Month: May 2022

  • NEWS

    വിപണിയിൽ താരമായി വീണ്ടും തക്കാളി;വില കുതിച്ചുയരുന്നു

    തിരുവനന്തപുരം: ഒ​രു മാ​സം മു​ന്പ് 27 കി​ലോ​വ​രു​ന്ന ഒ​രു പെ​ട്ടി ത​ക്കാ​ളി​ക്ക് 300-350 രൂ​പ​യാ​യി​രു​ന്നു മൊ​ത്ത​വി​ല.ഇ​തു ക​ഴി​ഞ്ഞ ദി​വ​സം 1400രൂ​പ​വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു​മാ​സം മു​ന്പ് 13-16 രൂ​പ​വ​രെ​യാ​യി​രു​ന്നു ചി​ല്ല​റ വി​ല ഇ​പ്പോ​ഴ​ത് 75 രൂ​പ​ക്കും മു​ക​ളി​ലാ​ണ്.ത​മി​ഴ്നാ​ട്, ക​ര്‍​ണ്ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ന്‍​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.     ത​മി​ഴ്നാ​ട്ടി​ല്‍ ക​ന​ത്ത വെ​യി​ലും ക​ര്‍​ണാ​ട​ക​യി​ല്‍ വേ​ന​ല്‍​മ​ഴ​യി​ലും വ​ലി​യ​തോ​തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്. ഇ​തി​നൊ​പ്പം ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വും ത​ക്കാ​ളി​വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. വി​വാ​ഹ സീ​ണാ​യ​തി​നാ​ല്‍ ത​ക്കാ​ളി​ക്ക് ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ത​ക്കാ​ളി വില 125 രൂ​പ​ വരെ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് വലിയ ട്രക്കുകളിൽ നിറച്ച് കൊണ്ടുവന്ന തക്കാളി റോഡരിലേക്ക് തള്ളുകയായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും കർഷകർ. 15 കിലോ തക്കാളിക്ക് രണ്ടു രൂപയാണ് വില കിട്ടിയിരുന്നത്.മാർക്കറ്റിലെത്തിക്കുന്ന വണ്ടിക്കൂലി പോലും ലഭിക്കാതെ വന്നതോടെയാണ് ലോറികളിലും ട്രക്കുകളിലും വിൽക്കാൻ…

    Read More »
  • Kerala

    ഡി.ജി.പി അനിൽ കാന്ത് 15 കാരി പെൺകുട്ടിയെ പീഡിപ്പിച്ചതിന് സസ്പെൻഷൻ ലഭിച്ച വ്യക്തി, ഗുരുതര ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ്

    കൊച്ചി: സംസ്ഥാനത്തെ പൊലീസ് മേധാവി ഡി.ജി.പി അനില്‍ കാന്തിനെതിരെ ഗുരുതരമായ ആരോപണവുമായി റിട്ട. എസ്.പി സക്കറിയ ജോര്‍ജ്. ഇപ്പോഴത്തെ സംസ്ഥാന പൊലീസ് മേധാവി 15കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തേത്തുടര്‍ന്ന് ശിക്ഷാ നടപടി ഏറ്റുവാങ്ങിയ ആളാണെന്ന് സക്കറിയ ജോര്‍ജ് പറഞ്ഞു. 1991ല്‍ കല്‍പറ്റ എ.എസ്.പിയായിരുന്ന കാലത്താണ് അനില്‍ കാന്തിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സക്കറിയ ജോര്‍ജ് ചൂണ്ടിക്കാട്ടി. അന്നത്തെ മാനന്തവാടി ഡിവൈ.എസ്.പിയുടെ മകളെ അനില്‍കാന്ത് പീഡിപ്പിച്ചതായി ആരോപണമുയർന്നെന്നും മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നീതി നടപ്പാകണം എന്നാവശ്യപ്പെട്ട് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടന്ന ‘അതിജീവിതയ്‌ക്കൊപ്പം’ ജനകീയ കൂട്ടായ്മയില്‍ വെച്ചാണ് സക്കറിയ ജോര്‍ജിന്റെ പ്രതികരണം. ‘‘പെണ്‍കുട്ടിയുടെ പിതാവായ ഡിവൈ.എസ്.പി എന്റെ എസ്പിയായി വന്നു. അദ്ദേഹം നിസ്സഹായനായിരുന്നു. അതിന് ശേഷം മദ്യപാനിയായിപ്പോയി. മുന്‍ ഐ.ജി രമേഷ് ചന്ദ്രഭാനു അനില്‍കാന്തിനെ ശാസിക്കുന്നത് കണ്ടിട്ടുണ്ട്. 15 വയസുള്ള കുട്ടിയെ അനില്‍ കാന്ത് കൂടെ താമസിപ്പിച്ചെന്ന് മേലുദ്യോഗസ്ഥന്‍ എന്നോട് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് വേണ്ടത് ഏറ്റവും കുഴപ്പക്കാരായ ഡി.ജി.പിമാരെയാണ്.…

    Read More »
  • NEWS

    ‘അവരുടെ നവോത്ഥാന നായകരിൽ ശ്രീനാരായണഗുരു ഇല്ല’, ‘സവർക്കർ കുട’ വിവാദത്തിൽ അശോകൻ ചരുവിൽ

    തൃശൂര്‍:  പൂരത്തിന് പാറമേക്കാവ് ദേവസ്വം കുടമാറ്റത്തിനുളള കുടയില്‍ വിഡി സവര്‍ക്കറുടെ ചിത്രം ഉപയോഗിച്ചതില്‍ വിമര്‍ശനവുമായി എഴുത്തുകാരനും സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായ അശോകന്‍ ചരുവില്‍. അവരുടെ നവോത്ഥാന നായകരില്‍ ശ്രീനാരായണ ഗുരു ഇല്ലെന്ന് അശോകന്‍ ചരുവില്‍ കുറ്റപ്പെടുത്തി. വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയ കുട വിവാദത്തെ തുടര്‍ന്ന് പാറമേക്കാവ് ദേവസ്വം ഒഴിവാക്കിയിരുന്നു. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയാണ് കുട പുറത്തിറക്കിയത്. അശോകൻ ചരുവിലിന്റെ കുറിപ്പ് അവരുടെ നവോത്ഥാന നായകരിൽ ശ്രീനാരായണഗുരു ഇല്ല.ഒറ്റുകാരന് അകമ്പടിയായി ചില നവോത്ഥാന / ദേശീയ നായകരുടെ ചിത്രങ്ങൾ കൂടി ആലേഖനം ചെയ്തിരുന്നു. കേരളീയരായ ചട്ടമ്പിസ്വാമികൾക്കും മന്നത്ത് പത്മനാഭനും ഗാന്ധിഘാതകന് അകമ്പടി പോകാനുള്ള അവസരം കൽപ്പിച്ചു നൽകിയിട്ടുണ്ട്.എന്നാൽ ശ്രീനാരായണഗുരുവും അയ്യങ്കാളിയും പണ്ഡിറ്റ് കറപ്പനും അക്കൂട്ടത്തിലില്ല എന്നത് സ്മരണീയമാണ്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഗുരുവിൻ്റെ ചിത്രം ഉൾപ്പട്ട നിശ്ചലദൃശ്യം ഒഴിവാക്കിയത് ഇതിനോട് ചേർത്ത് വായിക്കാം. ആർ.എസ്.എസ്. പ്രതിനിധീകരിക്കുന്ന രാഷ്ട്രീയഹിന്ദുത്വം ജാതി, ജന്മി, പുരുഷ, നാടുവാഴിത്തത്തിൻ്റെ ജീർണ്ണാവശിഷ്ടമാണ്…

    Read More »
  • NEWS

    കടബാധ്യത; കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ശ്രമിച്ച ദമ്ബതിമാര്‍ക്കെതിരെ ലോട്ടറി വകുപ്പ്

    തിരുവനന്തപുരം : കടബാദ്ധ്യത പരിഹരിക്കാന്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ശ്രമിച്ച ദമ്ബതിമാര്‍ക്കെതിരെ ലോട്ടറി വകുപ്പ്.കൂപ്പണ്‍ വില്‍പ്പനയും നറുക്കെടുപ്പും തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ വീടുവില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പോലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്. വട്ടിയൂര്‍ക്കാവ് സ്വദേശികളായ അജോ- അന്ന ദമ്ബതികളാണ് കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പ് വഴി വീട് വില്‍ക്കാന്‍ ശ്രമിക്കുന്നത്. വീടുവാങ്ങാനായി ഇവര്‍ കേരള ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്തിരുന്നു. കൊറോണയ്‌ക്ക് പിന്നാലെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടതോടെ തിരിച്ചടവ് മുടങ്ങി. ഇത് വലിയ ബാദ്ധ്യതയായതോടെയാണ് വീട് വില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചത്. വീട് വില്‍പ്പനയ്‌ക്കായുണ്ടെന്ന് അറിഞ്ഞ് എത്തിയവരെല്ലാം വിപണി വിലയേക്കാള്‍ കുറവ് പണത്തിനാണ് ആവശ്യപ്പെട്ടത്. ഇതോടെ് കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.ലോട്ടറി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം സംഭവത്തില്‍ ലോട്ടറി വകുപ്പ് രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

    Read More »
  • NEWS

    സവർക്കറെ ഒഴിവാക്കിയത് വഴി സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചു: ബിജെപി

    തൃശൂർ :പൂരത്തോടനുബന്ധിച്ച് ഇത്തവണത്തെ കുടമാറ്റത്തിന് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്പെഷ്യല്‍ കുടകള്‍ക്കെതിരെ മന്ത്രി രാധാകൃഷ്ണനും സി.പിഎമ്മും രംഗത്ത് വന്നത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കലും തികഞ്ഞ രാജ്യദ്രോഹ നടപടിയുമാണെന്ന് ബി ജെ പി തൃശൂർ ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ കെ അനീഷ് കുമാര്‍ ആരോപിച്ചു. ആൻഡമാനിൽ ജയില്‍വാസം അനുഭവിച്ച വീര സവര്‍ക്കറെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാരുടെ യോഗ്യതയെന്താണെന്ന് രാധാകൃഷ്ണന്‍ വ്യക്തമാക്കണം എന്നും കെ കെ അനീഷ് കുമാര്‍ പറഞ്ഞു. അതേസമയം തൃശൂര്‍ പൂരത്തിന്റെ ചമയ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ചിത്രമുള്ള കുട ഉപയോഗിച്ചതിനെതിരെ വ്യാപക വിമര്‍ശനമായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്ന് വന്നത്.സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം ഉള്‍പ്പെടുത്തി പാറമേക്കാവ് ദേവസ്വം തയ്യാറാക്കിയ സ്‌പെഷ്യല്‍ കുടയിലായിരുന്നു വിഡി സവര്‍ക്കറും ഇടം പിടിച്ചത്. ഇതിനിതിരെ സി പി എം, കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്ത് വരികയായിരുന്നു.  സംഭവത്തില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ ഉള്‍പ്പടേയുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തി. ഇതേ തുടര്‍ന്ന് കുട പ്രദര്‍ശനത്തില്‍ നിന്ന്…

    Read More »
  • Kerala

    പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്ന അഞ്ചിലധികം കടകൾക്ക് നോട്ടീസ്

    സംസ്ഥാന വ്യാപകമായി ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തുന്ന റെയ്ഡ് ഇന്നും തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് വ്യാപക പരിശോധന നടക്കുന്നത്. പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്ന അഞ്ചിലധികം കടകൾക്ക് നോട്ടീസ് നൽകി.     തിരുവനന്തപുരത്ത് കല്ലറ, നന്ദൻകോട്, പൊട്ടക്കുഴി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ബേക്കറികളിലും കോഴിക്കടകളിലും ഹോട്ടലുകളിലും റെയ്ഡ് നടന്നു. നന്ദൻകോട് ഹോട്ടൽ ഇറാനിയിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മൂന്ന് കടകൾക്ക് നോട്ടീസ് നൽകി.   ആലപ്പുഴ ഹരിപ്പാട് ഹോട്ടലിൽനിന്ന് 25 കിലോ പഴകിയ മത്തി പിടികൂടി. വൃത്തിഹീനമായി പ്രവർത്തിച്ച ദേവു ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. കണ്ണൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. പഴകിയ ഭക്ഷണം പിടികൂടിയ രണ്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

    Read More »
  • Business

    സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി

    സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 80 രൂ​പ​യും ഗ്രാ​മി​ന് 10 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 38,000 രൂ​പ​യും ഗ്രാ​മി​ന് 4,750 രൂ​പ​യു​മാ​യി. മേ​യ് മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല വ​ർ​ധി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​ർ​ച്ച് ഒ​ൻ​പ​തി​ന് പ​വ​ന് 40,560 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഉ​യ​ർ​ന്ന വി​ല.

    Read More »
  • India

    കെട്ടിടം പൊളിക്കാന്‍ ബുൾഡോസറുകൾ, തടഞ്ഞ് നാട്ടുകാര്‍

    ഷഹീൻബാഗിൽ കെട്ടിടം പൊളിക്കാനെത്തിയ ബുൾഡോസറുകള്‍ നാട്ടുകാർ തടഞ്ഞു. നിലത്ത് കിടന്നുകൊണ്ട് ആളുകള്‍ സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. മവൻ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. അതേസമയം ഹനുമാന്‍ ജയന്തി ദിനത്തില്‍ സംഘര്‍ഷമുണ്ടായ ജഹാംഗീര്‍പുരിയില്‍ മുന്നറിയിപ്പില്ലാതെയാണ് കിഴക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ തുടങ്ങിയത്. കെട്ടിടം പൊളിക്കുന്നതിന് 14 ദിവസം മുന്‍പ് ഉടമകള്‍ക്ക് നോട്ടീസ് നല്‍കണമെന്ന നടപടി പോലും ഡൽഹി കോര്‍പ്പറേഷന്‍ പാലിച്ചിരുന്നില്ല. സൗത്ത് ഡൽഹി കോർപ്പറേഷനിലെ പൊളിക്കൽ നടപടികള്‍ ചീഫ് ജസ്റ്റിസിന് മുൻപിൽ അഭിഭാഷകർ അവതരിപ്പിച്ചു. നാഗേശ്വർ റാവുവിൻ്റെ ബെഞ്ചിന് മുന്നിൽ വിഷയം അവതരിപ്പിക്കാനാണ് അഭിഭാഷകർക്ക് അനുമതി ലഭിച്ചത്. എന്നാല്‍ നടപടിക്രമങ്ങൾ പാലിച്ചാണ് പൊളിക്കാനെത്തിയതെന്നാണ് കോർപ്പറേഷന്‍റെ വാദം. കഴിഞ്ഞ മാസം 21ന് പൊളിക്കലിനെതിരായ ഹർജികൾ പരിഗണിച്ച കോടതി തൽസ്ഥിതി തുടരാനും എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടിരുന്നു. നിയമങ്ങൾ പാലിച്ചാണ് കെട്ടിടം പൊളിക്കുന്നതെന്നും പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന ഹർജിക്കാരുടെ വാദം പച്ചക്കള്ളമാണെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. മധ്യപ്രദേശിൽ വിവിധ മത വിഭാഗത്തിൽ നിന്നുള്ളവരുടെ…

    Read More »
  • India

    ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്

    ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി ആന്ധ്ര -ഒഡീഷ തീരത്തേക്ക്. നിലവിൽ ആന്ധ്ര തീരത്ത് നിന്ന് 550 കിലോമീറ്റർ അകലെയാണ് അസാനിയുടെ സാന്നിധ്യമുള്ളത്. മണിക്കൂറിൽ 125 കിലോമീറ്റർ വേഗതയിൽ വീശുന്ന ചുഴലിക്കാറ്റ് നാളെ വടക്കുകിഴക്കൻ മേഖലയിലേക്ക് സഞ്ചരിച്ച് ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.   നിലവിൽ തീവ്ര ചുഴലിക്കാറ്റായ അസാനി 48 മണിക്കൂറിനുള്ളിൽ ശക്തി കുറഞ്ഞു ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചനം. കര തൊടാൻ സാധ്യതയില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. എന്നാൽ ചുഴലിക്കാറ്റ് കണക്കിലെടുത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.   ഒഡീഷയിലെ മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച അഞ്ച് ജില്ലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ ബംഗാളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആന്ധ്രയിലും കനത്ത മഴ കിട്ടിയേക്കും. തിങ്കളാഴ്ച ആന്ധ്രയുടെ തീരമേഖലയിൽ 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. പശ്ചിമബംഗാളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    Read More »
  • NEWS

    കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും;അന്വേഷണ സംഘം പത്മസരോവരത്തിലെത്തി

    ആലുവ: നടിയെ ആക്രമിച്ച കേസിലും, വധ ഗൂഢാലോചനക്കേസിലും കാവ്യയെ ഇന്ന് ചോദ്യം ചെയ്യും.ഇതിനായി അന്വേഷണ സംഘം പത്മസരോവരത്തിലെത്തി.എസ് പി മോഹനചന്ദ്രന്‍ ,ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയത്.   നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച്‌ നിന്നതോടെ അത് മുടങ്ങിയിരുന്നു.തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയ ശേഷം അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തിയത്.    

    Read More »
Back to top button
error: