NEWS

കനത്ത മഴ;പാലായിൽ ഉരുൾപൊട്ടൽ

പാലാ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത അതിതീവ്രമഴയില്‍ പാലായിൽ ഉരുൾപൊട്ടൽ.ഇതേത്തുടവന്ന് നഗരവും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി.കയ്യൂരിലും കാവും കണ്ടത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്.
ളാലം തോടും മീനച്ചിലാറും കരകവിഞ്ഞതോടെ താഴ്‌ന്ന പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി. കയ്യൂരില്‍ നാടുകാണി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ടു വീടുകള്‍ പൂര്‍ണമായുംതകര്‍ന്നു.ആര്‍ക്കുംപരുക്കില്ല.ചായനാനിക്കല്‍ ബിനോയി സ്‌കറിയ, ചായനാനിക്കല്‍ ജോയി സ്‌കറിയ എന്നിവരുടെ വീടുകളാണ്‌ ഉരുള്‍ പൊട്ടലില്‍ തകര്‍ന്നത്‌.
കാവുംകണ്ടത്തു പള്ളിയ്‌ക്ക്‌ പുറകുവശം മൈലാടുംപാറയിലാണ്‌ ഉരുള്‍പൊട്ടിയത്‌. കടനാട്‌ പഞ്ചായത്തിലെ കുറുമണ്ണ്‌, മേരിലാന്‍ഡ്‌, കാവുംകണ്ടം പ്രദേശങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലുണ്ടായി. നിരവധി ഏക്കര്‍സ്‌ഥലം മണ്ണിടിഞ്ഞ്‌ നശിച്ചു.

പാലാ-ഈരാറ്റുപേട്ട റോഡില്‍ മൂന്നാനിയില്‍ റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന്‌ ഗതാഗതം തടസപ്പെട്ടു.

Back to top button
error: