NEWS

തൃശ്ശൂര്‍, എറണാകുളം യാര്‍ഡുകളില്‍ അറ്റകുറ്റപ്പണികൾ; നിരവധി ട്രെയിനുകൾ റദ്ദാക്കി

തൃശ്ശൂര്‍, എറണാകുളം യാര്‍ഡുകളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാൽ നിരവധി ട്രെയിനുകൾ റദ്ദാക്കി.എറണാകുളം ജംഗ്ഷൻ-ഷൊര്‍ണൂര്‍ മെമു 18, 20, 22, 25 തീയതികളിലും എറണാകുളം ജംഗ്ഷൻ-ഗുരുവായൂര്‍, കോട്ടയം-നിലമ്ബൂര്‍, നിലമ്ബൂര്‍-കോട്ടയം എന്നീ വണ്ടികള്‍ 22, 23, 25, 29, മേയ് 01 തീയതികളിലും പൂര്‍ണമായും റദ്ദാക്കി.

കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി(16306) 22, 25, 30, മേയ് 01 തീയതികളില്‍ ആലുവായില്‍ യാത്ര അവസാനിപ്പിക്കും. 23-നും 25-നും പുറപ്പെടുന്ന ചെന്നൈ എഗ്‌മോര്‍-ഗുരുവായൂര്‍ എക്സ്‌പ്രസ് എറണാകുളം ജംഗ്ഷനിൽ യാത്ര അവസാനിപ്പിക്കും. 24-ന് പുറപ്പെടുന്ന ടാറ്റാനഗര്‍-എറണാകുളം ജംഗ്ഷൻ എക്സ്‌പ്രസ് എറണാകുളം ടൗണില്‍ സര്‍വീസ് അവസാനിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: