NEWS

പാലക്കാട് ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി

പാലക്കാട്: യുവതിയെ ഭര്‍ത്താവ് തലക്കടിച്ചു കൊലപ്പെടുത്തി.നാട്ടുകല്‍ കൊടക്കാട് ആമിയുംകുന്ന് ചക്കാലക്കുന്നന്‍ ഹംസയാണ് ഭാര്യ ആയിഷക്കുട്ടിയെ(35)മരക്കഷണംകൊണ്ട് തലയ്ക്കടിച്ചു കൊന്നത്.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്ന് വീടിനു പിറകിലുള്ള റബര്‍ തോട്ടത്തില്‍ വച്ച്‌ ഹംസ മരക്കഷണംകൊണ്ട് ആയിഷയുടെ തലയക്ക് അടിക്കുകയായിരുന്നു.സംഭവത്തിനു ശേഷം ഇയാൾ പൊലീസിന് കീഴടങ്ങിയിട്ടുണ്ട്.രണ്ടു മക്കൾ: അഫ്‌ന, അഫ്‌നാന്‍.

Back to top button
error: