സമൂഹ മാധ്യമങ്ങളില്‍ വിജയ് ബാബുവിനെതിരെ പ്രചരിച്ച മീം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്ത് റിമ പ്രതിഷേധം രേഖപ്പെടുത്തി. വിജയ് ബാബുവിനെതിരെയുള്ള മീ ടു ആരോപണത്തിൽ ആദ്യമായാണ് സിനിമ മേഖലയില്‍ നിന്നും ഒരാള്‍ നടിക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.
ഡോണ്‍ഡ് ബി ലൈക്ക് ഊള ബാബു എന്ന മീമാണ് റിമ പങ്കുവെച്ചിരിക്കുന്നത്. ‘ഊള ബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കുന്നു എന്നിങ്ങനെയാണ് മീമിന്റെ ഉള്ളടക്കം. നടിയെ പിന്തുണച്ചുകൊണ്ടുള്ള ഡബ്യൂസിസിയുടെ പ്രസ്താവനയും റിമ കല്ലിങ്കല്‍ പങ്കുവച്ചിട്ടുണ്ട്.
അതേസമയം, കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നല്‍കിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു.