NEWS

തൃശ്ശൂരിൽ നിന്നും മദ്യക്കുപ്പികളുമായ പോയ ലോറി മറിഞ്ഞു; മദ്യക്കുപ്പികൾ പെറുക്കാൻ നാട്ടുകാരുടെ മത്സരം

മധുരൈ:  മദ്യകുപ്പികളുമായി വന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം.മദ്യക്കുപ്പികൾ പെറുക്കി ബാഗിലാക്കാൻ മത്സരിക്കുന്നതിനിടയിൽ നാട്ടുകാർ തമ്മിൽ നടുറോഡിൽ കൈയ്യാങ്കളിയും.തമിഴ്‌നാട്ടിലെ മധുരൈയില്‍ വാരാഗനൂര്‍ പ്രദേശത്താണ് സംഭവമുണ്ടായത്.തൃശ്ശൂരിൽ നിന്നും ചെന്നൈയിലേക്ക് ലോഡുമായി പോയ ലോറിയാണ് മറിഞ്ഞത്.
ലോറി മറിഞ്ഞതിന് പിന്നാലെ റോഡിലൂടെ സഞ്ചരിച്ചിരുന്ന യാത്രക്കാരും പ്രദേശവാസികളും ഓടിക്കൂടുകയും വാഹനത്തിലുള്ളവരെ രക്ഷിക്കാൻ ശ്രമിക്കാതെ ഉടയാത്ത മദ്യകുപ്പികള്‍ എടുത്തുകൊണ്ട് പോകുകയുമായിരുന്നു. സംഭവസ്ഥലത്ത് വന്‍ കോലാഹലം സൃഷ്ടിച്ചാണ് ജനങ്ങള്‍ മദ്യകുപ്പികള്‍ മോഷ്ടിച്ചത്.ഇത് നടുറോഡിൽ കൈയ്യാങ്കളിയ്ക്കും കാരണമായി.ഇതോടെ റോഡിൽ ഗതാഗത സ്തംഭനവുമുണ്ടായി.പിന്നീട് പോലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.വാഹനത്തിലുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Back to top button
error: