തൃക്കാക്കരയിലെ(thrikkakkara) എല്‍ഡിഎഫ്സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെതിരെ അപരന്‍ മത്സരരംഗത്ത്. ചങ്ങനാശേരി സ്വദേശിയും പ്രവാസിയുമായ ജോമോന്‍ ജോസഫാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ജോമോന്‍ ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് ആരോപിച്ചു. അതേസമയം മൂന്ന് മുന്നണികളുടെയും ഡമ്മി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 18 പേരാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.
ജനാധിപത്യ രീതിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ് അപരനെ നിര്‍ത്തിയതെന്നും തൃക്കാക്കരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് പറഞ്ഞു.