NEWS

ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

കണ്ണൂർ: കോടിയേരി  ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു.വയലളം മുരിക്കോളില്‍ ഹൗസില്‍ രഘുനാഥിന്റെയും സുനിലയുടെയും മകന്‍ യദുനന്ദ് (15) ആണ് മരിച്ചത്.ചമ്ബാട് ചോതാവൂര്‍ എച്ച്‌.എസ്.എസ്.വിദ്യാര്‍ഥിയായ യദുനന്ദ് ഇത്തവണ എസ്.എസ്.എല്‍.സി.പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു.

ബുധനാഴ്ച വൈകിട്ട് ആറോടെ രണ്ടു കൂട്ടുകാരോടൊപ്പം ബന്ധുവീടിന് സമീപത്തുള്ള കോടിയേരി തൃക്കൈക്കല്‍ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ യദുനന്ദ് കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു.ഇത് കണ്ട് കൂടെ ഉണ്ടായിരുന്നവര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി കരയ്ക്കെത്തിക്കുകയായിരുന്നു.ഉടന്‍ തന്നെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: