Month: May 2022

  • NEWS

    കേരളത്തിൽ 27 റെയിൽവേ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ കെ റെയിലിന് റെയിൽവേ ബോർഡിന്റെ അനുമതി 

    റെയില്‍വേ മന്ത്രാലയത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കെ റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിക്കു പുറമെ നടപ്പാക്കുന്ന പ്രധാന വികസ പദ്ധതിയാണ് റെയില്‍വേ മേൽപ്പാലങ്ങൾ തിരുവനന്തപുരം: സംസ്ഥാനത്തെ 27 സ്ഥലങ്ങളിലെ റെയില്‍വേ ലെവല്‍ ക്രോസുകളില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്(കെ- റെയിൽ) റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി.കേരളത്തിലെ ലെവല്‍ ക്രോസുകളില്‍ മേൽപ്പാലങ്ങൾ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും കഴിഞ്ഞ വര്‍ഷം ജൂലൈ ഒൻപതിനാണ് ധാരണാപത്രം ഒപ്പുവച്ചത്. കഴിഞ്ഞ വര്‍ഷം തന്നെ സെപ്റ്റംബര്‍ ഒന്നിന് അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കുന്നതിന് കെ റെയിലിന് അനുമതി നല്‍കിയിരുന്നു. പുതുക്കാട്, ഇരിഞ്ഞാലക്കുട റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പള്ളി ഗേറ്റ്, അമ്പലപ്പുഴ – ഹരിപ്പാട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ തൃപ്പാകുടം ഗേറ്റ്, അങ്ങാടിപ്പുറം – വാണിയമ്പലം റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പട്ടിക്കാട് ഗേറ്റ്, നിലമ്പൂര്‍ യാര്‍ഡ് ഗേറ്റ്, പഴയങ്ങാടി – പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ ഏഴിമല ഗേറ്റ് എന്നീ മേല്‍പ്പാലങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി ലഭിച്ചത്. ബാക്കി 22 മേല്‍പ്പാലങ്ങളുടെ…

    Read More »
  • NEWS

    രൂപയുമായുള്ള വിനിമയ നിരക്കിലെ വര്‍ധന, കടം വാങ്ങിയും നാട്ടിലേക്ക് കാശയക്കാനുള്ള തത്രപ്പാടില്‍ പ്രവാസികൾ

    ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തുമ്പോള്‍ നേട്ടം ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കാണ്. കുറച്ച് ദിവസങ്ങളായി വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികള്‍ക്ക് ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ നിരക്ക് കൂടി വരികയായിരുന്നു. ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളില്‍ പലരും നാട്ടിലേക്ക് പണമയക്കാനുള്ള തിരക്കിലാണ്. എന്നാല്‍ വിനിമയ നിരക്ക് ഉയരുന്നതു കാത്തിരിക്കുന്നവരുമുണ്ട് ഇന്ന് രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലാണ് രൂപയുടെ മൂല്യം. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡിനെയാണ് ഇന്ന് മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്. യു.എ.ഇ ദിര്‍ഹത്തിനെതിരെ രാവിലെ 21.06 ആയിരുന്നു വിനിമയ നിരക്ക്. സൗദി റിയാലിന് 20.62 രൂപയും ഒമാനി റിയാലിന് 201.16 രൂപയും ഖത്തര്‍ റിയാലിന് 21.24 രേഖപ്പെടുത്തി. 251.65 രൂപയായിരുന്നു കുവൈത്ത് ദിനാറിന്റെ നിരക്ക്. ബഹ്‌റൈന്‍ ദിനാറിന് 205.71 രൂപയും ഇന്ന് രാവിലെ രേഖപ്പെടുത്തി.…

    Read More »
  • NEWS

    ഖത്തറിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

    ദോഹ‍ : ഖത്തറിൽ ചികില്‍സയിലായിരുന്ന മലയാളി യുവാവ് മരിച്ചു.കഴിഞ്ഞ രണ്ട് മാസത്തോളമായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് ഓമശ്ശേരി കൊറ്റിവട്ടം സ്വദേശി അബ്ദുല്‍ നാസറാണ് മരിച്ചത്.31 വയസായിരുന്നു.ഓമശ്ശേരി കൊറ്റിവട്ടം മുളയത്ത് ഹുസൈൻ മുസ്‌ലിയാരുടെയും ,ഫാത്വിമയുടെയും മകനാണ്.    ആറ് വര്‍ഷമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.ഭാര്യ: നാജിയ നസ്‌റിൻ.മകൾ: ന്യൂഹ അസ്മിന്‍

    Read More »
  • NEWS

    കാസര്‍കോട്ടെ ഷവർമ്മ കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

    കാസർകോട്:ഷവര്‍മ്മ കഴിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ ചെറുവത്തൂരിലുള്ള കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുളള കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചത്. കൂടാതെ ഷവ‍‍‍‍ര്‍മ കഴിച്ച 59 പേര്‍ ആശുപത്രിയിലാവുകയും ചെയ്തു. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.സംഭവത്തെത്തുടർന്ന് കുഞ്ഞഹമ്മദ് ഒളിവിലാണ്.     ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും കുട്ടികള്‍ കഴിച്ച ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

    Read More »
  • Kerala

    സ്കൂട്ടറിടിച്ച് ബൈക്ക് റോഡിലേക്ക് തെറിച്ചു വീണു, വീട്ടമ്മ കാർ കയറി മരിച്ചു; ഭർത്താവിനും മകൾക്കും പരിക്ക്

    ആറന്മുള: സ്കൂട്ടറിടിച്ച് തെറിച്ചുവീണ ബൈക്ക് യാത്രക്കാരിയായ വീട്ടമ്മ കാർ ദേഹത്തുകയറി മരിച്ചു. കിഴക്കൻ ഓതറ ആശ്രമത്തിങ്കൽ പ്രിയ മധു (39) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് മധു (47) മകൾ അപർണ (12) എന്നിവർക്കും പരിക്കേറ്റു. ഇരുവരും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു അപകടം. ആറന്മുളയിൽ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം മടങ്ങുമ്പോൾ ഇടയാറന്മുള വിളക്കുമാടം കൊട്ടാരത്തിന് സമീപം വെച്ചാണ് എതിരേ വന്ന സ്കൂട്ടർ ഇവരുടെ ബൈക്കിൽ ഇടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് പുറകെ വന്ന കാറിന്റെ അടിയിൽപ്പെടുകയായിരുന്നു. അൻപത് മീറ്ററോളം ദൂരം ബൈക്ക് വലിച്ചു കൊണ്ടുപോയി. കാർ ദേഹത്തുകയറിയാണ് പ്രിയയ്ക്ക് ഗുരുതരമായി പരിക്കേറ്റത്.

    Read More »
  • NEWS

    50 ലക്ഷം നഷ്ടപരിഹാരം വേണം;പി സി ജോർജ്ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

    കോഴിക്കോട്: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ എംഎല്‍എ പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമി കേരളാ ഘടകം വക്കീല്‍ നോട്ടീസ് അയച്ചു. വിവാദമായ വംശീയ പ്രസംഗത്തില്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പിസി ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു.ജമാഅത്തെ ഇസ്ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പരാമര്‍ശം. സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല.ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നു.     പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

    Read More »
  • NEWS

    തെലങ്കാനയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ എട്ട് പേര്‍ മരിച്ചു

    ഹൈദരാബാദ്: തെലങ്കാനയില്‍ വാനും ലോറിയും കൂട്ടിയിടിച്ച്‌ എട്ട് പേര്‍ മരിച്ചു.17 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ആറു പേര്‍ സ്ത്രീകളാണ്. കാമറെഡ്ഡിയിലെ ഹസനപള്ളിയിലാണ് സംഭവം. അരി കയറ്റിവന്ന ലോറിയും വാനുമാണ് കൂട്ടിയിടിച്ചത്.വാനിൽ യാത്ര ചെയ്തിരുന്നവരാണ് മരിച്ചത്.ഒരു സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിട്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം.എല്ലാവരും തൊഴിലാളികളാണ്.

    Read More »
  • NEWS

    ഒരു മണിക്കൂറിൽ നാല് മുങ്ങിമരണം; പത്തനംതിട്ട നടുങ്ങിയ ഞായർ

    പത്തനംതിട്ട : ഒരു മണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങളിലായി നാല് പേര്‍ മുങ്ങി മരിച്ചത് നാടിനെ നടുക്കി.പത്തനംതിട്ടയിലാണ് സംഭവം. മല്ലപ്പള്ളി ടൗണിനടുത്ത് മണിമലയാറ്റിലും കൈപ്പട്ടൂര്‍ – തുമ്ബമണ്‍ റോഡിന് സമീപത്തായി അച്ചന്‍കോവിലാറ്റിലുമാണ് നാല് പേര്‍ മുങ്ങിമരിച്ചത്. ബന്ധുവീട്ടില്‍ ചടങ്ങിനെത്തിയ തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തികും (16), ശബരിയുമാണ് (15) ഇന്നലെ വൈകിട്ട് മൂന്നരയോടെ മല്ലപ്പള്ളിക്ക് സമീപം മണിമലയാറ്റിലെ കയത്തില്‍ പെട്ട് മരിച്ചത്. വൈകിട്ട് നാലരയോടെയായിരുന്നു തുമ്ബമണ്‍ റോഡിന് സമീപത്തായുള്ള കടവില്‍ കുളിക്കാനിറങ്ങിയ അടൂര്‍ ഏനാത്ത് സ്വദേശികളായ വിശാഖും (20) സുധീഷും (25) അച്ചൻകോവിലാറ്റിലെ ചുഴിയില്‍ പെട്ട് മരിച്ചത് പുറമേ വലിയ ഒഴുക്ക് കാണാത്ത പ്രദേശത്ത് ബന്ധുവായ അരുണിനൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഇരുവരും വെള്ളത്തില്‍ താഴുന്നത് കണ്ട് അരുണ്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.തുടവന്ന് വിവരം അറിയിച്ചതനുസരിച്ച് പത്തനംതിട്ട യൂണിറ്റ് അഗ്നി രക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസർ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ സ്കൂബാ ഡൈവിംഗ് ടീം നദിയിലിറങ്ങി രണ്ടു പേരെയും കരയ്ക്കെടുത്തെങ്കിലും അപ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു.

    Read More »
  • NEWS

    യുഡിഎഫ് നേതൃത്വം സഹതാപം എന്നു പറയുമ്പോഴും എന്തൊരു സന്തോഷമാണ് ഉമ തോമസിന്റെ മുഖത്ത്: എസ്.ശാരദക്കുട്ടി

    തിരുവനന്തപുരം: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വിമര്‍ശിച്ച്‌ എഴുത്തുകാരി എസ്.ശാരദക്കുട്ടി.ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ത്ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണെന്നും സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛമാണെന്നും അവര്‍ തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.     ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഉമാ തോമസ് അത്ര മികച്ച സ്ഥാനാര്‍ഥിയാണെങ്കില്‍ കോണ്‍ഗ്രസ് നേതൃത്വം അവരോടും രാഷ്ട്രീയ കേരളത്തോടും ഇത്ര കാലവും ചെയ്തത് എന്തൊരു ചതിയാണ് !! പി.ടി യുടെ തുടര്‍ച്ചയാണ് ഉമാ തോമസ് എന്നല്ലല്ലോ, പി.ടി.ക്കും മേലെയാണ് അവര്‍ എന്നു തെളിയിക്കാന്‍ കഴിയുമായിരുന്നുവല്ലോ മുന്‍പേ തന്നെ. അപ്പോള്‍ അതൊന്നുമല്ല കാര്യം. സഹതാപവും കണ്ണുനീരും വേണ്ടപ്പോള്‍ മാത്രം സ്ത്രീകളുടെ നേതൃപാടവം തിരിച്ചറിയുന്ന ആ നാടകത്തോട് തികഞ്ഞ പുച്ഛം.ജയിച്ചാല്‍ കണ്ണുനീര്‍ ജയിച്ചു എന്നും തോറ്റാല്‍ കണ്ണുനീര്‍ തോറ്റു എന്നും സമ്മതിക്കാന്‍ നേതൃത്വം തയ്യാറാകണം.യുഡിഎഫ് നേതൃത്വം സഹതാപം എന്നു പറയുമ്പോഴും…

    Read More »
  • NEWS

    കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലർട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നാലു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരും മണിക്കൂറുകളിൽ ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ഇന്ന് പുലർച്ചെ ശക്തമായ കാറ്റും മഴയുമാണ് പത്തനംതിട്ട ജില്ലയിൽ അനുഭവപ്പെട്ടത്.കാറ്റിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.പുലർച്ചെ നാലരയോടെ ആരംഭിച്ച മഴ ഏകദേശം ഒരു മണിക്കൂറോളം നിന്നുപെയ്യുകയും ചെയ്തു.ഇപ്പോഴും ഇരുണ്ട കാലാവസ്ഥയാണ് ജില്ലയിൽ പലയിടത്തും.

    Read More »
Back to top button
error: