CrimeNEWS

നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ മരിച്ചു; ഇരിക്കുന്ന നിലയിൽ മൃതദേഹം

കാഠ്മണ്ഡു∙ എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പർവതാരോഹകൻ എവറസ്റ്റിൽ മരിച്ചതായി പര്യവേഷണ സംഘാടകർ പറഞ്ഞു. എൻഗിമി ടെൻജി ഷെർപ്പ (38) ആണ് മരിച്ചത്. കുംബുവിലെ ‘ഫുട്ബോൾ ഫീൽഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് ഷെർപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ക്യാംപ് 2-ലേക്ക് ഉപകരണങ്ങൾ കയറ്റി കൊണ്ടുപോകുകയായിരുന്നു ഷെർപ്പ. ഇരിക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബാക്ക്‌പാക്കും ധരിച്ചിരുന്നു. മൃതദേഹം താഴെ എത്തിച്ചതായി യുഎസ് ആസ്ഥാനമായുള്ള പര്യവേഷണ കമ്പനിയായ ഇന്റർനാഷനൽ മൗണ്ടൻ ഗൈഡ്‌സിന്റെ പ്രാദേശിക പങ്കാളിയായ ബേയുൾ അഡ്വഞ്ചേഴ്‌സിന്റെ പസാങ് സെറിങ് ഷെർപ പറഞ്ഞു.

Signature-ad

മറ്റു അപകടങ്ങളൊന്നുമില്ലെന്നും പ്രാഥമിക വൈദ്യപരിശോധനയിൽ സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന സ്ഥലത്തെത്തിയതിനെ തുടർന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നു കണ്ടെത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച, എവറസ്റ്റ് കൊടുമുടിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രീക്ക് പർവതാരോഹകൻ അന്റോണിയോസ് സിക്കാരിസ് (59) മരിച്ചിരുന്നു.

Back to top button
error: