കൊച്ചി: ഇടുക്കി എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിന് എയര്‍ സ്ട്രിപ്പ് ഭീഷണിയാകുമെന്നാണ് കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.
വണ്ടിപ്പെരിയാറിന് സമീപം സത്രം ഭാഗത്താണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.
എന്‍സിസിക്ക് വേണ്ടിയാണ് എയര്‍ സട്രിപ്പ് നിര്‍മ്മിച്ചത്.പിഡബ്ല്യുഡിയാണ് നിര്‍മ്മാണം. കേന്ദ്ര വനം മന്ത്രാലയത്തിന്റെ അനുമതി പദ്ധതിക്ക് നിര്‍ബന്ധമാണെന്നാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.