ദില്ലി: രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,377 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.ഇന്നലെ 60 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി.17,801 പേരാണ് നിലവിൽ ചികിത്സയില്‍ കഴിയുന്നത്.
അതിനിടെ രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുകയാണ്. വ്യാഴാഴ്ച 1,490 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 4.62 ശതമാനമാണ്. രണ്ട് മരണം കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. 5,250 പേരാണ് ദില്ലിയില്‍ ചികിത്സയില്‍ കഴിയുന്നത്.