡലി അമ്മ’ പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. സമയബന്ധിതമായി വീടിന്റെ നിർമാണം പൂർത്തിയാക്കിയതിന് ടീമിനോട് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു. ഇഡ്‌ലി അമ്മയെയും അവരുടെ ജോലിയെയും പിന്തുണയ്ക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. Immense gratitude to our team for completing the construction of the house in time to gift it to Idli Amma on #MothersDay She’s the embodiment of a Mother’s virtues: nurturing, caring & selfless. A privilege to be able to support her & her work. Happy Mother’s Day to…
Read More » -
NEWS
ജയിലിലെ വനിതാ ഓഫിസർ തടവുകാരനൊപ്പം മുങ്ങിയിട്ട് ആഴ്ചകൾ; ഇരുട്ടിൽത്തപ്പി പൊലീസ്
അലബാമ: യുഎസിലെ അലബാമയിൽ ലോഡർഡേൽ കൗണ്ടി ഡിറ്റൻഷൻ സെന്ററിൽനിന്ന് വനിതാ ഓഫിസർ തടവുകാരനുമൊത്ത് സ്ഥലം വിട്ടിട്ട് ദിവസങ്ങളായെങ്കിലും, ഇപ്പോഴും ഇരുട്ടിൽത്തപ്പി പൊലീസ്. ഏപ്രിൽ 29നാണ് ഡിറ്റൻഷൻ സെന്ററിലെ വനിതാ കറക്‌ഷൻ ഓഫിസറായ വിക്കി വൈറ്റ് (56), കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ടു തടവിൽ കഴിയുന്ന കാസി വൈറ്റ് (36) എന്നിവർ ഡിറ്റൻഷൻ സെന്ററിൽനിന്നു കടന്നുകളഞ്ഞത്. കാസിയുടെ മാനസികാരോഗ്യത്തെക്കുറിച്ച് അറിയിക്കുന്നതിനായി കോടതിയിലേക്കു കൊണ്ടുപോകുകയാണെന്നു പറഞ്ഞാണ് ഇരുവരും പോയത്. സുഖമില്ലാത്തതിനാൽ ഇതിനുശേഷം താനും ആശുപത്രിയിൽ പോകുമെന്ന് വിക്കി സഹപ്രവർത്തകരോടു പറഞ്ഞിരുന്നു. എന്നാൽ ഇതിനുശേഷം ഇരുവരെക്കുറിച്ചും യാതൊരു വിവരവുമില്ല. ഇവർ കോടതിയിലോ, ആശുപത്രിയിലോ എത്തിയിട്ടില്ല. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും രക്ഷപ്പെടാൻ ഉപയോഗിച്ച എസ്‌യുവി വാഹനം കണ്ടെത്തിയെങ്കിലും പ്രത്യേകിച്ചു തെളിവുകളൊന്നും ലഭിച്ചില്ല. ടെന്നസി ടൗ ലോട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. വിക്കിയുടെ ഭർത്താവ് വർഷങ്ങൾക്കു മുൻപു മരിച്ചിരുന്നു. ഇവർക്ക് മക്കളില്ല. 2015ലാണ് കാസി വൈറ്റിനെ 75 വർഷത്തെ തടവുശിക്ഷയ്ക്കു കോടതി വിധിച്ചത്. അൻപത്തിയൊൻപതുകാരിയെ കുത്തിക്കൊലപ്പെടുത്തിയത് ഉൾപ്പെടെയുള്ള…
Read More » -
Crime
കണ്ണൂരില്‍ കാണാതായ വിദ്യാര്‍ഥിനിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
കണ്ണൂർ: ഇരിട്ടി കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ് ജഹാന ഷെറിന്‍.
Read More » -
Crime
തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസ്; ഒന്നാം പ്രതി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ യുവാവ് ആത്മഹത്യ ചെയ്തു. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ ചാടിയാണ് വെഞ്ഞാറമൂട് സ്വദേശി സുബിന്‍ [35] മരിച്ചത്. മൂന്ന് ദിവസമായി സുജിത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു സുബിൻ. കേസുമായി ബന്ധപ്പെട്ട് മനോവിഷമമാണ് ആത്മഹത്യ കാരണം എന്ന് ബന്ധു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കഴിഞ്ഞ രണ്ടിന് രാത്രിയാണ് കേസിനാസ്പമായ സംഭവം നടന്നത്. ഗോകുലം മെഡിക്കൽ കോളേജിൽ നിന്നും ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും അവരെ കുട്ടിക്കൊണ്ടുപോകാനെത്തിയ ഭർത്താവിനേയും സദാചാര പോലീസ് ചമഞ്ഞെത്തി സംഘം മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയായിരുന്നു സുബിൻ. ആശുപത്രിക്ക് മുന്നിൽ വച്ച് ഇരുചക്രവാഹനത്തിലായിരുന്ന ദമ്പതികളെ തടഞ്ഞുതിർത്തി ചോദ്യം ചെയ്യുകയും മർദ്ദിക്കുകയായിരുന്നു. ബഹളം കേട്ട് ആളുകൾ കൂടിയതോടെ സദാചാര ഗുണ്ടകൾ സ്ഥലം വിട്ടു. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
Read More » -
India
ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ, രണ്ട് ഭീകരരെ വധിച്ചു
ദില്ലി: ജമ്മു കശ്മീരീലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലും ജമ്മു കശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. Last night, SSP Kulgam received info that 2 LeT terrorists are hiding in a double-storey building. Police & security forces cordoned off the area & started the search op. Firing began from inside, we tried to protect the civilians from collateral damage: IGP Kashmir Vijay Kumar https://t.co/1MKHgH2qcs pic.twitter.com/nbSQMIJDWs — ANI (@ANI) May 8, 2022 കഴിഞ്ഞ ദിവസം അനന്തനാഗിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുൾ മുജാഹീദ്ദീൻ ഭീകരൻ അഫ്റഫ് മൌൾവി ഉൾപ്പെടെ മൂന്ന് ഭീകരരെയാണ് വധിച്ചത്.…
Read More » -
Crime
ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപണം; പേരാമ്പ്രയിൽ സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം
കോഴിക്കോട്: പേരാമ്പ്രയിൽ ഹലാൽ അല്ലാത്ത ബീഫ് വിൽക്കുന്നില്ലെന്നാരോപിച്ച് സൂപ്പർമാർക്കറ്റിന് നേരെ ആക്രമണം ഉണ്ടായി. ബീഫ് വാങ്ങാനെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ബാദുഷ സൂപ്പർമാർക്കറ്റിലെ 3 ജീവനക്കാർക്ക് പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൂപ്പർ മാർക്കറ്റിലെ വനിതാ ജീവനക്കാരിയെ കയ്യേറ്റം ചെയ്ത ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂർ സ്വദേശി പ്രസൂണിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ പ്രതിഷേധമുണ്ടായി.
Read More »