തിരുവനന്തപുരം : കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധരന് എംപി.മോദി- പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായതെന്നും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളില്‍ നിന്നും ആരും പോയതായി അറിവില്ലെന്നും മുരളീധരൻ പറഞ്ഞു.
മോദിയുമായുള്ള ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന് ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.