പാലക്കാട്: എന്റെ മകളെ രക്ഷിക്കാൻ പറ്റുമോ? ചോദ്യം യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അമ്മ പ്രേമയുടേതാണ്.അതിനായി അവർ മുട്ടാത്ത വാതിലുകളില്ല.റംസാനു മുൻപ് യമനിലെത്തി കൊല്ലപെട്ടയാളുടെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ പ്രേമ. ഇതിനായി നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെയും ഇവര്‍ സമീപിച്ചിട്ടുണ്ട്.
നിമിഷയുടെ 8 വയസുകാരി മകളെയുംകോണ്ട് യമനിലെ ജയിലിലെത്തി അമ്മയെ കാണിച്ച് കൊടുക്കണം. കൊല്ലപെട്ട യമന്‍ പൗരന്‍ തലാലിന്‍റെ കുടുംബത്തെ കണ്ട് മാപ്പപേക്ഷിച്ച് നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്നും ഒഴിവാക്കണം.ഇതിനൊക്കെയായി കണ്ണിരോടെ വ്രതം നോറ്റ് കാത്തിരിക്കയാണവർ.
കൊല്ലപെട്ട തലാലിന്‍റെ കുടുംബത്തെ കാണാന്‍ യമനില്‍ പോകാനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രേമയെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കൊപ്പം നിമഷയുടെ മകള്‍ക്കും സേവ് നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റിയുടെ നാലു ഭാരവാഹികള്‍ക്കും അനുമതി നല്‍കണമെന്ന് ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റിയും വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.