IndiaNEWS

രാജ്യതലസ്ഥാനം ഇരുട്ടിലാവുമെന്ന് മുന്നറിയിപ്പ്, കൽക്കരി ക്ഷാമം രൂക്ഷമാവുന്നു

ഡൽഹിയിൽ ശേഷിക്കുന്നത് കുറച്ചു ദിവസത്തേക്കു കൂടിയുള്ള കൽക്കരി; രാജ്യതലസ്ഥാനം ഇരുട്ടിലാവുമെന്ന് മുന്നറിയിപ്പ് രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമാവുന്നു. ഡൽഹിയിലാണ് ക്ഷാമം രൂക്ഷം. രാജ്യതലസ്ഥാനത്തെ പവർ സ്റ്റേഷനുകളിൽ ഇനി കുറച്ചു ദിവസത്തേക്ക് കൂടിയുള്ള കൽക്കരി മാത്രമേ ഉള്ളൂ എന്നാണ് ആരോ​ഗ്യമന്ത്രി സത്യേന്തർ ജെയ്ൻ അറിയിച്ചത്. ഈ സാഹചര്യത്തിൽ പവർ സ്റ്റേഷനുകളിൽ നിന്നും വൈദ്യുതി വിതരണം മുടങ്ങുമെന്നും മുന്നറിയിപ്പുണ്ട്.

ഡൽഹിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്ന പവർ പ്ലാന്റുകളിൽ കൽക്കരി ക്ഷാമം കാരണം കുറച്ചു ദിവസത്തേക്ക് കൂടിയുള്ള സ്റ്റോക്ക് മാത്രമേ അവശേഷിക്കുന്നുള്ളൂ. വേനൽക്കാലത്ത് ഡൽഹി ഉൾപ്പെടെ ഇന്ത്യയിലെ വൈദ്യുതിയുടെ ആവശ്യം അതിന്റെ ഉച്ചസ്ഥായിലായിരിക്കും,’ ഡൽഹി ആരോ​ഗ്യമന്ത്രി ജെയ്ൻ ട്വീറ്റ് ചെയ്തു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്രം കൽക്കരി ലഭ്യത ഉറപ്പു വരുത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: