NEWS

വിപണിയിൽ താരമായി വീണ്ടും തക്കാളി;വില കുതിച്ചുയരുന്നു

തിരുവനന്തപുരം: ഒ​രു മാ​സം മു​ന്പ് 27 കി​ലോ​വ​രു​ന്ന ഒ​രു പെ​ട്ടി ത​ക്കാ​ളി​ക്ക് 300-350 രൂ​പ​യാ​യി​രു​ന്നു മൊ​ത്ത​വി​ല.ഇ​തു ക​ഴി​ഞ്ഞ ദി​വ​സം 1400രൂ​പ​വ​രെ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഒ​രു​മാ​സം മു​ന്പ് 13-16 രൂ​പ​വ​രെ​യാ​യി​രു​ന്നു ചി​ല്ല​റ വി​ല ഇ​പ്പോ​ഴ​ത് 75 രൂ​പ​ക്കും മു​ക​ളി​ലാ​ണ്.ത​മി​ഴ്നാ​ട്, ക​ര്‍​ണ്ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും ത​ക്കാ​ളി വ​ര​വ് കു​റ​ഞ്ഞ​താ​ണ് വി​ല ഉ​യ​രാ​ന്‍​കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്.
 
 

ത​മി​ഴ്നാ​ട്ടി​ല്‍ ക​ന​ത്ത വെ​യി​ലും ക​ര്‍​ണാ​ട​ക​യി​ല്‍ വേ​ന​ല്‍​മ​ഴ​യി​ലും വ​ലി​യ​തോ​തി​ല്‍ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​ണ് തി​രി​ച്ച​ടി​യാ​യ​ത്.
ഇ​തി​നൊ​പ്പം ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വും ത​ക്കാ​ളി​വി​ല ഉ​യ​രാ​ന്‍ കാ​ര​ണ​മാ​യി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ വി​ല ഇ​നി​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. വി​വാ​ഹ സീ​ണാ​യ​തി​നാ​ല്‍ ത​ക്കാ​ളി​ക്ക് ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ ത​ക്കാ​ളി വില 125 രൂ​പ​ വരെ എത്തിയിരുന്നു.

കഴിഞ്ഞ വർഷം ഇതേ സമയത്ത് വലിയ ട്രക്കുകളിൽ നിറച്ച് കൊണ്ടുവന്ന തക്കാളി റോഡരിലേക്ക് തള്ളുകയായിരുന്നു തമിഴ്നാട്ടിലും കർണാടകയിലും കർഷകർ. 15 കിലോ തക്കാളിക്ക് രണ്ടു രൂപയാണ് വില കിട്ടിയിരുന്നത്.മാർക്കറ്റിലെത്തിക്കുന്ന വണ്ടിക്കൂലി പോലും ലഭിക്കാതെ വന്നതോടെയാണ് ലോറികളിലും ട്രക്കുകളിലും വിൽക്കാൻ കൊണ്ടുവന്ന തക്കാളി കൂട്ടത്തോടെ കർഷകർ വഴിയിരികിൽ തള്ളിയത്.കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു സംഭവം.

Back to top button
error: