NEWS

ലോകത്തെ ആദ്യത്തെ ലേസര്‍ മിസൈല്‍  വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

ടെല്‍ അവീവ്: ലോകത്തെ ആദ്യത്തെ ലേസര്‍ മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രായേൽ വിജയകരമായി പരീക്ഷിച്ചു.പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആണ് ഇക്കാര്യം അറിയിച്ചത്.ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന് ‘അയണ്‍ ബീം’ എന്നാണ് പേരിട്ടിരിക്കുന്നത്.

യുഎവികള്‍, റോക്കറ്റുകള്‍, മോർട്ടറുകൾ എന്നിവ തകര്‍ക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.ഒരു വെടിയുതിര്‍ക്കുന്നതിന് വെറും 3.5 ഡോളര്‍ മാത്രമാണ് ചെലവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Back to top button
error: