KeralaNEWS

ഹോം സ്റ്റേയില്‍ അതിക്രമിച്ചു കയറി കര്‍ണാടക സ്വദേശിനി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ അറസ്റ്റിൽ

ൽപ്പറ്റ: വയനാട് അമ്പലവയലിലെ ഇന്ത്യന്‍ ഹോളീഡേ ഹോം ഹോം സ്റ്റേയില്‍ അതിക്രമിച്ചു കയറി കര്‍ണാടക സ്വദേശിനി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും സ്ഥാപനത്തില്‍ കവര്‍ച്ച നടത്തുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ പിടിയിൽ.

കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ആഷിക്(30), റയീസ് (31) ഉള്ളൂര്‍ സ്വദേശി ലെനിന്‍ (35) എന്നിവരാണ് പിടിയിലായത്.
പെരുവണ്ണാമുഴി മരുതോങ്കരയില്‍ നിന്നുമാണ് ഇവരെ ബത്തേരി ഡിവൈ.എസ്.പി അബ്ദുള്‍ ഷെരീഫും സംഘവും അറസ്റ്റ് ചെയ്തത്.
റിസോര്‍ട്ടില്‍ ഇന്ന് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ മാസം 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ അതിക്രമിച്ചു കടന്ന അഞ്ചംഗ സംഘം കര്‍ണാടക യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ചു എന്നായിരുന്നു പരാതി.

Signature-ad

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഹോം സ്റ്റേയിലെ എട്ട് മൊബൈല്‍ ഫോണുകളും, കമ്പ്യൂട്ടര്‍ മോണിട്ടറും, അമ്പതിനായിരം രൂപയും ഈ സംഘം മോഷ്ടിച്ചതായും പരാതി ഉയർന്നു.
ഹോം സ്റ്റേ കേന്ദ്രീകരിച്ച് യുവതിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച ഹോം സ്റ്റേ നടത്തിപ്പുകാരായ നാല് പേര്‍ മുന്‍പ് അറസ്റ്റിലായിരുന്നു.
അമ്പലവയലില്‍ രണ്ട് മാസം മുന്‍പണ്  ഇന്ത്യന്‍ ഹോളീഡേ ഹോം സ്റ്റേ പ്രവർത്തനം തുടങ്ങിയത്.

Back to top button
error: