തിരുവനന്തപുരം: വിദ്യാർഥിനിയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സമസ്ത സെക്രട്ടറിയോടും പോലീസിനോടും കമ്മീഷൻ വിശദീകരണം തേടി.
അതേസമയം, സമസ്ത നേതാവ്സമസ്ത നേതാവ് പൊതുവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്തെത്തി. കേരളം പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല ഈ നടപടിയെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ക്ക് മൗനമാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
സമസ്തയുടേത് പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ഇത്തരക്കാരാണ് രാജ്യത്ത് ഇസ്ലാമോഫോബിയ പരത്തുന്നത്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പോലും മൗനം പാലിച്ചത് നിരാശാജനകമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.