NEWS

അമിതമായാല്‍ ഉപ്പും വിഷം, ഉപ്പ് കൊണ്ടുള്ള പ്രയോജനങ്ങളും ഇതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും അറിയുക

ഉപ്പ് കൊണ്ടുള്ള പ്രയോജനങ്ങൾ

പ്പിന്‍റെ ലഭ്യതയെ ചുറ്റിപ്പറ്റയാണ് ഒരുകാലത്ത് മനുഷ്യ‍ര്‍ വസിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു. ആഹാരപദാർത്ഥങ്ങളിൽ രുചി വർദ്ധിപ്പിക്കുന്നതിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. മത്സ്യങ്ങൾ, പച്ചക്കറികൾ തുടങ്ങിയവ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കുന്നു.
രുചിയ്ക്ക് മാത്രമല്ല, ദൈനംദിന ജീവിതത്തിലെ മറ്റ് ആവശ്യങ്ങള്‍ക്കും ഉപ്പ് ഉപകാരപ്പെടും.

മൃതകോശങ്ങളെ നീക്കം ചെയ്യാൻ

കല്ലുപ്പിന്റെ തരികള്‍ ഉപയോഗിച്ച് സ്ക്രബ് ചെയ്യുന്നത് ശരീരത്തിലെ മൃതകോശങ്ങളെ അകറ്റാൻ സഹായിക്കും.

എണ്ണയ്ക്ക് മുകളിലെ തീ ഇല്ലാതാക്കാൻ

ഗ്രീസോ ഓയിലോ എന്തുമാവട്ടെ. മേലെ തീ പിടിച്ചാൽ അല്‍പ്പം ഉപ്പ് വിതറുക. തീ പെട്ടെന്ന് അണയും.

കൺതടത്തിലെ വീങ്ങൽ ഇല്ലാതാക്കാൻ

ഇളം ചൂടുള്ള ഒരു കപ്പ് വെള്ളത്തില്‍ ഒന്നര ടീസ്പൂൺ ഉപ്പ് ഇട്ട് അതില്‍ തുണിമുക്ക് ചൂടുവെച്ചാല്‍ കൺതടത്തിലെ വീക്കങ്ങളും തടിപ്പുകളും മാറും.

മുട്ട ചീഞ്ഞതാണോ എന്നറിയാൻ

ഒരു ഗ്ലാസ് വെള്ളത്തില്‍ രണ്ട് സ്പൂൺ ഉപ്പിട്ട് അതില്‍ മുട്ട മെല്ലെ ഇറക്കുക. നല്ല മുട്ടയാണെങ്കില്‍ താഴ്ന്നു പോകും. ചീഞ്ഞമുട്ട പൊങ്ങിക്കിടക്കുകയും ചെയ്യും.

ലോഹസ്പൂണിലെ തുരുമ്പ് മാറ്റാൻ

ഉണങ്ങിയ തുണിയില്‍ ഉപ്പ് വിതറി അത് കൊണ്ട് തുടച്ചാൽ സ്പൂണുകളിലേയും ലോഹപാത്രങ്ങളിലേയും കറയും തുരുമ്പും മാറിക്കിട്ടും.

പല്ലുകൾക്ക് വെണ്മയേകാൻ

ഒരു നുള്ള് ഉപ്പും രണ്ട് നുള്ള് ബേക്കിങ് സോഡയും ചേ‍ര്‍ത്ത് പല്ല് വൃത്തിയാക്കിയാൽ നല്ല വെളുപ്പു നിറം ലഭിക്കും.

ആപ്പിള്‍ കറുക്കാതിരിക്കാൻ

ആപ്പിള്‍, ഉരുളക്കിഴങ്ങ് എന്നിവ മുറിച്ച ഭാഗം കറുക്കാതിരിക്കാന്‍ ഉപ്പ് ചേര്‍ത്ത വെള്ളത്തില്‍ ഇട്ട് വെച്ചാല്‍ മതി.

ഫ്രിഡ്ജ് വൃത്തിയാക്കാൻ

ഫ്രിഡ്ജിലെ വിവിധ ട്രേകളും തട്ടുകളും വൃത്തിയാക്കാൻ ഉപ്പ് വിതറിയ തുണി കൊണ്ട് വൃത്തിയാക്കിയാൽ മതി

തേനീച്ച കുത്തിയാൽ

തേനീച്ചയുടെ കുത്തേറ്റാൽ അവിടെ ഉപ്പ് വിതറുക. വേദനയ്ക്ക് വേഗം ശമനമുണ്ടാകും.

ഉപ്പ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ

നമ്മുടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. കാരണം സോഡിയം ശരീരത്തിലെ എല്ലാ വ്യക്തിഗത കോശങ്ങളുടെയും ചര്‍മ്മത്തെ ബാധിക്കുന്നു. പ്രോസസ് ഫുഡ്സില്‍ (സംസ്‌കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്.

ഭക്ഷണത്തില്‍ ധാരാളം ഉപ്പ് ചേരുന്നത് രക്തക്കുഴലുകളിലൂടെയും ധമനികളിലൂടെയും വലിയ അളവില്‍ രക്തയോട്ടത്തിന് കാരണാകുന്നു. ഇത് രക്തസമ്മര്‍ദം ഉയരാനിടയാക്കുന്നു. നിരന്തരമായ തലവേദന, മൂക്കില്‍ നിന്ന് രക്തമൊഴുക്ക്, നെഞ്ചു വേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍.

ഉപ്പ് ഉപയോഗം രക്തസമ്മര്‍ദം ഉയര്‍ത്തുന്നതോടെ ഹൃദയാഘാതത്തിനും മറ്റ് ഹൃദ്രോഗങ്ങള്‍ക്കുമുള്ള സാധ്യത വര്‍ധിക്കുന്നു. നിരന്തരമായ നെഞ്ചു വേദന, തലകറക്കം, ശ്വാസംമുട്ടല്‍, അമിതമായ ദാഹം, താളം തെറ്റിയ ഹൃദയമിടിപ്പ് എന്നിവയെല്ലാം ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളാണ്.

Back to top button
error: