Month: May 2022
-
NEWS
തൃശ്ശൂരിൽ നിന്നും മദ്യക്കുപ്പികളുമായ പോയ ലോറി മറിഞ്ഞു; മദ്യക്കുപ്പികൾ പെറുക്കാൻ നാട്ടുകാരുടെ മത്സരം
മധുരൈ: മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം.മദ്യക്കുപ്പികൾ പെറുക്കി ബാഗിലാക്കാൻ മത്സരിക്കുന്നതിനിടയിൽ നാട്ടുകാർ തമ്മിൽ നടുറോഡിൽ കൈയ്യാങ്കളിയും.തമിഴ്‌നാട്ടിലെ മധുരൈയില്‍ വാരാഗനൂര്‍ പ്രദേശത്താണ് സംഭവമുണ്ടായത്.തൃശ്ശൂരിൽ നിന്നും ചെന്നൈയിലേക്ക് ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്. ലോറി മറിഞ്ഞതിന് പിന്നാലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന യാത്രക്കാരും പ്രദേശവാസികളും ഓടിക്കൂടുകയും വാഹനത്തിലുള്ളവരെ രക്ഷിക്കാൻ ശ്രമിക്കാതെ ഉടയാത്ത മദ്യകുപ്പികള്‍ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. സംഭവസ്ഥലത്ത് വന്‍ കോലാഹലം സൃഷ്ടിച്ചാണ് ജനങ്ങള്‍ മദ്യകുപ്പികള്‍ മോഷ്ടിച്ചത്.ഇത് നടുറോഡിൽ കൈയ്യാങ്കളിയ്ക്കും കാരണമായി.ഇതോടെ റോഡിൽ ഗതാഗത സ്തംഭനവുമുണ്ടായി.പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
NEWS
1411 രൂപ പ്രതിമാസം അടച്ച് 35 ലക്ഷം നേടാം; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്കീമിനെപ്പറ്റി
ഭാവിയെ മുൻനിർത്തി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുന്‍പില്‍ ഇന്ന് ഒരുപാട് ഓപ്ഷനുകളുമുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്നത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ ആയിരിക്കും.പോസ്റ്റ് ഓഫീസ് വഴി മികച്ച ആദായങ്ങള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. അതില്‍ മികച്ച ഒരു പദ്ധതിയാണ് പോസ്റ്റ് ഓഫീസിന്റെ ഗ്രാം സുരക്ഷ പദ്ധതി. കുറഞ്ഞ നിക്ഷേപവും കൂടുതല്‍ ലാഭവും, അതാണ് ഈ സ്കീമിന്റെ ഗുണം. ഈ പദ്ധതി പ്രകാരം പ്രതിമാസം ഒരാള്‍ 1411 രൂപ മാത്രം അടച്ചാല്‍ മതി. പദ്ധതി മെച്ചുവേര്‍ഡ് ആകുമ്ബോള്‍ 35 ലക്ഷം രൂപയാണ് നിങ്ങളുടെ കയ്യിലെത്തുക.നിക്ഷേപിച്ച തുക ബോണസ് സഹിതം 80 വയസിന് ശേഷമാകും നിക്ഷേപകന് ലഭിക്കുക. അല്ലെങ്കില്‍ മരണസമയത്ത് അവരുടെ നിയമപരമായ അവകാശി/ നോമിനി ആരാണോ അവര്‍ക്ക് പണം ലഭിക്കും. 19 നും 55 നും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും ഈ പദ്ധതിയില്‍ അംഗമാകാം.10,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയുള്ള പോളിസികളില്‍…
Read More » -
NEWS
അവൻ ഞാനല്ല, ഡോ.കെ വി തോമസ് എഴുതുന്നു
ഇതിപ്പോൾ പലവട്ടമായി. ആളുകൾ ഫോണിലൂടെ എന്നെ ചീത്തവിളിക്കുന്നു. വളരെ ഭവ്യതയോടെയാണു മിക്കപ്പോഴും സംഭാഷണം ആരംഭിക്കുന്നത്. മെല്ലെ ടോൺ മാറുന്നു. ” സാർ ഇത്ര നാളും കോൺഗ്രസ്സിൽ നിന്നു നേടാനുള്ളതൊക്കെ നേടിയിട്ട് ഇപ്പോൾ ഈ കാണിക്കുന്നതു ശരിയാണോ” എന്നതാണ് ഏറ്റവും സൗമ്യമായ ചോദ്യങ്ങളിലൊന്ന്. , എന്നാൽ ചിലരുടെ സംഭാഷണം വളരെ ഉയർന്ന നിലവാരത്തിലുള്ളതാകയാൽ ഇവിടെ ഉദ്ധാരണയോഗ്യമല്ല. എന്റെ ഈ ഗതികേട് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാൽ നൂറ്റാണ്ടു മുമ്പ് എറണാകുളത്തു ബാലചന്ദ്രൻ ചുള്ളിക്കാട് സംഘടിപ്പിച്ച ഒരു മലയാള സമ്മേളനം കഴിഞ്ഞിറങ്ങിയ എനിക്കു നൽകാൻ നിവേദനവുമായി ചിലർ കാത്തു നിന്നതോർക്കുന്നു. സ്ഥലം എറണാകുളമായതു കൊണ്ട് അങ്ങനെ സംഭവിക്കാം എന്നു സമാധാനിക്കാം. ഈ പൊല്ലാപ്പ് ഒഴിവാക്കാനാണ് ഞാൻ പേരിനൊപ്പം എപ്പോഴും ഡോ. എന്ന പൂർവസർഗം നിർബന്ധമായും ചേർക്കുന്നതു്. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല. 2018 ൽ ഞാനും കാരശ്ശേരി മാഷും ചില മലയാളി സംഘടനകളുടെ ക്ഷണപ്രകാരം ഓസ്ട്രേലിയയിൽ ഒരു മാസം നീണ്ട ഒരു പര്യടനം നടത്തി.…
Read More » -
NEWS
ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
കണ്ണൂർ: കോടിയേരി ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.വയലളം മുരിക്കോളില്‍ ഹൗസില്‍ രഘുനാഥിന്റെയും സുനിലയുടെയും മകന്‍ യദുനന്ദ് (15) ആണ് മരിച്ചത്.ചമ്ബാട് ചോതാവൂര്‍ എച്ച്.എസ്.എസ്.വിദ്യാര്‍ഥിയായ യദുനന്ദ് ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് ആറോടെ രണ്ടു കൂട്ടുകാരോടൊപ്പം ബന്ധുവീടിന് സമീപത്തുള്ള കോടിയേരി തൃക്കൈക്കല്‍ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ യദുനന്ദ് കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.ഇത് കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി കരയ്ക്കെത്തിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » -
India
‘ജോലിയിൽ താൽപര്യമില്ല’; പൊലീസ് മേധാവിയെ നീക്കി ഉത്തർപ്രദേശ് സർക്കാർ
ദില്ലി: ജോലിയിൽ ശ്രദ്ധിക്കുന്നില്ലെന്നും ഉത്തരവുകൾ അനുസരിക്കുന്നില്ലെന്നും ആരോപിച്ച് ഉത്തർപ്രദേശ് പൊലീസ് മേധാവി മുകുൾ ഗോയലിനെ സർക്കാർ സ്ഥാനത്തുനിന്ന് നീക്കി. പൊലീസ് മേധാവിയെ നീക്കിയതായി സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റിന്റെ ഡയറക്ടർ ജനറലായി (ഡിജി) ഗോയലിന് പുതിയ ചുമതല നൽകി. ഔദ്യോഗിക ജോലികൾ അവഗണിക്കുകയും വകുപ്പുതല പ്രവർത്തനങ്ങളിൽ താൽപര്യം കാണിക്കാതിരിക്കുകയും ചെയ്തതിനാണ് ഗോയലിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും പ്രസ്താവനയിൽ പറയുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഗോയൽ കഴിഞ്ഞ വർഷം ജൂണിലാണ് ഉത്തർപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ആയി നിയമിതനായത്. ഈ വർഷം മാർച്ചിൽ യോഗി ആദിത്യനാഥ് തുടർച്ചയായി രണ്ടാം തവണയും അധികാരമേറ്റതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യത്തെ ഉന്നത സ്ഥാനമാറ്റമാണിത്.
Read More » -
India
പാകിസ്ഥാന് വേണ്ടി ചാരവൃത്തി; വ്യോമസേന സൈനികൻ പിടിയിൽ
ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ സൈനികൻ പിടിയിലായി. വ്യോമസേന സൈനികന്‍ ദേവേന്ദ്ര ശർമ ആണ് പിടിയിലായത്. ദില്ലി പൊലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. തന്ത്രപ്രധാന വ്യോമസേന വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി. ദേവേന്ദ്ര ശർമയുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്. It is alleged that an attempt has been made to collect sensitive info related to the IAF from him by first trapping IAF jawan Devendra Sharma in the honey trap. The police have also found some suspicious transactions in the bank account of the accused’s wife: Delhi Police — ANI (@ANI) May 12, 2022 ഇയാളെ ഹണിട്രാപ്പില്‍പെടുത്തി പാകിസ്ഥാന്‍ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നെന്ന് ദില്ലി പൊലീസ് പറയുന്നു. ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ സംബന്ധിച്ച സംശയമാണ്…
Read More » -
Kerala
സില്‍വര്‍ ലൈന്‍ പ്രചാരണം കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ കൈ പുസ്തകം; ഏഴരലക്ഷം ചെലവില്‍ അഞ്ച് ലക്ഷം പുസ്തകം
തിരുവനന്തപുരം: സിൽവർ ലൈൻ പ്രചാരണത്തിന് വീണ്ടും കൈ പുസ്തകമിറക്കാൻ സർക്കാർ തീരുമാനം. അതിരടയാള കല്ലിടൽ താൽകാലികമായി നിർത്തിയിരിക്കുകയാണെങ്കിലും ജനങ്ങളെ കാര്യങ്ങൾ ബോധിപ്പിക്കലാണ് ലക്ഷ്യം. ഇതിനായാണ് രണ്ടാമതും കൈ പുസ്തകം ഇറക്കുന്നത്. അഞ്ച് ലക്ഷം കൈ പുസ്തകങ്ങളാണ് സർക്കാർ അച്ചടിച്ച് ഇറക്കുന്നത്. ഇതിനായി ഏഴരലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങി. നേരത്തെ നാലരക്കോടി ചെലവിൽ 50 ലക്ഷം കൈപ്പുസ്തകം ഇറക്കിയിരുന്നു.
Read More » -
NEWS
ജവാൻ റമ്മിന് വില വർധിപ്പിക്കണമെന്ന് ബെവ്കോ എംഡി
തിരുവനന്തപുരം: ജവാന്‍ റമ്മിന്റെ വില വർധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ.വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വർധന ആവശ്യപ്പെട്ട് ബെവ്കോ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍.ഇപ്പോള്‍ ലിറ്ററിന് 600 രൂപയാണ് വില. ഇക്കണക്കിന് പോയാൽ ജവാൻ മേജറാകുന്ന കാലം വിദൂരമല്ലെന്നാണ് മദ്യപരുടെ ആത്മഗതം.
Read More » -
NEWS
ചൈനയില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനത്തിന് തീ പിടിച്ചു; പുറത്തേക്ക് ഓടി യാത്രക്കാര്‍
ചോങ്ക്വിങ്: ചൈനയിലെ വിമാനത്താവളത്തില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറിയ ടിബറ്റ് എയര്‍ലൈന്‍സിന്റെ വിമാനത്തിനു തീപിടിച്ചു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. 113 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സംഭവം. According to reports, at about 8:00 on May 12, a Tibet Airlines flight deviates from the runway and caught fire when it took off at Chongqing Jiangbei International Airport.#chongqing #airplane crash #fire pic.twitter.com/re3OeavOTA — BST2022 (@baoshitie1) May 12, 2022 ചോങ്ക്വിങ്ങില്‍നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. വിമാനത്തിന്റെ ചിറകില്‍നിന്ന് തീനാളങ്ങള്‍ ഉയരുന്നതിന്റെയും യാത്രക്കാര്‍ ഭയചകിതരായി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു. ചില യാത്രക്കാര്‍ക്കു മാത്രം ചെറിയ…
Read More » -
NEWS
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാക്കിയതിന് പിന്നിൽ ആരാണ് ?
*സി എൻ മിലേഷ്* ⭕️ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സംബന്ധിച്ചുള്ള ഏത് ചർച്ചയിലും ഉയർന്ന് വരാറുള്ള ഒരു പേര് മുൻ മന്ത്രി കൂടിയായ സഖാവ് എസ്. ശർമയുടെയാണ്. ⭕️ എന്റെ നെഞ്ചത്ത് കൂടിയല്ലാതെ നെടുമ്പേശേരിയിൽ വിമാനമിറങ്ങില്ല എന്നൊരു പഞ്ച് ഡയലോഗ് കൂടി അദ്ദേഹത്തിന്റെ പേരിൽ ടാഗ് ചെയ്ത് എല്ലാ കാലത്തേക്കുമായി വെച്ചിട്ടുണ്ട്.(വി എസ് അച്യുതാനന്ദൻ പറഞ്ഞതായും ചിലർ പ്രചരിപ്പിച്ചിരുന്നു) വിവരസാങ്കേതിക വിദ്യയോ നവമാധ്യമങ്ങളോ ഇന്നത്തെ പോലെ ഫാക്ട് ചെക്കിന് ഉപയോഗിക്കാൻ സാധിക്കാത്ത ഒരു കാലത്ത് നടന്ന സംഭവമായതിനാൽ ഏതോ മാധ്യമം ചാർത്തിനൽകിയ ഈ ചാപ്പ എസ്. ശർമ്മക്ക് മേൽ ഇന്നും തുടരുന്നു എന്നതാണ് വാസ്തവം. 91-96 കാലയളവിൽ എസ്. ശർമ്മ വടക്കേക്കര എംഎൽഎ ആയിരുന്നു. നെടുമ്പാശേരിയിൽ ഒരു എയർ പോർട്ട് എന്ന ആശയം 1993 മുതലാണ് സജീവമാകുന്നത്. നിയമസഭാ സാമാജികനായതിനാൽ തന്നെ നിയമസഭയുടെ ഡിജിറ്റൽ ആർക്കൈവിൽ ഇതുമായി ബന്ധപ്പെട്ട് എസ്. ശർമ നടത്തിയ ഇടപെടലുകളുടെ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അത് പരിശോധിച്ചത്.അങ്ങനെ…
Read More »