NEWS

കടബാധ്യത; കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ശ്രമിച്ച ദമ്ബതിമാര്‍ക്കെതിരെ ലോട്ടറി വകുപ്പ്

തിരുവനന്തപുരം : കടബാദ്ധ്യത പരിഹരിക്കാന്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ശ്രമിച്ച ദമ്ബതിമാര്‍ക്കെതിരെ ലോട്ടറി വകുപ്പ്.കൂപ്പണ്‍ വില്‍പ്പനയും നറുക്കെടുപ്പും തടയാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ഇത്തരത്തില്‍ വീടുവില്‍ക്കുന്നത് നിയമപരമായി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലോട്ടറി വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പോലീസിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടത്.
വട്ടിയൂര്‍ക്കാവ് സ്വദേശികളായ അജോ- അന്ന ദമ്ബതികളാണ് കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പ് വഴി വീട് വില്‍ക്കാന്‍ ശ്രമിക്കുന്നത്. വീടുവാങ്ങാനായി ഇവര്‍ കേരള ബാങ്കില്‍ നിന്നും വന്‍തുക വായ്പ എടുത്തിരുന്നു. കൊറോണയ്‌ക്ക് പിന്നാലെ കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിട്ടതോടെ തിരിച്ചടവ് മുടങ്ങി. ഇത് വലിയ ബാദ്ധ്യതയായതോടെയാണ് വീട് വില്‍ക്കാന്‍ ഇരുവരും തീരുമാനിച്ചത്. വീട് വില്‍പ്പനയ്‌ക്കായുണ്ടെന്ന് അറിഞ്ഞ് എത്തിയവരെല്ലാം വിപണി വിലയേക്കാള്‍ കുറവ് പണത്തിനാണ് ആവശ്യപ്പെട്ടത്. ഇതോടെ് കൂപ്പണ്‍ വിറ്റ് നറുക്കെടുപ്പിലൂടെ വീട് വില്‍ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു.ലോട്ടറി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പോലീസ് ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം സംഭവത്തില്‍ ലോട്ടറി വകുപ്പ് രേഖാമൂലം പരാതി നല്‍കിയിട്ടില്ല.

Back to top button
error: