KeralaNEWS

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു

രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,827 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോവിഡ് മൂലം 24 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.നിലവില്‍ ചീകിത്സയിലുള്ളവരുടെ എണ്ണം 19,067 ആയി. ഈ മാസത്തോടെ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍.

അതേ സമയം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രണ്ടാം ഗ്ലോബല്‍ കൊവിഡ് വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. കോവിഡിന്റെ തുടര്‍ച്ചയായ വെല്ലുവിളികളെ മറികടക്കുന്നതിനും ശക്തമായ ആഗോള ആരോഗ്യ സുരക്ഷാ കെട്ടിപ്പടുക്കുന്നതിനുമുള്ള പുതിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഉച്ചകോടിയില്‍ ചര്‍ച്ച ആകും.

Back to top button
error: