NEWS

കുഞ്ഞുങ്ങളെ കിടത്തി ഉറക്കുന്നതിനായി പ്രത്യേക സീറ്റുമായി ഇന്ത്യൻ റയിൽവേ

ന്യൂഡൽഹി: കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്കായി മാതൃദിനത്തിൽ ഇന്ത്യൻ റയിൽവെയുടെ സമ്മാനം.
കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് കുഞ്ഞുങ്ങളെ കിടത്താനായി തങ്ങളുടെ സീറ്റിനൊപ്പം തന്നെ പ്രത്യേക ബർത്തുകളാണ് റയിൽവെ ഒരുക്കിയിരിക്കുന്നത്.കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവർക്ക് വളരെ പ്രയോജനം ചെയ്യുന്ന രീതിയാണ് ഇതിന്റെ രൂപകൽപ്പന.നിലവിൽ ഏതാനും ട്രെയിനുകളിലെ എസി കോച്ചുകളിൽ മാത്രമാണ് റെയിൽവേ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.താമസിയാതെ മറ്റ് ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് നീക്കം.

ജനനി സേവ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കുള്ള ഭക്ഷണങ്ങൾ ട്രെയിനുകളിലും സ്റ്റേഷൻ മെനുവിലും നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.ബേബി ഫുഡ്, ചൂടു പാൽ, ചൂടു വെള്ളം എന്നിവ ഇങ്ങനെ  ട്രെയിനുകളിൽ ലഭിക്കും.ട്രെയിനുകളിലെ ശുചിമുറികളിൽ കുട്ടികളെ കിടത്തി വസ്ത്രം മാറ്റുന്നതിനുള്ള സംവിധാനവും (ചേയ്ഞ്ചിങ് ബോർഡ്) ഒരുക്കുന്നുണ്ട്.

 

Signature-ad

 

ലക്‌നൗ മെയിലിലെ ബി4 കോച്ചിലെ 12ാം നമ്പർ ബർത്ത്(ചിത്രം)

Back to top button
error: