Month: April 2022

  • NEWS

    ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ; മരുമകളും ഡോക്ടർ..!

    ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി ഊരിലെ ആ വീട്ടിൽ നിന്ന് ഹോമിയോ, അലോപ്പതി, ആയുർവേദം ഇവ മൂന്നിലും ഒരോ ‍ഡോക്ടർമാർ വീതം ഉണ്ടായി. മൂത്ത മകൻ ഡോ.പ്രദീപ് ഹോമിയോ ഡോക്ടർ ആണ്. രണ്ടാമത്തെ മകൾ ഡോ.സൂര്യ എംബിബിഎസ്. ഇളയ മകൻ സന്ദീപ് ആയുർവേദ ഡോക്ടറും.. ഡോ.പ്രദീപിന്റെ ഭാര്യയായി ഈ വീട്ടിലേക്കു വലതുകാൽ വച്ചു കയറിവന്ന മരുമകൾ നിത്യയും ഡോക്ടർ തന്നെ.. നേര്യമംഗലത്തു നിന്നു ആറാംമൈൽ, അവിടുന്ന് കാടു കടന്ന്…

    Read More »
  • NEWS

    പുകവലിക്കാരുടെ ശ്രദ്ധയ്ക്ക്;ശ്വാസകോശത്തിലെ വിഷാംശം ഇല്ലാതാക്കാം

    ശ്വാസകോശങ്ങളാണ് എല്ലാ രോഗത്തിന്റെയും പ്രധാന ഇര; ശ്വാസകോശത്തെ സംരക്ഷിക്കാൻ ചില പൊടിക്കൈകൾ   ഏറെക്കാലമായി പുകവലിച്ചിട്ടുള്ളവർ പതുക്കെ പുകവലി ഒഴിവാക്കുകയും, ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റ് കൂടുതലായി അടങ്ങിയിട്ടുള്ളത്. നാരങ്ങ, ഓറഞ്ച് എന്നിവയിലൊക്കെ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ശീലമാക്കിയാല്‍ ശ്വാസകോശത്തിലെ വിഷാംശം പതുക്കെ ഇല്ലാതാകാന്‍ തുടങ്ങും. ചെറുനാരങ്ങാ ജ്യൂസ് ഓറഞ്ച് ജ്യൂസ് എന്നിവയൊക്കെ ദിവസവും കുടിക്കുന്നത് നല്ലതാണ്. ഗ്രീന്‍ ടിയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റും മറ്റു ചില ഘടകങ്ങളും ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്നവയാണ്.കാരറ്റ് ജ്യൂസില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ ശ്വാസകോശ ശുദ്ധീകരണത്തിന് ഏറെ നല്ലതാണ്. ശരീരത്തിലെ വിഷാംശം ഒഴിവാക്കാന്‍ ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍, ശ്വാസകോശത്തിലെ വിഷാംശവും ഇത് പുറന്തള്ളും. പുതിനയിലെ പാചകത്തിന് ഉപയോഗിക്കുന്നത്, ശ്വാസകോശത്തിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കും. ദിവസവും മുടങ്ങാതെ യോഗ അഭ്യസിക്കുന്നത്, ശ്വാസകോശ ആരോഗ്യത്തിന് നല്ലതാണ്. കൂടാതെ പുകവലി ഒഴിവാക്കാന്‍ യോഗയും ധ്യാനവും സഹായിക്കും.ഒപ്പം ഒരു…

    Read More »
  • NEWS

    എന്താണ് ഹസാഡ് ലൈറ്റ്, ഉപയോഗിക്കേണ്ടതെപ്പോൾ?

    വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്.വാഹനത്തിലെ ഡാഷ് ബോര്‍ഡിലുള്ള ചുവന്ന സ്വിച്ച്‌ (Triangle symbol) ആണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റിനെ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പൊതുനിരത്തുകളിൽ കണ്ടുവരുന്ന തെറ്റിദ്ധാരണയുണ്ടാക്കുന്ന പ്രവണതയാണ് ഹസാർഡ് വാർണിംഗ് ലൈറ്റിന്‍റെ ദുരുപയോഗം. യാത്രയ്ക്കിടെ റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്‍കുന്നതിനാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്.ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും.ജംഗ്‌ഷനുകളിൽ നേരെ പോകുന്ന ഒരു വാഹനം ഹസാർഡ് വാർണിംഗ് ലൈറ്റ് ഒരിക്കലും ഉപയോഗിക്കരുത്. അതുപോലെ നിരത്തുകളിൽ ഹസാർഡ് വാർണിംഗ് ലൈറ്റ് പ്രവർത്തിപ്പിച്ച വാഹനത്തെ കണ്ടാൽ അത് നിർത്തിയിട്ടിരിക്കുകയാണെന്ന് മനസിലാക്കി വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക. തിരക്കുപിടിച്ച റോഡിലൂടെ ഒരു വാഹനത്തിന്‌ പതിയെ…

    Read More »
  • NEWS

    ചെവിയിൽ പ്രാണികൾ കയറിയാൽ

    കേള്‍വി മാത്രമല്ല, ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിനുള്ള സവിശേഷ സ്ഥാനം കൂടിയാണ് ചെവി.ചെവിയില്‍ വെള്ളം കയറുക, പ്രാണി കയറുക, മുറിവുകള്‍, ചെറിയ പോറല്‍ തുടങ്ങിയവ ഏല്‍ക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിക്കും.അതേപോലെ ശബ്ദമയമായ അന്തരീക്ഷത്തില്‍ ജോലി ചെയ്യല്‍, മൊബൈല്‍ഫോണ്‍ കൂടുതല്‍ ഉപയോഗിക്കില്‍, ഹെഡ്‌ഫോണ്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാട്ടുകേള്‍ക്കൽ, അമിതമായി തണുപ്പേല്‍ക്കല്‍, നീണ്ടുനില്‍ക്കുന്ന ജലദോഷം തുടങ്ങിയവ ചെവിക്ക് ദോഷകരമാവാം. ചെവിയില്‍ പ്രാണി കയറിയാല്‍ ചെറിയ ഉള്ളി ചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ നേര്‍ത്തചൂടില്‍ ചെവിയിലൊഴിക്കുക. എള്ള് ഏലത്തിരി, ചെറുപയര്‍, കുറുന്തോട്ടി വേര് ഇവ പൊടിച്ച് തിരിയാക്കി കടുംകെണ്ണയില്‍ മുക്കി കത്തിച്ച് അതിലെ പുക ചെവിയില്‍ ഏല്‍പ്പിച്ചാല്‍ ചെവിയില്‍ കയറിയ പ്രാണിയെ എളുപ്പത്തില്‍ പുറത്തേക്കെത്തിക്കാം. വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞള്‍ എന്നിവ കൂവളത്തില നീരും ചേര്‍ത്ത് എണ്ണ കാച്ചി പുരട്ടിയാല്‍ ചെവിയില്‍ പഴുപ്പുണ്ടാവുന്നത് തടയാം. വരട്ടുമഞ്ഞല്‍ നല്ലെണ്ണയില്‍ മുക്കി കത്തിക്കുക, പിന്നീട് തീയണച്ച് ചെവിയുടെ സമീപത്തുപിടിച്ച് പുക ചെവിക്കകത്തേക്ക് ഊതിക്കയറ്റുക, ചെവിവേദന ശമിക്കും. നീരിറക്കത്തിന്റെ ഭാഗമായ ചെവിവേദനയ്ക്ക് രാസ്‌നാദി…

    Read More »
  • NEWS

    അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം; കേരളത്തിലെ മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്

    കമ്മ്യൂണിസ്റ്റ് സർക്കാർ ആയതുകൊണ്ട് തന്നെ കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കാനോ, അല്ലെങ്കിൽ അത് ജനങ്ങളിൽ എത്താതിരിക്കാനോ, ഇതെല്ലാം തന്നെ ജനദ്രോഹമാണെന്നു വരുത്തി തീർക്കാനോ കേരളത്തിലെ മാധ്യമങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്.അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു-കെഎസ്ആർടിസിയുടെ സ്വിഫ്റ്റ്.തൽക്കാലം നമുക്ക് കെ-റയിലിനെ വിടാം.അത്യാവശ്യം വേണ്ട മൈലേജ് കെ-റയിൽ തന്നു കഴിഞ്ഞു.ഇനി കെ-സ്വിഫ്റ്റിനെ കട്ടപ്പുറത്ത് കയറ്റിയാലെ ഫോട്ടോ ഉൾപ്പടെ അത് നാലു ലൈൻ കോളത്തിൽ ചാമ്പാൻ പറ്റൂ.കോടികൾ കട്ടപ്പുറത്ത്; പൊതുമേഖലകൾ എല്ലാം നഷ്ടം; ലാഭം സിപിഐഎമ്മിന് മാത്രം!  ഇപ്പോൾത്തന്നെ ഇങ്ങനെയൊരു ഹെഡ്‌ലൈൻ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.ആ പാവങ്ങളൊക്കെ മുകളിൽ പറഞ്ഞ തരത്തിലുള്ള മാധ്യമങ്ങളിലെ വാർത്തകൾ കണ്ട് കെ-സ്വിഫ്റ്റ് ഇതിനകം കട്ടപ്പുറത്ത് കയറിയെന്ന് വിശ്വസിച്ചു പോയവരാണ്.  എൽഡിഎഫ് ഭരണകാലത്ത് പണ്ടും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ചില മാധ്യമങ്ങളുടെ ബൈലൈനുകൾ.പക്ഷെ അതിന്റെ ഏറ്റവും വലിയ വേർഷൻ 2018-ലെ പ്രളയകാലത്തായിരുന്നു.ഒളിഞ്ഞും തെളിഞ്ഞും കേരളത്തിനുള്ള സകലമാന സഹായങ്ങളും മുടക്കാൻ ബിജെപി, കോൺഗ്രസ് പ്രവർത്തകരോടൊപ്പം മുന്നിൽ നിന്ന് നയിച്ചത് ഈ മാധ്യമങ്ങളായിരുന്നു.ഏതൊരു…

    Read More »
  • Kerala

    മന്ത്രിയും ചെയർമാനും യൂണിയൻ നേതാക്കളും തമ്മിലുള്ള തൊഴുത്തിൽ കുത്ത് രൂക്ഷം, 14,000 കോടി നഷ്ടത്തിലോടുന്ന ഇലക്ട്രിസിറ്റി ബോർഡ് എന്ന വെള്ളാനയെ ആര് തളയ്ക്കും…?

    തിരുവനന്തപുരം: വൈദ്യുതി നിരക്ക് ഉടൻ വർദ്ധിപ്പിക്കുമെന്നാണ് വാർത്ത. പൊതുജനങ്ങൾക്കു മേൽ ഇരുട്ടടി സമ്മാനിച്ച് നിരക്ക് വര്‍ദ്ധനയ്ക്കൊരുങ്ങുമ്പോഴും അഴിമതിയും കെടുകാര്യസ്ഥതയും താൻപോരിമയും മുഖമുദ്രയാക്കി മുന്നേറുകയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. കെ.എസ്.ഇ.ബിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്നും നഷ്ടം 14,000 കോടി രൂപയെന്നും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻ കുട്ടി വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്. കെ​.എ​സ്‌.ഇ​.ബി ചെ​യ​ർമാ​ൻബി. അശോകും ഓ​ഫീ​സേ​ഴ്​സ് അ​സോ​സി​യേ​ഷ​നും ത​മ്മി​ലു​ള്ള പോര് മൂർഛിച്ചതും മന്ത്രി മാവിലായിക്കാരനായതുമാണ് ഇപ്പോഴത്തെ പ്രതിസന്ധി. കെ​.എ​സ്‌.ഇ​.ബി ഓഫീസേഴ്സ് അസോസിയേഷൻ സമരത്തെത്തുടർന്ന് കടുത്ത നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചത്. സമരം തുടരുന്ന അസോസിയേഷനുമായി ചർച്ച ചെയ്യാൻ പോലും തയ്യാറാകാത്ത നിഷേധാത്മക സമീപനമാണ് ചെയർമാൻ സ്വീകരിക്കുന്നത്. ഓഫീസേഴ്സ് അസോസിയേഷനെ മര്യാദ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് ബി. അശോക്. എം. എം. മണിയും എ. കെ. ബാലനും മന്ത്രിമാരായിരിക്കെ പഴ്‌സണല്‍ സ്‌റ്റാഫംഗമായിരുന്ന സുരേഷ്‌ കുമാറിനെതിരേ ചെയര്‍മാൻ കടുത്ത നടപടി എടുത്തത്‌ അസോസിയേഷനെ ഞെട്ടിച്ചു. സസ്പെൻഷനിലായിരുന്ന അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എം ജി…

    Read More »
  • NEWS

    ലോകത്തെ ആദ്യത്തെ ലേസര്‍ മിസൈല്‍  വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

    ടെല്‍ അവീവ്: ലോകത്തെ ആദ്യത്തെ ലേസര്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേൽ വിജയകരമായി പരീക്ഷിച്ചു.പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ‘അയണ്‍ ബീം’ എന്നാണ് പേരിട്ടിരിക്കുന്നത്. യുഎവികള്‍, റോക്കറ്റുകള്‍, മോർട്ടറുകൾ എന്നിവ തകര്‍ക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.ഒരു വെടിയുതിര്‍ക്കുന്നതിന് വെറും 3.5 ഡോളര്‍ മാത്രമാണ് ചെലവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

    Read More »
  • NEWS

    സ്കൂളിൽ നിന്നും സി.സി.ടി.വി ക്യാമറ മോഷ്ടിച്ച 18 കാരൻ അറസ്റ്റിൽ

    കൊല്ലം: സ്കൂളിൽ നിന്നും ഒന്നരലക്ഷത്തോളം രൂപ വിലവരുന്ന സി.സി.ടി.വി ക്യാമറ മോഷ്ടിച്ച 18-കാരനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു.പട്ടാഴി പലമുറ്റത്ത് വീട്ടില്‍ രാജീവ് (18) നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാസം രണ്ടാം തീയതി രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.താമരക്കുടി ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കോമ്ബൗണ്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറകളാണ് മോഷ്ടിക്കപ്പെട്ടത്.സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി മെമ്ബറായ സന്തോഷിന്റെ പരാതിയിന്മേലാണ് കൊട്ടാരക്കര പോലീസ് കേസ് എടുത്തത്.

    Read More »
  • NEWS

    ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ

    ച​വ​റ: സ്റ്റേ​ഷ​ന​റി ക​ട​യി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ക​ട​യു​ട​മ​യാ​യ സ്ത്രീ​യെ ആ​ക്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍.മാ​ലി​ഭാ​ഗം മാ​ച്ചാ​രു​വി​ള​യി​ല്‍ അ​നീ​ഷ് (38) ആ​ണ് പൊലീസ് പിടിയിലായത്. യു​വ​തി തെ​ക്കും​ഭാ​ഗം പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാണ് അറസ്റ്റ്.തെ​ക്കും​ഭാ​ഗം എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ളയുടെ നേതൃത്വത്തിലുള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.

    Read More »
  • NEWS

    അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ഹോട്ടലുടമ അറസ്റ്റിൽ

    കാക്കനാട്: ഹോട്ടലില്‍ അടുക്കളജോലിക്കു വന്ന യുവതിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസില്‍ ഹോട്ടലുടമ അറസ്റ്റില്‍.തൃശ്ശൂര്‍ വാടാനപ്പള്ളി എച്ച്‌.എസ്.റോഡില്‍ പണിക്കവീട്ടില്‍ ഷെഫീഖിനെ (43)യാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്.കാക്കനാട്ട് ഇയാള്‍ നടത്തിയിരുന്ന ഹോട്ടലില്‍ അടുക്കളജോലി ചെയ്യുന്നതിനായി കൊണ്ടുവന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി.  മാസങ്ങൾക്ക് മുൻപാണ് യുവതിയെയും മാതാവിനെയും ജോലിക്കായി പ്രതി കാക്കനാട്ടേക്ക് കൊണ്ടുവന്നത്.തൃക്കാക്കര തേവയ്ക്കല്‍ഭാഗത്ത് ഇവര്‍ക്ക് താമസ സൗകര്യവും ഒരുക്കുകയും ചെയ്തു.ഇവിടെവെച്ചാണ് പ്രതി യുവതിയെ പീഡിപ്പിക്കുന്നത്.യുവതി ഗര്‍ഭിണിയായപ്പോൾ താൻ സംരക്ഷിച്ചുകൊള്ളാമെന്ന് ഷെഫീഖ്  ഉറപ്പുനല്‍കിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

    Read More »
Back to top button
error: