Month: May 2022

  • NEWS

    ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മലയാളി യുവതി മരിച്ചു

    കപ്പൂർ സ്വദേശിനിയായ യുവതി ജോർജ്ജിയയിൽ ബേട്ടപകടത്തിൽ മരിച്ചു. കപ്പൂർ പൂച്ചപ്പറമ്പിൽ അബ്ദുള്ളക്കുട്ടിയുടെ മകൻ ഷാനിഫിൻ്റെ ഭാര്യ മുഫീദ (23)യാണ് അപകടത്തിൽ മരിച്ചത്. ഫാമിലി ബോട്ടുകൾ കൂട്ടിമുട്ടി തലയ്ക്കു പരിക്കു പറ്റിയാണ് മുഫീദ മരിച്ചത്. ഒപ്പമുണ്ടായിരുന്നവർ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. വട്ടംകുളം മുണ്ടെക്കാട്ടിൽ മുസ്തഫയുടെ മകളാണ്. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ് മുഫീദ

    Read More »
  • Kerala

    വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി’: വാർത്ത തെറ്റിദ്ധാരണാജനകം

      വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്ന മന്ത്രിസഭ മുൻപാകെ സമർപ്പിക്കേണ്ട പ്രൊപ്പോസലുകൾ സമയപരിധിക്കുള്ളിൽ എപ്രകാരം തയ്യാറാക്കി സമർപ്പിക്കണമെന്ന് സൂചിപ്പിച്ച് നിലവിലെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന സർക്കുലർ ചീഫ് സെക്രട്ടറിമാർ പുറപ്പെടുവിക്കാറുണ്ട്. പുതിയ സർക്കുലറും അപ്രകാരമുള്ളതാണ്. വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകൾക്ക് നൽകുന്ന നിർദ്ദേശങ്ങളെ ‘വകുപ്പുകൾക്കെതിരെ’ എന്ന് ദുർവ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു

    Read More »
  • Kerala

    ഓ​ഫ് റോ​ഡ് റൈ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കും

    വാ​ഗ​മ​ണ്ണി​ലെ ഓ​ഫ് റോ​ഡ് റൈ​ഡി​ല്‍ പ​ങ്കെ​ടു​ത്ത ന​ട​ൻ ജോ​ജു ജോ​ർ​ജി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കും. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ച്ച​തി​നാ​ണ് ന​ട​പ​ടി. സം​ഭ​വം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യെ നി​യോ​ഗി​ക്കു​മെ​ന്നും ഇ​ടു​ക്കി ആ​ർ​ടി​ഒ അ​റി​യി​ച്ചു. ജോ​ജു ജോ​ർ​ജ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഓ​ഫ് റോ​ഡ് റൈ​ഡി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത്‌ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ജോ​ജു​വി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്‍റ് ടോ​ണി തോ​മ​സ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ന​ട​ന് നോ​ട്ടീ​സ് ന​ൽ​കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. ഇ​ടു​ക്കി​യി​ൽ ഓ​ഫ് റോ​ഡ് റെ​യ്സു​ക​ൾ ക​ള​ക്ട​ർ നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ഇ​ത് മ​റി​ക​ട​ന്നാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. സം​ഭ​വം സം​ബ​ന്ധി​ച്ച് ജോ​യി​ന്‍റ് ആ​ർ​ടി​ഒ​യു​ടെ റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ർ​ടി​ഒ പ​റ​ഞ്ഞു.

    Read More »
  • Kerala

    ഹോം സ്റ്റേയില്‍ അതിക്രമിച്ചു കയറി കര്‍ണാടക സ്വദേശിനി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

    കൽപ്പറ്റ: വയനാട് അമ്പലവയലിലെ ഇന്ത്യന്‍ ഹോളീഡേ ഹോം ഹോം സ്റ്റേയില്‍ അതിക്രമിച്ചു കയറി കര്‍ണാടക സ്വദേശിനി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ. കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ആഷിക്(30), റയീസ് (31) ഉള്ളൂര്‍ സ്വദേശി ലെനിന്‍ (35) എന്നിവരാണ് പിടിയിലായത്. പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്. റിസോര്‍ട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ അതിക്രമിച്ചു കടന്ന അഞ്ചംഗ സംഘം കര്‍ണാടക യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരം രൂപയും ഈ സംഘം മോഷ്ടിച്ചതായും പരാതി ഉയർന്നു. ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ഹോം സ്റ്റേ നടത്തിപ്പുകാരായ നാല് പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു. അമ്പലവയലില്‍…

    Read More »
  • Kerala

    തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് കത്തോലിക്കാ സഭ, സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

      തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപ്രതിയെ മതസ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല. പാർലമെന്ററി രാഷ്ട്രീയത്തിൽ വ്യക്തികൾക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടുചെയ്യാൻ ഇപ്പോൾ പറയേണ്ട സാഹചര്യമില്ല. വ്യക്തികളെ മതങ്ങൾ നോക്കി സഭയുടെ സ്ഥാനാർത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അത്തരം പ്രസ്താവന നടത്തുന്നതിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു. തൃക്കാക്കരയിൽ സ്ഥാനാർഥികൾ ആരുമല്ല, സഭയാണ് താരം എന്ന് വെള്ളാപ്പള്ളി നടേശൻ. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്. കുറച്ചുദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. എസ്…

    Read More »
  • NEWS

    ശ്രീലങ്കയിൽ ആഭ്യന്തര കലാപം, ഭരണകക്ഷി എം.പിയെ ജനക്കൂട്ടം തല്ലിക്കൊന്നു; പ്രധാനമന്ത്രി മഹീന്ദ രാജ്പക്‌സെ രാജിവെച്ചു

    കൊളംബോ: ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ അനുകൂലികൾ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ ആക്രമിച്ചു. 16 പേർക്കു പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷത്തിനിടെ ഭരണപക്ഷ എം.പി കൊല്ലപ്പെട്ടു. തന്റെ കാർ തടഞ്ഞവർക്കു നേരെ അമരകീർത്തി എം.പി വെടിയുതിർത്തു. പിന്നീട് ഇദ്ദേഹം പ്രതിഷേധക്കാരിൽനിന്നു രക്ഷനേടാൻ അഭയം പ്രാപിച്ച കെട്ടിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് മാധ്യമങ്ങൾ‌ റിപ്പോർട്ടു ചെയ്തു. രാജപക്സെയുടെ ഔദ്യോഗിക വസതിക്കു സമീപം പ്രതിഷേധപ്രകടനം നടത്തിയവർക്കു നേരെയായിരുന്നു ആക്രമണം. സംഭവത്തിനു പിന്നാലെ ആദ്യം കൊളംബോയിലും പിന്നീട് രാജ്യം മുഴുവനും കർഫ്യൂ പ്രഖ്യാപിച്ചു. പിന്നാലെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി പ്രഖ്യാപിക്കുകയും ചെയ്തു. വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന രാജ്യത്ത് മഹിന്ദ രാജപക്സെയുടെ ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. പ്രസിഡന്റും മഹിന്ദയുടെ അനുജനുമായ ഗോട്ടബയ രാജപക്സെയ്ക്കു മേൽ മഹിന്ദയെ പുറത്താക്കാൻ സമ്മർദ്ദമേറുകയാണ്. സ്വയം പുറത്തുപോകാൻ മഹിന്ദ സന്നദ്ധനാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആക്രമണം ഉണ്ടായത്. മഹിന്ദ രാജപക്സെ (76) രാജിവയ്ക്കണമെന്ന് സ്വന്തം പാർട്ടിയായ ശ്രീലങ്ക പൊതുജന…

    Read More »
  • Kerala

    പരിസ്ഥിതി ലോല പ്രദേശങ്ങൾ, പിഴവുകൾ തിരുത്തിയ പുതിയ റിപ്പോർട്ട് ഈ ആഴ്ച കേന്ദ്രത്തിന്; ജനവാസ മേഖലകളെ ഒഴിവാക്കും

    പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇ.എസ്.എ) സംബന്ധിച്ചു കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിലെ പിഴവുകൾ സംസ്ഥാന സർക്കാർ തിരുത്തുന്നു. ജനവാസ മേഖലകൾ പരിസ്ഥിതി ലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടതു വനം വകുപ്പ് രേഖകളിലെ തെറ്റുമൂലമെന്നാണ് ഉദ്യോഗസ്ഥതല വിശദീകരണം. കർഷകർ പരാതി ഉന്നയിച്ച സ്ഥലങ്ങളെ ഒഴിവാക്കിയുള്ള പുതിയ റിപ്പോർട്ട് ഈ ആഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കും. പരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ആവശ്യപ്രകാരമാണ് കേരളം റിപ്പോർട്ട് തിരുത്തുന്നത്. പുതിയ റിപ്പോർട്ടിൽ പ്രധാനമായും വനഭൂമി മാത്രം പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ ഉൾപ്പെടുത്താനാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ശ്രമിക്കുന്നത്. റവന്യു ഭൂമിയിലെ സർക്കാർ പ്ലാന്റേഷനുകൾ, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശം എന്നിങ്ങനെ ജനവാസമേഖലകളല്ലാത്ത സ്ഥലങ്ങളും ഉൾപ്പെടും. എന്നാൽ, നേരിട്ടു സ്ഥലം പരിശോധിക്കാതെ നൽകുന്ന റിപ്പോർട്ടിന്റെ കൃത്യതയിൽ ഇപ്പോഴും സംശയമുണ്ട്. കുറഞ്ഞ സമയത്തിനകം അതിരുകൾ നിർണയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഉദ്യോഗസ്ഥർ നേരിടുന്നു. വനം വകുപ്പ് നൽകിയ…

    Read More »
  • രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു

    രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.നിയമത്തിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്നത് വരെ ഹർജി പരിഗണിക്കരുതെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. നാളെയാണ് ഹർജി വിശാലബെഞ്ചിന് വിടുന്നകാര്യത്തിൽ വാദം ആരംഭിക്കുക.     നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം നിലപാടറിയിച്ചത്. നിയമം പുനഃപരിശോധിക്കേണ്ടെന്ന് ഇന്നലെ കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാടുമാറ്റം.       എഡിറ്റേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും തൃണമൂൽ എംപി മഹുവ മൊയ്ത്രയും ഉൾപ്പെടെ അഞ്ച് കക്ഷികളാണ് കൊളോണിയൽ കാലത്തെ രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്യുന്ന ഹരജികൾ സമർപ്പിച്ചത്. കൊളോണിയൽ നിയമത്തിന്റെ പേരിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി ആളുകൾ ഇപ്പോഴും ജയിലിൽ കഴിയുകയാണെന്നാണ് ഹർജിക്കാരുടെ വാദം.  

    Read More »
  • NEWS

    കുഞ്ഞുങ്ങളെ കിടത്തി ഉറക്കുന്നതിനായി പ്രത്യേക സീറ്റുമായി ഇന്ത്യൻ റയിൽവേ

    ന്യൂഡൽഹി: കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കായി മാതൃദിനത്തിൽ ഇന്ത്യൻ റയിൽവെയുടെ സമ്മാനം. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ കിടത്താനായി തങ്ങളുടെ സീറ്റിനൊപ്പം തന്നെ പ്രത്യേക ബർത്തുകളാണ് റയിൽവെ ഒരുക്കിയിരിക്കുന്നത്.കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന രീതിയാണ് ഇതിന്റെ രൂപകൽപ്പന.നിലവിൽ ഏതാനും ട്രെയിനുകളിലെ എസി കോച്ചുകളിൽ മാത്രമാണ് റെയിൽവേ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.താമസിയാതെ മറ്റ് ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് നീക്കം. ജനനി സേവ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ ട്രെയിനുകളിലും സ്റ്റേഷൻ മെനുവിലും നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.ബേബി ഫുഡ്, ചൂടു പാൽ, ചൂടു വെള്ളം എന്നിവ ഇങ്ങനെ  ട്രെയിനുകളിൽ ലഭിക്കും.ട്രെയിനുകളിലെ ശുചിമുറികളിൽ കുട്ടികളെ കിടത്തി വസ്ത്രം മാറ്റുന്നതിനുള്ള സംവിധാനവും (ചേയ്ഞ്ചിങ് ബോർഡ്) ഒരുക്കുന്നുണ്ട്.     ലക്‌നൗ മെയിലിലെ ബി4 കോച്ചിലെ 12ാം നമ്പർ ബർത്ത്(ചിത്രം)

    Read More »
  • NEWS

    ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് വാങ്ങി;ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരൻ

    അബുദാബി: ബിഗ് ടിക്കറ്റിലൂടെ ഒരു കോടി രൂപ നേടി പ്രവാസി ഇന്ത്യക്കാരനായ തെദ്സിനമൂര്‍ത്തി മീനാച്ചിസുന്ദരം. ദുബൈയില്‍ താമസിക്കുന്ന ഇദ്ദേഹം ബിഗ് ടിക്കറ്റിന്‍റെ മെയ് മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചാണ് 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. തമിഴ്നാട് സ്വദേശിയായ തെദ്സിനമൂര്‍ത്തി കഴിഞ്ഞ അഞ്ചു വർഷമായി തന്‍റെ സഹോദരനോടൊപ്പമായിരുന്നു  സ്ഥിരമായി ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നത്. എന്നാല്‍ ഇത്തവണ (മെയ് രണ്ടിന്) അദ്ദേഹം ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങിയത്.അതിനായിരുന്നു സമ്മാനം.065245 എന്ന ടിക്കറ്റ് നമ്ബരാണ് സമ്മാനാര്‍ഹമായത്.

    Read More »
Back to top button
error: