Month: May 2022

  • LIFE

    ഹേമാ കമ്മീഷൻ സത്യത്തില്‍ ആര്‍ക്കു വേണ്ടി.? എന്താണ്‌ സിനിമ ലോകത്ത് നടക്കുന്നത്!

    5 വ‍ർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ തിരക്കേറിയ റോഡിൽ നടി കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്തുവന്നപ്പോള്‍ പലരും പരസ്പരം പറഞ്ഞു അന്ത്യന്തം ദാരുണവും പൈശാചികവും മൃഗീയവും എന്നൊക്കെ. സിനിമാമേഖലയിൽ സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാൽ തന്നെ ഒരു സംഘടനയും അതോടെ പിറവി കൊണ്ടു – WCC. നടിആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നേരില്‍ തന്നെ കണ്ട് നിവേദനം നല്‍കി. അതോടെ സിനിമ മേഖലയിലെ സ്ത്രീകളുടെ തൊഴില്‍ സാഹചര്യം പഠിക്കുന്നതിന് സര്‍ക്കാര്‍ ഒരു കമ്മീഷനെ രൂപീകരിച്ചു 2017 ജൂലൈയിൽ ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനായിരുന്നു അത്, ജസ്റ്റിസ് ഹേമ കമ്മീഷൻ. അഞ്ച് കൊല്ലങ്ങള്‍ക്കിപ്പുറം ഹേമ കമ്മീഷന്‍റെ സ്ഥിതിയെന്താണ്.? ഒരു സിനിമാ വ്യവസായത്തിനുള്ളിലെ പ്രവർത്തനങ്ങളും സ്ത്രീകളുടെ പ്രശ്നങ്ങളും പരിശോധിക്കാൻ ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ നിലവിൽ വന്നത് ആദ്യമായിട്ടായിരുന്നു. സിനിമാ മേഖലിയിലെ സ്ത്രീകള്‍…

    Read More »
  • NEWS

    ട്രെയിനിന്റെ ശുചിമുറിയിൽ യുവതി മരിച്ച നിലയിൽ

    മുംബൈ: ട്രെയിനിന്റെ ശുചിമുറിയില്‍ യുവതി മരിച്ച നിലയില്‍. 20 വയസുകാരിയായ യുവതിയാണ് ട്രെയിന്റെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹാനു റോഡ് റെയില്‍വേ സ്റ്റേഷനില്‍ ബാന്ദ്രയില്‍ നിന്ന് ജമ്മു താവിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. യാത്രക്കിടെ വച്ച്‌ യുവതി ശുചിമുറിയിലേക്ക് പോവുകയായിരുന്നു. ഏറെ നേരമായിട്ടും യുവതി തിരികെവരാത്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ വിവരം അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ടിക്കറ്റ് എക്‌സാമിനറും യാത്രക്കാരും ചേര്‍ന്ന് ശുചിമുറി തുറക്കാന്‍ ശ്രമിച്ചെങ്കിലും അത് അകത്തുനിന്ന് പൂട്ടിയിരിക്കുകയായിരുന്നതിനാൽ സാധിച്ചില്ല. ഇതേ തുടര്‍ന്ന്  സ്റ്റോപ്പില്ലാത്ത ദഹാനു റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി അധികൃതരെത്തി ശുചിമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കഴുത്തിനു ചുറ്റും തുണിചുറ്റിയ നിലയില്‍ യുവതി നിലത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

    Read More »
  • Kerala

    ബാദുഷ ഹൈപർ മാർക്കറ്റിൽ ആർ എസ് എസ് അക്രമം

    കോഴിക്കോട് പേരാമ്പ്രയിൽ RSS ആക്രമണം. ബാദുഷ ഹൈപർ മാർക്കറ്റിലാണ് ആർ എസ് എസ് അക്രമം നടത്തിയത്. മാളിൽ ഹലാൽ ബീഫ് വിൽക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു ആർഎസ്എസ് അതിഅക്രമം .   അക്രമികൾ വനിതാ ജീവനക്കാരെയുൾപ്പെടെ മർദ്ദിച്ചു. ആർ എസ് എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.റാക്കിൽ കിടന്ന സാധനങ്ങൾ വലിച്ചിടുകയും ട്രോളികൾ തകർക്കുകയും ചെയ്തു. തടയാനെത്തിയ വനിതാജീവനക്കാരെ ഉൾപ്പെടെ മർദിച്ചു. അക്രമികൾ അറിയിച്ചതിനെ തുടർന്ന് കൂടുതൽ ആർ എസ് എസുകാർ ആയുധങ്ങളുമായി എത്തിയെങ്കിലും അപ്പോഴേക്കും സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് രക്ഷപ്പെട്ടു.സംഭവവുമായി ബന്ധപ്പെട്ട് ആർഎസ്എസ് പ്രവർത്തകൻ പ്രസൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.. ആർ എസ്എസ് ആക്രമണത്തിൽ പരുക്കേറ്റ ആനന്ദ് , രജിലേഷ് , സുജിത്ത് , വിജില എന്നിവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആർ എസ് എസുകാരായ രണ്ടു പേർ മാളിൽ വന്ന് ഹലാൽ ബീഫ് അല്ലാതെ ഹിന്ദുക്കൾക്ക് കഴിക്കാനുള്ള ബീഫ് നൽകണമെന്നാവശ്യപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ജീവനക്കാർ പറയുന്നു.. പൊലീസ് മാളിലെത്തി സി സി…

    Read More »
  • NEWS

    വാഹനത്തിൽ കയറിയാൽ ഉടൻ എസി ഇടരുത്; ഇത് ശ്രദ്ധിക്കുക

    മഴയായാലും വെയിൽ ആയാലും കേരളത്തിന്റെ ഇന്നത്തെ കാലാവസ്ഥയിൽ എസിയുടെ തണുപ്പ് ഇല്ലാതൊരു യാത്ര ആലോചിക്കാനേ വയ്യ.അല്ലെങ്കിൽ എസി ഇല്ലാതെ വാഹനങ്ങളിൽ സഞ്ചരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയിലേക്ക് നമ്മൾ എത്തിക്കഴിഞ്ഞു.എന്നാൽ വാഹനത്തിലെ എസി ഉപയോഗിക്കുന്ന മിക്കവരും ചെയ്യുന്ന, എസിയുടെ കാര്യക്ഷമത കുറയ്ക്കുന്ന ചില തെറ്റുകൾ ഉണ്ട്.അത് ഏതൊക്കെയെന്ന് നോക്കാം. • വാഹനത്തിൽ കയറിയാൽ ഉടൻ എസി ഓണാക്കുക   ചൂടത്ത് പാർക്ക് ചെയ്ത വാഹനം സ്റ്റാർട്ട് ചെയ്താൽ ആദ്യം ചെയ്യുക എസി മാക്സിമത്തിൽ ഇടുക എന്നതായിരിക്കും. എന്നാൽ ഇത് അത്ര നല്ല പ്രവർത്തിയല്ല.എസി ഇടുന്നതിന് മുമ്പ് വാഹനത്തിന്റെ നാലു ചില്ലുകളും താഴ്ത്തിയാൽ ചൂടു വായു പുറത്തേക്ക് പോകും. അതിനു ശേഷം കുറച്ചു സമയം കഴിഞ്ഞ് മാത്രം എസി ഓണാക്കുക. നിങ്ങളുടെ എസിയുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വർദ്ധിക്കുകയും ചെയ്യും. • റീസർക്കുലേഷൻ മോഡ് വാഹനത്തിനുള്ള പ്രവേശിച്ചാൽ ഉടൻ റീ സർക്കുലേഷൻ മോഡിലിടുന്നത് നല്ലതല്ല. പുറത്തെ ചൂടിനെക്കാൾ വളരെ അധികമായിരിക്കും വാഹനത്തിന് അകത്തെ ചൂട് അതുകൊണ്ടു തന്നെ പുറത്തു…

    Read More »
  • NEWS

    കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​ന് ഇ​​നി പു​​തി​​യ മു​​ഖം;28 മുതൽ പുതിയ പാതയിലൂടെ ട്രെയിൻ ഓടിത്തുടങ്ങും

    കോട്ടയം: പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ല്‍ പൂ​​ര്‍​​ത്തി​​യാ​​കു​​ന്ന​​തോ​​ടെ കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നും പു​​തി​​യ മു​​ഖം. നാഗമ്പടത്ത് എം​​സി റോ​​ഡി​​ല്‍​​നി​​ന്നും സ്റ്റേ​​ഷ​​നി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്കാം. ഇ​​വി​​ടെ ര​​ണ്ടാം ക​​വാ​​ടം വ​​രു​​ക​​യാ​​ണ്. ഡി​​സം​​ബ​​ര്‍ മാ​​സ​​ത്തോ​​ടെ ഇ​​തു പൂ​​ര്‍​​ത്തി​​യാ​​കും. അ​​ഞ്ചു പ്ര​​ധാ​​ന പ്ലാ​​റ്റ്ഫോ​​മു​​ക​​ളും മെ​​മു ട്രെ​​യി​​നു​​ക​​ള്‍​​ക്കാ​​യി ചെ​​റി​​യ പ്ലാ​​റ്റ്ഫോ​​മും നി​​ല​​വി​​ല്‍​​വ​​രും. കോ​​ട്ട​​യം യാ​​ര്‍​​ഡി​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തി​​ലാ​​ണ് ഇ​​നി പാ​​ളം ഇ​​ടാ​​നു​​ള്ള​​ത്. ചി​​ങ്ങ​​വ​​ന​​ത്തു​​നി​​ന്നും ​​മുട്ടമ്പലം ​​വ​​രെ​​യും കോ​​ട്ട​​യം റെ​​യി​​ല്‍​​വേ സ്റ്റേ​​ഷ​​നി​​ല്‍​​നി​​ന്നും ഏ​​റ്റു​​മാ​​നൂ​​ര്‍​​വ​​രെ​​യും പു​​തി​​യ പാ​​ള​​മി​​ട്ടു​​ക​​ഴി​​ഞ്ഞു.കോ​​ട്ട​​യം സ്റ്റേ​​ഷ​​നോ​​ടു ചേ​​ര്‍​​ന്നു​​ള്ള തു​​ര​​ങ്ക​​ത്തി​​നു സ​​മീ​​പ​​മു​​ള്ള ലൈ​​നി​​ന്‍റെ നി​​ര്‍​​മാ​​ണം അ​​തി​​വേ​​ഗം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.കോ​​ട്ട​​യം പാ​​ത​​യി​​ല്‍ ഗ​​താ​​ഗ​​ത നി​​യ​​ന്ത്ര​​ണം ഏ​​ര്‍​​പ്പെ​​ടു​​ത്തി​​യാ​​ണ് ലൈ​​ന്‍ ബ​​ന്ധി​​പ്പി​​ക്ക​​ലും സി​​ഗ്ന​​ല്‍ മാ​​റ്റ​​വും ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള ജോ​​ലി​​ക​​ള്‍ ന​​ട​​ക്കു​​ന്ന​​ത്.28ന് ​​പു​​തി​​യ പാ​​ളം വ​​ഴി ട്രെ​​യി​​ന്‍ ഓ​​ടി​​ത്തു​​ട​​ങ്ങും. പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി ജി​​ല്ല​​യി​​ല്‍ ഏ​​റ്റ​​വും നീ​​ളം കൂ​​ടി​​യ റെ​​യി​​ല്‍​​വേ പാ​​ല​​വും യാ​​ഥാ​​ര്‍​​ഥ്യ​​മാ​​യി.കൊ​​ടൂ​​രാ​​റി​​നു കു​​റു​​കെ 610 മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ലാ​​ണ് പു​​തി​​യ പാ​​ലം. മു​​ട്ട​​ന്പ​​ല​​ത്ത് ലെ​​വ​​ല്‍ ക്രോ​​സി​​നു പ​​ക​​രം അ​​ടി​​പ്പാ​​ത​​യും നി​​ര്‍​​മി​​ച്ചി​​ട്ടു​​ണ്ട്. പാ​​ത​​യി​​ര​​ട്ടി​​പ്പി​​ക്ക​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി കു​​മാ​​ര​​ന​​ല്ലൂ​​രി​​ലും പു​​തി​​യ പ്ലാ​​റ്റ്ഫോം യാ​​ഥാ​​ര്‍​​ഥ്യ​​മാ​​യി. പു​​തി​​യ സ്റ്റേ​​ഷ​​ന്‍…

    Read More »
  • Kerala

    പ്രശസ്ത ഗായകൻ കൊല്ലം ശരത്ത് അന്തരിച്ചു, എസ്.ജാനകിയെ അനുകരിച്ചു പാടി മലയാളികളുടെ ഹൃദയം കവർന്ന ഗായകനാണ്

    ഗാനമേള വേദികളിൽ സ്ത്രീശബ്ദം അനുകരിച്ച് പാടി ശ്രദ്ധേയനായ ഗായകൻ കൊല്ലം ശരത്ത് (52) അന്തരിച്ചു. എ.ആർ ശരത്ചന്ദ്രൻ നായർ എന്നാണ് യഥാർത്ഥ നാമം. കോട്ടയത്ത് അടുത്ത ബന്ധുവിന്റെ വിവാഹച്ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഗാനമേളയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിരുവനന്തപുരം സരിഗയിലെ ഗായകനായിരുന്നു. എസ്.ജാനകിയുടെ ശബ്ദം അനുകരിച്ചു പാടുന്നതിലൂടെ പ്രശസ്തനായിരുന്നു. കൊല്ലം കുരീപ്പുഴ മണലിൽ ക്ഷേത്രത്തിനുസമീപം വയലഴകത്ത് വടക്കേത്തൊടിയിൽ കുടുംബാംഗമാണ്. അവിവാഹിതനാണ്. അടുത്തബന്ധുവിന്റെ അഭ്യർഥനപ്രകാരം ചാന്തുപൊട്ടിലെ ‘ആഴക്കടലിന്റെ….’ എന്ന പാട്ടുപാടിക്കൊണ്ടിരിക്കെ പക്ഷാഘാതം വന്ന് തളർന്നു വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ‘സരിഗ’യിലെ അറിയപ്പെടുന്ന ഗായകനായ ശരത് സ്ത്രീശബ്ദത്തിൽ പാട്ടുപാടി ഗാനമേളവേദികളിൽ വിസ്മയം തീർത്തിട്ടുണ്ട്. വേദികളിൽ എസ്.ജാനകിയുടെ ശബ്ദത്തിൽ പാടാൻ ജനങ്ങൾ ആവശ്യപ്പെടുമായിരുന്നു. ‘ സരിഗ’യിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട് അടക്കമുള്ള ഗാനമേളസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ശരത്തിന്റെ വലതുകൈ നഷ്ടപ്പെട്ടിരുന്നു.

    Read More »
  • NEWS

    ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചു

    ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചു ഗാന്ധിനഗർ: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ സ്പീഡ് ട്രെയിൻ ഗുജറാത്തിലെ അൽസ്റ്റം പ്ലാൻ്റിൽ നിന്ന് രാജ്യത്തിനായി സമർപ്പിച്ചു.അടുത്ത വർഷത്തോടെ ഓടി തുടങ്ങും. പരമാവധി 180 കിലോമീറ്റർ സ്പീഡ് ആണ് ഉള്ളത്. NRCTC ക്ക് കീഴിൽ ഉള്ള RRTS എന്ന പദ്ധതിയിൽ 82 കിലോമീറ്റർ നീളം ഉള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് ലൈനിൽ ഓടാൻ ആണ് പ്ലാൻ.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിൻ ആണിത്.

    Read More »
  • Kerala

    ചേർത്തല എസ്.എച്ച് നഴ്സിങ് കോളജ് സെൻട്രൽ ജയിലിനു സമാനം. അധ്യാപകരുടെ ചെരുപ്പ് വൃത്തിയാക്കൽ, ശുചിമുറി വൃത്തിയാക്കൽ, ലൈംഗിക അധിക്ഷേപം: വൈസ് പ്രിന്‍സിപ്പലിൻ്റെ ക്രൂരതകൾക്ക് അന്ത്യമില്ല

    ചേര്‍ത്തല: എസ്‌.എച്ച്‌ നഴ്‌സിംഗ് കോളജിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആരോഗ്യ സര്‍വകലാശാലയ്ക്ക് നഴ്‌സിംഗ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട്. വൈസ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ത്ഥികളെ ലൈംഗികാധിക്ഷേപം നടത്തുന്നു എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അധ്യാപകരുടെ ചെരുപ്പും ഓപ്പറേഷന്‍ തിയ്യറ്ററിലെ ശുചിമുറിയും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിച്ചു, ഒരുമിച്ച്‌ നടക്കുകയോ പഠിക്കുകയോ ചെയ്താല്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നു, ദിവസേന പ്രാര്‍ത്ഥനാചടങ്ങുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം തുടങ്ങിയ പരാതികള്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജയിലിന് സമാനമെന്നാണ് ഹോസ്റ്റലിനെ നഴ്‌സിംഗ് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ പോലും വീട്ടില്‍ പോവാന്‍ സാധിക്കില്ല. പോയാല്‍ പിഴ ഈടാക്കും, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി ഇല്ല, ഹോസ്റ്റല്‍ മുറി തിങ്ങി നിറഞ്ഞതില്‍ പരാതിപ്പെട്ടാല്‍ ഇരുട്ടു മുറിയിലേക്ക് മാറ്റും. റിപ്പോര്‍ട്ട് സംബന്ധിച്ച്‌ പത്താം തിയതി യോഗം ചേരും. യോഗത്തില്‍ ആരോഗ്യ സര്‍വകലാശാലയും പങ്കെടുക്കും. നിയമ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആരോഗ്യ സര്‍വകാശാല വ്യക്തമാക്കിയിട്ടുണ്ട്. കേളജില്‍ നേരിടുന്ന ദുരനുഭവങ്ങള്‍ സംബന്ധിച്ച്‌ ഒരു വിദ്യാര്‍ത്ഥി നഴ്‌സിംഗ് കൗണ്‍സിലിനയച്ച ശബ്ദ…

    Read More »
  • NEWS

    ” ഓവർ ഓവർ”, പോലീസിന്റെ വയര്‍ലസ് സംവിധാനത്തെപ്പറ്റി അറിയാം

    ⭐വയര്‍ലസ്സിലൂടെ സംസാരിക്കുമ്പോള്‍ പോലീസുകാര്‍ എന്തിനാണ് ഇടക്കിടെ “ഓവര്‍” എന്ന്‍ പറയുന്നത്? മൊബൈൽ ഫോണിനെ അപേക്ഷിച്ച്‌ വയര്‍ലസ്സിനുള്ള മെച്ചം എന്താണ്? കേരള പൊലീസ് ഉപയോഗിക്കുന്ന ‍ഡിഎംആര്‍ കമ്യൂണിക്കേഷന്റെ പ്രത്യേകതകൾ ഏതെല്ലാം? പോലീസിനെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഒരു പോലീസുകാരന്റെ കൈയിലിരിക്കുന്ന വയര്‍ലസ് സെറ്റും “ഓവര്‍ ഓവര്‍” എന്ന പറച്ചിലും. അവരുടെ കൈയില്‍ ഇരിക്കുന്ന വയര്‍ലെസ് (അല്ലെങ്കില്‍ അങ്ങനെ വിളിക്കപ്പെടുന്ന ഉപകരണം) ഒരു മൊബൈല്‍ ഫോണ്‍ പോലെയല്ല പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഈ ഓവര്‍ പറച്ചിലിന്റെ സീക്രട്ട്. ടൂ-വേ റേഡിയോ എന്നാണ് ആ ഉപകരണത്തിന്റെ പേര്. ഒരു ടൂ-വേ റേഡിയോയും മൊബൈല്‍ ഫോണും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അതില്‍ ഉപയോഗിക്കുന്ന കമ്യൂണിക്കേഷന്‍ മോഡ് ആണ്.ഇപ്പോൾ കല്യാണങ്ങൾക്കും , മറ്റു ചടങ്ങുകൾക്കും ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പുകൾ ഒക്കെ വയർലെസ്സ് സെറ്റുകൾ പരക്കെ ഉപയോഗിക്കുന്നുണ്ട്. കൂടാതെ വ്യവസായ ശാലകളിലും , ദുരന്ത നിവാരണത്തിനും ആശയ വിനിമയത്തിന് വയർലെസ്സ് സെറ്റുകൾഉപയോഗിക്കുന്നു. മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത് full-duplex മോഡിലും ,…

    Read More »
  • Crime

    ദമ്പതികളെ കൊന്ന് ഫാം ഹൗസില്‍ കുഴിച്ചിട്ടു, തുടർന്ന് രഹസ്യമായി സൂക്ഷിച്ചിരുന്ന 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയും കവർന്ന് ഡ്രൈവറും സഹായിയും നാടുവിട്ടു

     ആ വാർത്ത കേട്ട് വിറുങ്ങലിച്ചു നിൽക്കുകയാണിപ്പോഴും ചെന്നൈ നഗരം. മൈലാപ്പുര്‍ വൃന്ദാവന്‍ സ്ട്രീറ്റിലെ ദ്വാരക കോളനിയില്‍ ശ്രീകാന്ത് (58), ഭാര്യ അനുരാധ (55) എന്നിവർ ഇന്നലെ പുലര്‍ച്ചെ നിഷ്ഠൂരമായി കൊല്ലപ്പെട്ടു. ഇവരുടെ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശി കൃഷ്ണ, സുഹൃത്ത് രവി എന്നിവർ ചേർന്നാണ് ദമ്പതികളെ കൊലപ്പെടുത്തിയത്. തുടർന്ന് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും മോഷ്ടിച്ച് പ്രതികള്‍ നാടുവിട്ടു. നേപ്പാളിലേക്ക് കടക്കുന്നതിനിടെ ആന്ധ്രയിലെ ഓങ്കോളില്‍ നിന്ന് പ്രതികളെ നാടകീയമായി പോലീസ് പിടികൂടി. വ്യവസായിയാണ് ശ്രീകാന്ത്. കഴിഞ്ഞ ഒരു വർഷത്തോളമായി മകളുടെ പ്രസവവുമായി ബന്ധപ്പെട്ട് യുഎസ്സിലായിരുന്നു ശ്രീകാന്തും അനുരാധയും. ഇന്നലെ പുലര്‍ച്ചെയാണ് ഇരുവരും ചെന്നൈയിൽ തിരിച്ചെത്തിയത്. ഡ്രൈവർ കൃഷ്ണയാണ് ഇവരെ വിമാനത്താവളത്തില്‍നിന്നും മൈലാപ്പുരിലെ വീട്ടിലെത്തിച്ചത്. പിന്നീട്, സഹായി രവിയുമായി ചേര്‍ന്ന് ഇവരെ അടിച്ചു കൊലപ്പെടുത്തി ഇവരുടെ തന്നെ ഫാം ഹൗസില്‍ കുഴിച്ചിട്ടു. തുടര്‍ന്ന് 8 കിലോ സ്വര്‍ണവും 50 കിലോ വെള്ളിയുമായി പ്രതികള്‍ കടന്നുകളഞ്ഞു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കൊലപാതകം നടന്നതെന്ന്…

    Read More »
Back to top button
error: