Month: May 2022
-
NEWS
കൊല്ലം അഞ്ചല്‍ സ്വദേശിയെ സൗദിയിലെ ജുബൈലിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: അഞ്ചല്‍ സ്വദേശിയെ സൗദിയിലെ ജുബൈലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലിലെ സ്വകാര്യ കമ്ബനി ജീവനക്കാരന്‍ അഞ്ചല്‍ കരുകോണ്‍ കുറവന്തേരി ഷീല വിലാസത്തില്‍ സുധീഷ് (25) ആണ് മരിച്ചത്. രണ്ടു വര്‍ഷം മുൻപ് സൗദിയിലെത്തിയ സുധീഷ് നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു. മരിക്കുന്നതിന് നാലു ദിവസം മുൻപ് നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടന്‍ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു.സംഭവത്തെപ്പറ്റി സൗദി പൊലീസ് അന്വേഷണം ആരംഭിച്ചു മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Read More » -
NEWS
ഷാൻ ഇ പഞ്ചാബ്-പഞ്ചാബിന്റെ സ്വന്തം ട്രെയിൻ
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ട്രെയിൻ ഏതാണ്? ഒരുപക്ഷേ അത് കേരള എക്സ്പ്രസ് ആകും.രാജ്യ തലസ്ഥാനത്തിനെയും സംസ്ഥാന തലസ്ഥാനത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം ട്രെയിൻ ആണ് കേരള എക്സ്പ്രസ്.ദിവസേന ഓടുന്നതിൽ ഏറ്റവും കൂടുതൽ ദൂരം ഓടുന്നതും ഈ ട്രെയിൻ തന്നെ.ഇതേപോലെ ഓരോ സംസ്ഥാനത്തിനും അഭിമാനമായി ഓരോ ട്രെയിനുകൾ ഉണ്ട് (ഉദാ: തമിഴ്നാട് എക്സ്പ്രസ്, കർണാടക എക്സ്പ്രസ്). എന്നാൽ പഞ്ചാബികൾക്ക് ഏറ്റവും പ്രിയപ്പെട്ട തീവണ്ടി ഏതാണെന്ന് അറിയാമോ? അതാണ് പഞ്ചാബിന്റെ പ്രതാപം (the Pride of Punjab )എന്നർത്ഥം വരുന്ന ഷാൻ-ഇ-പഞ്ചാബ്.(Shan E Punjab) ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ നിന്നും പഞ്ചാബിന്റെ പ്രധാന നഗരമായ അമൃത്സറിലേക്ക് പോകുന്ന ഒരു പ്രതിദിന തീവണ്ടിയാണ് ഷാൻ ഇ പഞ്ചാബ്. ന്യൂഡൽഹിക്കടുത്തുള്ള ഗാസിയാബാദ് ഇലക്ട്രിക് ലോക്കോ ഷെഡ്‌ഡിലെ WAP-7 എൻജിനാണ് അധികവും ഈ ട്രെയിനിനായി ഉപയോഗിക്കുന്നത്.ഇതൊരു ഇന്റർ സിറ്റി തീവണ്ടിയാണ്.അതിനർത്ഥം ഇതൊരു പകൽ തീവണ്ടിയാണ് എന്ന്.സ്ലീപ്പർ ക്ലാസ് ഉണ്ടാകില്ല. പക്ഷേ രാത്രിയിലാണ് ഇത് ന്യൂഡൽഹിയിൽ എത്തുക…
Read More » -
NEWS
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞയെഴുതിയത് ആരാണ്?
ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗോറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം.പക്ഷെ, സ്കൂള്‍മുറ്റത്ത് നമ്മള്‍ ചൊല്ലുന്ന ദേശീയ പ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും…? ‘ഇന്ത്യ(ഭാരതം) എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും(ഭാരതീയരും) എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും. ജയ് ഹിന്ദ്. സ്കൂള്‍മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്ന ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല, നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല. 1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെ പോലുള്ളവരെ അവഗണിച്ചതാകാം…ഈ പ്രതിജ്ഞഎഴുതിയത് തന്റെ അച്ഛനാണെന്ന് സുബ്ബറാവുവിന്റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്റെ മരണശേഷമാണ്.. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്നപര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമായിരുന്ന…
Read More » -
Kerala
കുടുംബ വഴക്ക്, എറണാകുളത്ത് ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു; ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്
എറണാകുളം ജില്ലയിലെ ആമ്പല്ലൂരില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു കൊലപാതകം. ആമ്പല്ലൂര്‍ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച സന്ധ്യയ്ക്ക് ആറര മണിയോടെയായിരുന്നു സംഭവം. കൊലപാതക സമയത്ത് മകൻ ഷാജിയും ഷാജിയുടെ ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടി കൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ഷാജി ആക്രി സാധനങ്ങള്‍ വില്‍ക്കുന്ന ആളാണ്. കൊല്ലപ്പെട്ട ബഷീര്‍ കൂലിപ്പണിക്കാരനാണ്. സംഭവത്തില്‍ മകന്‍ ഷാജിയെ മുളന്തുരുത്തി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Read More » -
NEWS
തൃശ്ശൂരിലെ പുള്ളുപാടമെന്ന പ്രകൃതി മനോഹരമായ ഗ്രാമം
പുള്ളുപാടമെന്ന പ്രകൃതി മനോഹരമായ ഗ്രാമത്തെപ്പറ്റി തൃശ്ശൂരിന് പുറത്ത് അധികമാരും കേട്ടിരിക്കാൻ വഴിയില്ല.ഒരു കൊച്ചുഗ്രാമമാണ് പുള്ളുപാടം.പൂരം നടക്കുന്ന മൈതാനത്തിന്റെ 12 കിലോമീറ്റര്‍ മാത്രം ദൂരത്തിലാണ് പുള്ളുപാടം സ്ഥിതി ചെയ്യുന്നത്. നെല്‍വയലുകളും, തണ്ണീര്‍ത്തടങ്ങളും നിറഞ്ഞ ഗ്രാമത്തിന് നടുവിലൂടെയുള്ള കുട്ടവഞ്ചി യാത്രയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം.കുതിര സവാരി നടത്താനും ഇവിടെ സൗകര്യമുണ്ട്സമുദ്ര നിരപ്പില്‍ നിന്ന് താഴെയുള്ള കോള്‍ പാടങ്ങളാണ് പുള്ളുപാടത്തുള്ളത്. അപൂര്‍വയിനം പക്ഷികളേയും, വൈവിധ്യമാര്‍ന്ന മത്സ്യസമ്ബത്തുമാണ് പുള്ളുപാടം സന്ദര്‍ശകര്‍ക്കായി കരുതി വെച്ചിരിക്കുന്നത്. അപൂര്‍വ ദേശാടന പക്ഷികളെ കാണാന്‍ പക്ഷിനിരീക്ഷകരും ഇവിടേക്കെത്താറുണ്ട്. വേനല്‍ക്കാലമാണ് പുള്ളുപാടം സന്ദര്‍ശിക്കാനായി ഉചിതമായ സമയം. വയലില്‍ നിന്നുദിച്ച് വരുന്ന സൂര്യനും, സൂര്യ രശ്മികള്‍ തട്ടി പൊന്നിന്‍ നിറം തൂകുന്ന നെല്‍ക്കതിരുമെല്ലാം ചേര്‍ന്ന പുലരിയും ഫോട്ടോഷൂട്ടിന് വരുന്നവര്‍ക്ക് മികച്ച ഫ്രെയിം നല്‍കുന്നു. ഇരുട്ട് പരത്തി വയലിലേക്ക് മറയുന്ന അസ്തമയ സൂര്യനെ ക്യാമറയിലാക്കാനും ഫോട്ടോ പ്രേമികള്‍ ഇവിടെ എത്താറുണ്ട്. നാടന്‍ തട്ടുകടകളാണ് പുള്ളുപാടത്തെ മറ്റൊരു പ്രത്യേകത.പൂരമൈതാനത്ത് നിന്ന് 25 മിനിറ്റ് യാത്ര ചെയ്ത് പുള്ളുപാടത്ത് എത്താം.…
Read More » -
Sports
കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴയിൽ നടന്നു
കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴ, മലങ്കര എസ്റ്റേറ്റിൽ നടന്നു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ളാഗ് ഓഫ് എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി കെ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനിഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയിൽ റോൾബോൾ സ്കേറ്റിങ് താരങ്ങളും സൈക്ലിങ് താരങ്ങളും പങ്കെടുത്തു . വിവിധ ഇനങ്ങളിലായി 110 മത്സരാർത്ഥികൾ പങ്കെടുത്തു .
Read More » -
NEWS
ടാഗോർ എന്ന ദുരന്ത കഥാപാത്രം
തത്ത്വചിന്തകനും ബ്രഹ്മസമാജത്തിന്റെ അമരക്കാരനുമായ മഹർഷി ദേബേന്ദ്രനാഥ ടാഗോർ ഇന്നത്തെ ബംഗ്ലാദേശ് മുതൽ ഒഡിഷവരെയുള്ള തന്റെ വിശാലമായ എസ്റ്റേറ്റുകൾ മകൻ രബീന്ദ്രനാഥ ടാഗോറിനെയായിരുന്നു നോക്കാനേല്പിച്ചത്. കവിതയും കഥയും നാടകവുമെഴുതി ഭാവനാലോകത്ത് ജീവിച്ചിരുന്ന രബീന്ദ്രനാഥിനെ അച്ഛന്റെ ഈ തീരുമാനം അത്ഭുതപ്പെടുത്തി. അങ്ങനെ ഭാര്യ മൃണാളിനീദേവിക്കും കുഞ്ഞുപ്രായം മാത്രമുള്ള മക്കൾക്കുമൊപ്പം ഒരു രാത്രി ടാഗോർ പുഴകളാൽ ചുറ്റപ്പെട്ട സിയൽദ എന്ന ഗ്രാമത്തിലെത്തി. കവിയായിട്ടല്ല, കുടിയാന്മാരുടെ ദൈവമായ സമീന്ദാരായി. ഗ്യാസ് വിളക്കുകളും മോട്ടോർകാറുകളും ട്രാമുകളും നിശാനൃത്തവിരുന്നുകളും നിറഞ്ഞ കൊൽക്കത്തയിൽനിന്നുവരുന്ന കവിക്ക് സിയൽദ എന്ന ഗ്രാമം കാഴ്ചയുടെയും ശാന്തിയുടെയും മധുപാത്രമായിട്ടാണ് അനുഭവപ്പെട്ടത്. പദ്മ എന്ന പുഴ, അതിലൂടെ രാപകൽഭേദമില്ലാതെ ഒഴുകിനീങ്ങുന്ന തോണികൾ, പുഴയുടെ തീരത്തെ പാവങ്ങളായ ഗ്രാമീണർ, അവരുടെ ജീവിതം, മിന്നാമിനുങ്ങുകൾ പറക്കുന്ന രാത്രികൾ, വസന്തം പൂവണിയിക്കുന്ന വൃക്ഷങ്ങൾ, സ്വച്ഛമായ ഗ്രാമജീവിതം… ഈ ഉൾഗ്രാമത്തിന്റെ പകലുകളിൽ രബീന്ദ്രനാഥ് എസ്റ്റേറ്റിലെ കണക്കുകളെഴുതിയും സന്ധ്യകളിൽ സ്വന്തം കുഞ്ഞുങ്ങളെ പഠിപ്പിച്ചും രാത്രികളിൽ കവിതകളും കഥകളുമെഴുതിയും ജീവിച്ചു. പദ്മ നദിയിലൂടെ, പദ്മ എന്നുതന്നെ പേരിട്ട…
Read More » -
NEWS
ഷവർമ്മയും മയോണൈസും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഷവർമ്മയും ഒപ്പം മയോണൈസും ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. ഷവർമ്മ ചേരുവകൾ ചിക്കൻ – അരക്കിലോ കുരുമുളക് പൊടി- ഒരു ടീസ്പൂൺ മഞ്ഞൾ പൊടി – അര ടീസ്പൂൺ മുളകുപൊടി – 2 ടീസ്പൂൺ മല്ലിപ്പൊടി – അര ടീസ്പൂൺ ഗരം മസാല – അര ടീസ്പൂൺ സവാള – ആവശ്യത്തിന് ക്യാബേജ് – ആവശ്യത്തിന് തക്കാളി – 1 എണ്ണം കാരറ്റ് – 2 എണ്ണം മയോണീസ്/കുബൂസ് – ആവശ്യത്തിന് തയാറാക്കുന്ന വിധം മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, മല്ലി പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് കുഴച്ച ചിക്കൻ ഫ്രൈ ചെയ്‌തെടുക്കുക. വെന്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി കൊത്തിയരിഞ്ഞു വയ്ക്കുക. സവാള, ക്യാബേജ്, കാരറ്റ്, തക്കാളി, മല്ലിയില എന്നിവയൊക്കെ ചെറുതായി അരിഞ്ഞ് അതിലേക്ക് അരിഞ്ഞുവച്ച ചിക്കൻ ചേർക്കുക. ഇതിലേക്ക് മയോണീസും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് മിക്‌സ് ചെയ്‌തെടുത്താൽ വേണ്ട ഫില്ലിംഗ്…
Read More » -
NEWS
ക്രെഡിറ്റ് കാര്‍ഡില്‍ സാധനം വാങ്ങി പുലിവാല്‍ പിടിക്കേണ്ട; അറിയാം കാര്‍ഡുകള്‍ക്ക് പിന്നിലെ കളികള്‍
ക്രെഡിറ്റ് കാര്‍ഡുകള്‍ അങ്ങേയറ്റം ഉപയോഗപ്രദമാണെന്ന അഭിപ്രായമുള്ളവര്‍ ഏറെയാണ്. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അതിലേറെ ചീത്തപ്പേരും കിട്ടിയിട്ടുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളിലെ ഉയര്‍ന്ന പലിശ നിരക്കാണ് വില്ലൻ.ആ വില്ലനെ നന്നായി മനസിലാക്കിയാല്‍, അതിനു പിന്നിലെ കണക്ക് മനസിലാക്കിയാല്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളെ ഉപകാരപ്രദമാംവണ്ണം കൊണ്ടുനടക്കാൻ സാധിക്കും. മാഡാവാതെ മാഡ് അടയ്ക്കൂ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട് മാഡ് എന്നത് മിനിമം എമൗണ്ട് ഡ്യൂ ആണ്. അതായത്, കൃത്യമായ ഇടവേളകളില്‍ നിശ്ചിത തിയതിയ്ക്കു മുമ്പ് തിരിച്ചടയ്‌ക്കേണ്ട മിനിമം തുക. ഈ തുക അടയ്ക്കുന്നതിലൂടെ അടവ് തെറ്റിയാല്‍ ഈടാക്കുനന ഫീസില്‍ നിന്നും രക്ഷപ്പെടാമെന്ന് മാത്രമല്ല, ക്രെഡിറ്റ് സ്‌കോറില്‍ യാതൊരു നെഗറ്റീവ് ഇംപാക്ടും ഉണ്ടാവുകയുമില്ല. എന്നാല്‍ മാഡ് അടച്ചാലും അടയ്ക്കാന്‍ ബാക്കിയുള്ള തുകയ്ക്ക് തീര്‍ച്ചയായും നിങ്ങള്‍ പലിശ നല്‍കേണ്ടതുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളിന്മേലുളള പലിശ നിരക്കാകട്ടെ വര്‍ഷം ഏതാണ്ട് 40%ത്തോളം ആണ്. കാര്യങ്ങള്‍ കൃത്യമായി മനസിലാവാന്‍ ഒരു ഉദാഹരണത്തിലൂടെ വിശദീകരിക്കാം. 30000 രൂപയാണ് നിങ്ങള്‍ അടയ്ക്കാന്‍ ഉള്ളതെന്ന് കരുതുക. മിനിമം എമൗണ്ട്…
Read More » -
Kerala
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി:ഭീഷണി മുഴക്കിയയാൾ മനോരോഗിയെന്ന് പൊലീസ്
സെക്രട്ടേറിയറ്റിൽ ബോംബ് ഭീഷണി മുഴക്കി ഫോൺ ചെയ്ത മാറനല്ലൂർ സ്വദേശി ബിബിൻരാജ് മനോരോഗിയെന്ന് പോലീസ്. ഇയാൾ മുൻപും പലതവണ വ്യാജസന്ദേശം അയച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഞായറാഴ്ച രാത്രി പത്തിനാണ് സെക്രട്ടേറിയറ്റിൽ ബോംബ് വച്ചതായി പോലീസ് കൺട്രോൾ റൂമിൽ ഫോൺ സന്ദേശമെത്തിയത്. തുടർന്ന് ബോംബ് സ്ക്വാഡ് ഉൾപ്പെടെ സെക്രട്ടേറിയറ്റ് പരിസരത്തും വാഹനങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഫോൺ ചെയ്തയാളെ കണ്ടെത്തിയത്. വാട്സ്ആപ്പിൽ വന്ന സന്ദേശം പോലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ബിബിൻരാജ് നൽകിയ മൊഴി.
Read More »