NEWS

കാവ്യ മാധവനെ ഉടൻ ചോദ്യം ചെയ്യും;അന്വേഷണ സംഘം പത്മസരോവരത്തിലെത്തി

ആലുവ: നടിയെ ആക്രമിച്ച കേസിലും, വധ ഗൂഢാലോചനക്കേസിലും കാവ്യയെ ഇന്ന് ചോദ്യം ചെയ്യും.ഇതിനായി അന്വേഷണ സംഘം പത്മസരോവരത്തിലെത്തി.എസ് പി മോഹനചന്ദ്രന്‍ ,ഡി വൈ എസ് പി ബൈജു പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തിയത്.
 

നേരത്തെ കാവ്യയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും അന്വേഷണ സംഘം വീട്ടിലെത്തിയാല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കാം എന്ന നിലപാടില്‍ കാവ്യ ഉറച്ച്‌ നിന്നതോടെ അത് മുടങ്ങിയിരുന്നു.തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയ ശേഷം അന്വേഷണ സംഘം ഇന്ന് വീട്ടിലെത്തിയത്.


 
 

Back to top button
error: