KeralaNEWS

തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി വിവാദത്തിൽ കോൺഗ്രസിനെ വിമർശിച്ച് കത്തോലിക്കാ സഭ, സഭയാണ് താരമെന്ന് വെള്ളാപ്പള്ളി

  തൃക്കാക്കര എൽ.ഡി.എഫ് സ്ഥാനാർഥി സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് കത്തോലിക്കാ സഭ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണ് എന്ന പ്രചാരണം അനാവശ്യവും ദുരുദ്ദേശപരവുമാണെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിമർശിച്ചു. ജോ ജോസഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്ന ലിസി ആശുപ്രതിയെ മതസ്ഥാപനമായി ബ്രാന്റ് ചെയ്യുന്നതിൽ അവിവേകമുണ്ട്. തൃക്കാക്കര തെരഞ്ഞെടുപ്പിൽ കത്തോലിക്ക സഭയ്ക്ക് പ്രത്യേക നിലപാടില്ല. പാർലമെന്ററി രാഷ്ട്രീയത്തിൽ വ്യക്തികൾക്ക് അവരുടെ മനസാക്ഷിയ്ക്ക് അനുസരിച്ച് വോട്ട് ചെയ്യാം. പ്രത്യേക രാഷ്ട്രീയ പാർട്ടിയ്ക്ക് വോട്ടുചെയ്യാൻ ഇപ്പോൾ പറയേണ്ട സാഹചര്യമില്ല. വ്യക്തികളെ മതങ്ങൾ നോക്കി സഭയുടെ സ്ഥാനാർത്ഥിയെന്ന് പറയുന്നത് ജനാധിപത്യ സംവിധാനത്തിന് അപകടമാണ്. മുഖ്യധാര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ അത്തരം പ്രസ്താവന നടത്തുന്നതിൽ സഭയ്ക്ക് ദുഃഖമുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.

തൃക്കാക്കരയിൽ സ്ഥാനാർഥികൾ ആരുമല്ല, സഭയാണ് താരം എന്ന് വെള്ളാപ്പള്ളി നടേശൻ. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്.
കുറച്ചുദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കും. എസ് എൻ ഡി പിയുടെ പിന്തുണ ആർക്കാണെന്ന കാര്യം പുറത്തു പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് നടക്കാൻ പോകുന്നത്. ലൗ ജിഹാദ് കേരളത്തിലുമുണ്ട്. ഒറ്റപ്പെട്ട സംഭവമുണ്ട്. അതിനെ തള്ളുന്നില്ല. കുടുംബത്തോടെ മതപരിവർത്തനം നടത്തുന്നുണ്ടെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

Back to top button
error: