NEWS

വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടുവളർത്തി; വീട്ടമ്മ പിടിയിൽ 

കൊട്ടാരക്കര: വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളർത്തിയ വീട്ടമ്മ അറസ്റ്റിൽ. മേലില കണിയാൻകുഴി കാരാണിയിൽ ചരുവിളപുത്തൻവീട്ടിൽ തുളസി(60)യാണ് അറസ്റ്റിലായത്.
 പത്തടി ഉയരവും വിളവെടുപ്പിനു പാകവുമായ കഞ്ചാവുചെടിയാണ് ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്. വാങ്ങി ഉപയോഗിക്കാൻ ചെലവേറിയതിനാലാണ് ഇവർ വീട്ടിൽത്തന്നെ കഞ്ചാവ് വളർത്തിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എക്സൈസ് സി.ഐ. പി.എ.സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: