NEWS

പൊന്നാനിയിൽ 40 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

പൊന്നാനിയില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യം പിടികൂടി. സംസ്ഥാനത്തുടനീളം നടക്കുന്ന ഭക്ഷ്യസുരക്ഷ പരിശോധനയുടെ ഭാഗമായാണ് നഗരത്തിലെ ഇറച്ചി കടകളിലും മത്സ്യ വില്‍പ്പന കേന്ദ്രങ്ങളിലും പരിശോധന നടത്തിയത്.

12 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 കിലോയോളം പഴകിയ മത്സ്യങ്ങള്‍ പിടികൂടി. പൊന്നാനി ബസ് സ്റ്റാന്‍ഡ് മുതല്‍ പുതുപൊന്നാനി വരെയുള്ള ഭാഗങ്ങളിലാണ് പരിശോധന നടന്നത്.പഴകിയ മത്സ്യം വില്‍പ്പന നടത്തിയവര്‍ക്കെതിരെ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇറച്ചി കടകള്‍ക്കെതിരെയും നോട്ടീസ് നല്‍കിയിട്ടുണ്ട്.

Back to top button
error: