Month: April 2022

  • Kerala

    സ്കൂൾ വിദ്യാർഥിനി ഫ്ലാറ്റിന്റെ 12–ാം നിലയിൽ നിന്നു വീണു മരിച്ചു

    കോട്ടയത്ത് ഫ്ലാറ്റിന്റെ 12-ാം നിലയിൽ നിന്നു വീണ് സ്കൂൾ വിദ്യാർഥിനി മരിച്ചു. യു.എസിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി ജോൺ ടെന്നി കുര്യന്റെ മകൾ റെയ ആണ് മരിച്ചത്. 15 വയസായിരുന്നു. ഇന്നലെ (ശനി)രാത്രി 10നാണ് സംഭവം. കോട്ടയം പള്ളിക്കുടം സ്കൂൾ 10 -ാം ക്ലാസ് വിദ്യാർഥിനിയാണ് ശബ്ദം കേട്ട് എത്തിയ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരൻ ആണ് പെൺകുട്ടി വീണ് കിടക്കുന്നത് കണ്ടത് . ഉടൻ ഫ്ലാറ്റ് അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു . കൺട്രോൾ റൂം പൊലീസ് എത്തി റെയയെ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു . മൃതദേഹം കോട്ടയം ജനറൽ ആശുപത്രി മോർച്ചറിയിൽ .

    Read More »
  • NEWS

    കറുവയിലയും ഇടനയിലയും

    കറുവയും, വയണയും രണ്ട് വ്യത്യസ്ത മരങ്ങളാണ്.കാഴ്ചയിൽ രണ്ടും ഒരു പോലെ തോന്നും.കറുവായുടെ ചെറിയ ഇലയും വയണയുടെ വലിയ ഇലയും ആണ്.നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.   വയണ നല്ല പൊക്കത്തിൽ വളരും, കറുവ അത്ര കണ്ടു പൊക്കം വയ്ക്കാറില്ല. ശരിക്കുള്ള കറുവയ്ക്ക് ലേശം മധുരമുണ്ടായിരിക്കുമെന്നും നിറം അധികം ഇരുണ്ടതായിരിക്കില്ലെന്നും പെട്ടെന്ന് ഒടിയുന്നതരവുമാണ്.   സിലോൺ കറുവയാണ് ഏറ്റവും നല്ലത് . നീളം കൂടിയ ഇടന ഇലയാണ് കുമ്പിൾ പോലെയാക്കി കുമ്പിൾ അപ്പം ഉണ്ടാക്കുന്നത്.ആറ്റുകാൽ പൊങ്കാലയിലും മറ്റും ഈ ഇലയാണ് ഉപയോഗിക്കുന്നതായി കണ്ടിട്ടുള്ളത്.   ഒന്നിന്റെ ഇലക്ക് (കറുവ) രൂക്ഷ ഗന്ധവും മറ്റെതിന് ലളിതവുമാണ്. വയണ വലുപ്പമുള്ള ഇലയോടുകൂടി മരമാവുന്നവയാണ്. തൃശൂർ ഭാഗത്ത് കറുക എന്നും കറുകപ്പട്ട എന്നും പറയും. കറുക ഇലയിലും അടയും അപ്പവും ഉണ്ടാക്കാറുണ്ട്.   സുപ്രധാനമായ ഒരു സുഗന്ധദ്രവ്യമാണ് കറുവ. എട്ട് മുതൽ പത്ത് മീറ്ററോളം ഉയരത്തിൽ വളരുന്നു. ശാസ്തീയനാമം: Cinnamomum…

    Read More »
  • Kerala

    6 വര്‍ഷത്തിനിടയില്‍ 1.18 ലക്ഷം പേര്‍ക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയെന്ന് മുഖ്യമന്ത്രി

    തിരുവനന്തപുരം: സംസ്ഥാനത്ത് 2016-നും 2022-നും ഇടയില്‍ 1,18,000 പേര്‍ക്ക് പി.എസ്.സി. മുഖേന നിയമന ശുപാര്‍ശ നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം കോവളത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ ചെയര്‍മാന്‍മാരുടെ ദേശീയ കോണ്‍ഫറന്‍സിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലാസ്റ്റ് ഗ്രേഡ് മുതല്‍ കെ.എ.എസ്. വരെ 1700-ഓളം വിഭാഗങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ മുഖേനയാണ് നിയമനങ്ങള്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 5.5 കോടി യുവാക്കള്‍ പി.എസ്.സിയില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും 80 ലക്ഷം ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ചു വിവിധ പരീക്ഷകള്‍ നടത്തുന്നു. 5.16 ലക്ഷം ജീവനക്കാരാണു സര്‍ക്കാരിന്റെ വിവിധ തലങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതിനു പുറമേ സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ നിയമനവും പി.എസ്.സി മുഖേനയാക്കണമെന്നു ആവശ്യമുയരുന്നുണ്ട്. പി.എസ്.സിയുടെ റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ റിക്രൂട്ട്‌മെന്റുകളില്‍നിന്ന് പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്തു ചില ഇടങ്ങളില്‍ കണ്ടുവരുന്നുണ്ടെന്നു മുഖ്യമന്ത്രി…

    Read More »
  • India

    പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ? മുത്തശി പാര്‍ട്ടിക്ക് ഒരു തിരിച്ചുവരവ് സാധ്യമോ ?

    ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും രാഹുല്‍ഗാന്ധിയും കെ.സി വേണുഗോപാലുമടക്കമുള്ള നേതാക്കളുമായും പ്രശാന്ത് കിഷോര്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന സൂചന പ്രശാന്ത് കിഷോറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്നത്. അതേസമയം, പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2024 ലോക്സഭാ തിരഞ്ഞെടുപ്പ്, വിവിധ സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവ സംബന്ധിച്ച് വിശദമായ പദ്ധതിരേഖ പ്രശാന്ത് കിഷോര്‍ നേതൃത്വത്തിന് മുന്നില്‍ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ എന്തുചെയ്യാം എന്നതുസംബന്ധിച്ചും ഇന്ന് ചര്‍ച്ചനടന്നു. പ്രശാന്ത് കിഷോര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചചെയ്യാനും അവ പ്രാവര്‍ത്തികമാക്കാനും ഒരു സമിതിക്ക് ഉടന്‍ രൂപംനല്‍കുമെന്ന് ചര്‍ച്ചയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. പ്രശാന്ത് കിഷോര്‍ സമര്‍പ്പിച്ച വിശദ പദ്ധതി രേഖ പ്രത്യേകം സമിതി ചേര്‍ന്ന് ചര്‍ച്ചചെയ്ത ശേഷം കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് അവസാന റിപ്പോര്‍ട്ട് നല്‍കും. കോണ്‍ഗ്രസിനെ പൂര്‍ണമയും ഉടച്ചുവാര്‍ക്കണമെന്ന നിര്‍ദേശമാണ്…

    Read More »
  • NEWS

    തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാം

    റിയാദ്: തൊഴിലുടമയുടെ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും വിദേശിയുടെ ഇഖാമ പുതുക്കാമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. ഇത് സംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് ജവാസാത്തിന്റെ വിശദീകരണം. തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചാലും അവരുടെ കീഴിലുള്ള വിദേശതൊഴിലാളിയുടെ ഇഖാമ പുതുക്കാന്‍ കഴിയുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് എന്ന ജവാസാത്ത് വ്യക്തമാക്കി. കംപ്യൂട്ടര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച സൗദിപൗരന്‍, തന്റെ സ്വകാര്യ ഡ്രൈവറുടെ ഇഖാമ പുതുക്കാന്‍ കഴിയുമോ എന്നറിയാന്‍ ശ്രമിച്ചതിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം. തൊഴിലുടമയുടെ കമ്പ്യൂട്ടര്‍ സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത് അബ്ഷര്‍ പ്‌ളാറ്റ്‌ഫോം വഴിയുള്ള തന്റെ ജീവനക്കാര്‍ക്കുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് തടസ്സമാകില്ലെന്ന് ജവാസാത്ത് സ്ഥിരീകരിച്ചു.  

    Read More »
  • India

    മുറിവേറ്റാല്‍ ഇന്ത്യ ഒരാളെയും വെറുതെ വിടില്ല; ചൈനയ്ക്ക് രാജ്‌നാഥ് സിങ്ങിന്റെ താക്കീത്

    സാൻ ഫ്രാൻസിസ്കോ: ലഡാക്ക് അതിര്‍ത്തിയിലുണ്ടായ ചൈനീസ് അധിനിവേശ ശ്രമത്തിൽ താക്കീതുമായി ഇന്ത്യ. മുറിവേറ്റാൽ ഒരാളെയും ഇന്ത്യ വെറുതെ വിടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ലോകത്തിലെ മികച്ച മൂന്ന് സമ്പദ്‍വ്യവസ്ഥകളിൽ ഒന്നാകാനായി ഇന്ത്യ മുന്നോട്ട് കുതിക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യൻ സൈന്യം എന്താണ് ചെയ്തതെന്നോ, ഇന്ത്യൻ സര്‍ക്കാര്‍ എന്ത് തീരുമാനമാണ് എടുത്തതെന്നോ എനിക്ക് പറയാൻ ആകില്ല. പക്ഷേ ഒന്ന് പറയാം, മുറിവേറ്റാൽ ഇന്ത്യ ആരെയും വെറുതെ വിടില്ല എന്ന സന്ദേശം ചൈനയ്ക്ക് കിട്ടിക്കഴിഞ്ഞു. – രാജ്നാഥ് സിംഗ് പറഞ്ഞു. സാൻ ഫ്രാൻസിസ്കോയിൽ ഇന്ത്യ – അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തോട് ഇന്ത്യക്ക് ബന്ധമുണ്ടെന്നതിനാൽ മറ്റൊരു രാജ്യത്തോടുള്ള ബന്ധം മോശമാകുന്നില്ലെന്ന് അമേരിക്കയ്ക്കുള്ള സന്ദേശമായി രാജ്നാഥ് സിംഗ് പറഞ്ഞു. യുക്രൈൻ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ അമേരിക്കയ്ക്ക് എതിര്‍പ്പുള്ള സാഹചര്യത്തിലാണ് രാജ്നാഥ് സിംഗിന്റെ പരാമര്‍ശം.

    Read More »
  • India

    മുഖ്യമന്ത്രി വരുമോ എന്ന് കുട്ടി, ആദിവാസി വീട് സന്ദര്‍ശിച്ച് സ്റ്റാലിൻ, ഭക്ഷണവും കഴിച്ച് മടക്കം

    ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗമായ നരിക്കുറുവരുടെ വീട് സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തിരുവള്ളൂർ ജില്ലയിലെ ആവടി നരിക്കുറുവ കോളനിയിലാണ് മുഖ്യമന്ത്രി എത്തിയത്. മുഖ്യമന്ത്രി വീട്ടിലേക്ക് വരുമോയെന്ന് ഈ വിഭാഗത്തിലെ ബാലിക ദിവ്യ സാമൂഹിക മാധ്യമത്തിലൂടെ സ്റ്റാലിനോട് ചോദിച്ചിരുന്നു. വീട്ടിലെത്തി ഭക്ഷണവും കഴിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രിയെ തേടി ആവടി നരിക്കുറുവ കോളനിയിൽ നിന്ന് ഒരു പരാതിയെത്തി. കുടിവെള്ളമില്ല, പഠിക്കാനുള്ള സൗകര്യങ്ങളില്ല എന്നൊക്കെ മുഖ്യമന്ത്രിയോട് സാമൂഹിക മാധ്യമത്തിലൂടെ ഒരു പെൺകുട്ടി വിളിച്ചുപറഞ്ഞു. ഇതുകണ്ട സ്റ്റാലിൻ അന്നുതന്നെ പരാതി പറഞ്ഞ ദിവ്യ എന്ന പെൺകുട്ടിയെ വീഡിയോ കോളിൽ വിളിച്ചു. പരാതികളൊക്കെ പരിഹരിക്കാമെന്ന ഉറപ്പുനൽകി. തങ്ങളുടെ വീട്ടിലേക്ക് മുഖ്യമന്ത്രി വരുമോ എന്ന് ചോദിച്ച ദിവ്യയോട് ഒരിക്കൽ വരാമെന്ന ഉറപ്പും സ്റ്റാലിൻ നൽകി. ആ വാക്കുപാലിച്ചാണ് മുഖ്യമന്ത്രി എത്തിയത്. കോളനികൾക്കുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഉദ്ഘാടനം ആവടിയിൽ വച്ച് നടത്താൻ മുഖ്യമന്ത്രി നി‍ർദേശിച്ചു. ആവടി ബസ് സ്റ്റാൻഡിന് സമീപമുള്ള…

    Read More »
  • NEWS

    യുക്രെയ്നില്‍ മലയാളി വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു

    മലപ്പുറം: യുക്രെയ്നില്‍ മലയാളി വിദ്യാര്‍ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടത്തെ പാട്ടത്തില്‍ മുഹമ്മദ് റാഫി-നസീറ ദമ്ബതികളുടെ മകന്‍ മുഹമ്മദ് റിസ്വാന്‍ (22) ആണ് മരിച്ചത്.യുക്രെയ്നില്‍ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു.    നോമ്ബുതുറ വിഭവങ്ങള്‍ വാങ്ങാന്‍ പോകുന്നതിനിടെയാണ് റിസ്വാന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്.റമീസ് (എന്‍ജിനീയര്‍), മുഹമ്മദ് സമാന്‍ (പ്ലസ്ടു വിദ്യാര്‍ഥി) എന്നിവരാണ് സഹോദരങ്ങള്‍.

    Read More »
  • Crime

    കോടതിയിൽ കവര്‍ച്ച, നഷ്ടമായത് മന്ത്രിക്കെതിരായ കേസിലെ രേഖകൾ, സീലടക്കം വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ

    ഹൈദരാബാദ്: ആന്ധ്രയിലെ കൃഷിവകുപ്പ് മന്ത്രിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ സുപ്രധാന രേഖകള്‍ കോടതിയില്‍ നിന്ന് മോഷണം പോയി. കോടതി രേഖകളും സീലും അടങ്ങിയ ബാഗ് വഴിയരികില്‍ നിന്ന് കണ്ടെത്തി. നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കവര്‍ച്ച നടന്നത്. കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം മറ്റ് ഫയലുകള്‍ ഉപേക്ഷിക്കുയായിരുന്നു. മുതിര്‍ന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ കെ ഗോവര്‍ധന്‍ റെഡ്ഢിക്കെതിരായ അനധികൃത സ്വത്ത് കേസിലെ രേഖകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. കോടതിക്ക് സമീപത്തെ വഴിയരികിലെ കലുങ്കിന് സമീപത്ത് നിന്ന് കോടതി രേഖകളും സീലും കേസ് ഫയലുകളും അടങ്ങിയ ബാഗ് കണ്ടെത്തിയതോടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. ബഞ്ച് ക്ലാര്‍ക്ക് നടത്തിയ പരിശോധനയില്‍ നെല്ലൂര്‍ അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയില്‍ സൂക്ഷിച്ചിരുന്ന സുപ്രധാന രേഖകള്‍ കാണാനില്ലെന്ന് തിരിച്ചറിയുകയായിരുന്നു. കോടതിയില്‍ കാണാതായ രേഖകളില്‍ സുപ്രധാനമായവ ബാഗില്‍ ഇല്ല. ഈ രേഖകള്‍ മാത്രം എടുത്ത ശേഷം…

    Read More »
  • NEWS

    വർധിക്കുന്ന ലഹരി കച്ചവടം; നിസ്സഹായരായി ഉദ്യോഗസ്ഥർ

    പത്തനംതിട്ട : ലഹരിക്കേസുകള്‍ നാള്‍ക്കുനാള്‍ വർധിക്കുമ്പോൾ നിസ്സഹായരാകുന്നത് ഉദ്യോഗസ്ഥരാണ്.ലഹരി ഉത്പന്നങ്ങള്‍ ഒരു കിലോയില്‍ കൂടുതല്‍ കൈവശം വച്ചാല്‍ മാത്രമേ ജാമ്യമില്ലാവകുപ്പ് പ്രകാരം അവർക്കെതിരെ കേസെടുക്കാന്‍ കഴിയു. ഇതറിയാവുന്ന പ്രതികള്‍ ഒരു കിലോയില്‍ താഴെയായി പലരുടെ കൈവശമായാണ് ലഹരി സൂക്ഷിച്ച്‌ വില്‍പ്പന നടത്തുന്നത്.പിടികൂടിയാലും ജാമ്യം നല്‍കി ഇവരെ വിട്ടയക്കേണ്ടി വരും.ഒരുതവണ പിടിച്ച്‌ വിട്ടവരെ വീണ്ടും പിടിച്ചാലും ഇതേ കാരണത്താല്‍ വിട്ടയക്കേണ്ടി വരും. ലഹരിക്കേസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതികളിലധികവും ചെറുപ്രായക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത.ഇവരില്‍ അധികവും ലഹരിക്ക് അടിമകളുമാണ്.മൂന്ന് മാസത്തിനുള്ളില്‍ 401 അബ്കാരി കേസുകളും 53 കഞ്ചാവ് കേസുകളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അബ്കാരി കേസില്‍ 358 പേരേയും കഞ്ചാവ് കേസില്‍ 43 പേരെയും ജനുവരി മുതല്‍ മാര്‍ച്ച്‌ വരെ മാത്രം അറസ്റ്റ് ചെയ്തിട്ടുണ്ട്.ജില്ലാ പൊലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയും രണ്ട് പ്രതികളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. കോടികള്‍ വിലവരുന്ന എം.ഡി.എം.എ കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം മദ്യം നല്‍കി പീഡിപ്പിച്ച…

    Read More »
Back to top button
error: