Month: April 2022
-
NEWS
അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ തന്റെ വാഹനം വിട്ട് നൽകിയ ശേഷം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് വനിതാ കേന്ദ്ര മന്ത്രി
ബംഗളൂരു: തന്റെ കണ്‍മുന്നില്‍ വച്ച് ഒരു റോഡപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ താന്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ വിട്ടു നല്‍കിയ ശേഷം അതുവഴി വന്ന ഒരു ബൈക്കില്‍ യാത്ര തുടര്‍ന്ന് വനിതാ കേന്ദ്ര മന്ത്രി.കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശോഭ കരന്ദ്‌ലാജെയാണ് (Shobha Karandlaje) തന്‍റെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ അപകടത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ വിട്ടു നല്‍കിയത്. കര്‍ണാടകയിലാണ് സംഭവം.സ്‌കോഡ കുഷാക്കും ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡറും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഈ സമയം കേന്ദ്ര മന്ത്രി തന്‍റെ വാഹനത്തില്‍ ഇതേ റോഡിലൂടെ പോകുകയായിരുന്നു. വിജയനഗര്‍ ജില്ലയിലെ ഹൊസപേട്ടയില്‍ നടന്ന ബിജെപി സംസ്ഥാന പ്രവര്‍ത്തന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ ബെംഗളൂരുവില്‍ നിന്ന് കാറില്‍ വരികയായിരുന്നു മന്ത്രി. അപകടത്തില്‍പ്പെട്ടവരെ കണ്ട മന്ത്രി വാഹനം നിര്‍ത്തി അവരെ സഹായിക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവരുടെ സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി അവരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ ഔദ്യോഗിക കാര്‍ തന്നെ വിട്ടു നല്‍കി. തന്‍റെ ഡ്രൈവറോട് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍…
Read More » -
NEWS
പശുക്കളെ ഇടിക്കാതിരിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്തു; പഞ്ചാബിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
ചണ്ഡിഗഢ്: റെയില്‍വേ ട്രാക്കില്‍ നിന്ന പശുക്കളെ ഇടിക്കാതിരിക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് ചെയ്തതിനെ തുടർന്ന് പഞ്ചാബിൽ ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി.ഇന്നലെ രാത്രിയോടെ പതാന്‍കോട്ട് – അമൃത്സര്‍ റെയിഷല്‍വേ ലൈനില്‍ രൂപ്നഗറിനടുത്തു വച്ചാണ് അപകടം നടന്നത്. അപകടത്തില്‍ 16 വാഗണുകള്‍ പാളത്തില്‍ നിന്ന് തെന്നിമാറി. റോപ്പറിലെ ഗുരു ഗോബിന്ദ് സിംഗ് സൂപ്പര്‍ തെര്‍മല്‍ പ്ലാന്റില്‍ കല്‍ക്കരി ഇറക്കിയ ശേഷം കാലിയായി തിരിച്ചു വന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ട്രെയിനില്‍ ആകെ 56 വാഗണുകളാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ നാല് വൈദ്യുത തൂണുകളും തകര്‍ന്നു. ഒരു കൂട്ടം പശുക്കള്‍ ട്രാക്കിലേക്ക് കടന്നു വരുന്നത് കണ്ട ലോക്കോ പൈലറ്റ് പെട്ടന്ന് എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ചതാണ് ട്രെയിന്‍ പാളം തെറ്റാൻ കാരണം.ബ്രേക്ക് പിടിച്ചുവെങ്കിലും ട്രെയിൻ പശുക്കളെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള എട്ട് എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്, മയോ ക്ലിനിക്കിലെ ചികിത്സയ്ക്കായി ശനിയാഴ്ച പുറപ്പെടും
തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയില്‍ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ യോഗത്തിന് ആര് അധ്യക്ഷ്യം വഹിക്കുന്ന എന്നതിലൊക്കെ വരും ദിവസങ്ങളില്‍ വിശദീകരണം ലഭിച്ചേക്കും. കഴിഞ്ഞ തവണ ഭാര്യ കമല അദ്ദേഹത്തെ അമേരിക്കയിലേക്ക് അനുഗമിച്ചിരുന്നു. അതേസമയംമുഖ്യമന്ത്രിയുടെ പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സമിതിയോഗത്തില്‍ തീരുമാനിച്ചേക്കും. ഇ.കെ.നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ശശി ഈ പദവിയിലേക്ക് എത്തും എന്നാണ് സൂചന. പുത്തലത്ത് ദിനേശനെ സിപിഎം സംസ്ഥാന സമിതി അംഗമാക്കിയ സാഹചര്യത്തിലാണ് പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്. അതിനിടെ അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് മുഖ്യമന്ത്രിക്ക് 29.82 ലക്ഷം രൂപ അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി. തുകയനുവദിച്ച് ഈ മാസം 13ന് പൊതുഭരണ വകുപ്പ്…
Read More » -
NEWS
2.5 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടും ട്രെയിനുകളുടെ വേഗത കൂട്ടാനും സമയക്രമം മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
ന്യൂഡൽഹി: അടിസ്ഥാന സൗകര്യ വികസനത്തിനായി 2.5 ലക്ഷം കോടി രൂപ ചെലവഴിച്ചിട്ടും ട്രെയിനുകളുടെ വേഗത കൂട്ടാനും സമയക്രമം മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്.റിപ്പോര്‍ട്ടില്‍ റെയില്‍വേ അതിന്റെ ”മൊബിലിറ്റി ഫലങ്ങള്‍” മെച്ചപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുന്നു. ‘മിഷന്‍ റഫ്താറിന്റെ’ ഭാഗമായി, 2021-22 അവസാനത്തോടെ പാസഞ്ചര്‍ ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 50 കിലോമീറ്ററില്‍ നിന്ന് 75 കിലോമീറ്ററായും ചരക്ക് ട്രെയിനുകളുടെ ശരാശരി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററില്‍ നിന്ന് 50 കിലോമീറ്ററായും വര്‍ദ്ധിപ്പിക്കാന്‍ റെയില്‍വേ വിഭാവനം ചെയ്തിരുന്നു.എന്നാല്‍, സിഎജി ഓഡിറ്റ് കുറിപ്പുകള്‍ സൂചിപ്പിക്കുന്നത്, പാസഞ്ചര്‍ ട്രെയിനുകളുടെ വേഗത ഏതാണ്ട് സമാനമായി തുടരുകയും ചരക്ക് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 23.6 കിലോമീറ്ററായി കുറയുകയും ചെയ്തു എന്നാണ്. 2019-20ല്‍ മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളുടെയും ഗുഡ്സ് ട്രെയിനുകളുടെയും ശരാശരി വേഗത യഥാക്രമം 50.6 കിലോമീറ്ററും 23.6 കിലോമീറ്ററും മാത്രമായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.എന്നാല്‍ നിലവിലുള്ള റെയില്‍ അടിസ്ഥാന സൗകര്യങ്ങളില്‍ പാസഞ്ചര്‍ ട്രെയിനുകളുടെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതാണ് വേഗത കുറയുന്നതിന്…
Read More » -
Kerala
പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജിയിൽ നാളെ ജോത്സനയെ ഹൈക്കോടതിയിൽ ഹാജരാക്കും
കൊച്ചി : കോടഞ്ചേരി മിശ്രവിവത്തിലെ വിവാദനായിക ജോത്സനയെ ഏപ്രിൽ19 ന് ഹൈക്കോടതിയില്‍ ഹാജരാക്കും. ഷെജിന്‍-ജോത്സന വിവാഹത്തിനു പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹർജിയിലാണ് ജോത്സനയെ ഹാജരാക്കാന്‍ കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവിക്കും, കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി ഐയ്ക്കും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി.എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം. ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോത്സനയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല തങ്ങൾ എവിടെയാണെന്ന് വ്യക്തമാക്കി ഷെജിന്‍ രംഗത്തെത്തുകയും ചെയ്തു. നിലവില്‍ ജോത്സന ഭര്‍ത്താവ് ഷെജിനൊപ്പം ഷെജിന്റെ പിതാവിന്റെ ആലപ്പുഴയിലെ വസതിയിലാണ് കഴിയുന്നത്. വിവാഹം വിവാദമായതിന് പിന്നാലെ ഇരുവരും നാട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ, വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍ കഴിഞ്ഞ ദിവസം ഫെയ്സ്…
Read More » -
Crime
സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് കുത്തിപരിക്കേല്‍പ്പിച്ചു; ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു
കോട്ടയം: സംശയരോഗത്തെ തുടർന്ന് ഭർത്താവ് കുത്തിപരിക്കേൽപ്പിച്ച യുവതി മരിച്ചു. കോട്ടയം പൈക മല്ലികശ്ശേരിയിൽ സിനിയാണ് മരിച്ചത്. 42 വയസ്സായിരുന്നു. ഏപ്രിൽ ഒൻപതാം തീയതി രാത്രിയാണ് സംശയരോഗത്തെ തുടർന്ന് സിനിയെ ഭർത്താവ് കണ്ണമുണ്ടയിൽ ബിനോയ് ജോസഫ് കുത്തിയത്. ആക്രമണത്തിൽ സാരമായി പരിക്കേറ്റ സിനി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ഇത്രയും ദിവസം ചികിത്സയിലായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണം. വിചിത്രസ്വഭാവക്കാരനായ ബിനോയ് സംശയരോഗത്തെ തുടർന്ന് സിനിയുമായി തുടർച്ചയായി വഴക്കുണ്ടാക്കിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഏപ്രിൽ ഒൻപത് ശനിയാഴ്ച രാത്രിയുടെ വഴക്കിനിടെയാണ് 11.30-ഓടെ കിടപ്പുമുറിയിൽ വച്ച് ബിനോയ് ജോസഫ് സിനിയെ കുത്തിയത്. ദമ്പതികളുടെ രണ്ട് ആൺമക്കൾ മറ്റൊരു മുറിയിൽ ഉറങ്ങുമ്പോൾ ആയിരുന്നു സംഭവം. നിലവിളി കേട്ടെത്തിയ മക്കളാണ് സിനിയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിന് ശേഷം പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്നത് വരെ ബിനോയ് വീട്ടിൽ തന്നെ തുടർന്നു. സംശയരോഗം കാരണം വിചിത്ര സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന ആളാണ് ബിനോയ് എന്നാണ് പൊലീസ് പറയുന്നത്. രാത്രി വീടിന്‍റെ വാതിലുകൾ മറ്റൊരു താഴിട്ടു…
Read More » -
NEWS
ബംഗളൂരു-എറണാകുളം സ്വിഫ്റ്റിന്റെ സമയം മാറ്റണമെന്ന് ആവശ്യം
ബംഗളൂരു: നഗരത്തിലെ ഓഫീസ് ടൈം വൈകിട്ട് 5.30 വരെയാണെന്നിരിക്കെ 4.45 നു തന്നെ അവിടുന്ന് സ്വിഫ്റ്റ് പുറപ്പെടുന്നത് ആർക്കു വേണ്ടിയാണ് ? ബംഗളൂരു – കൊച്ചി യാത്രാ സമയം 10 മണിക്കൂറിൽ കുറവാണ്.അങ്ങനെയെങ്കിൽ ഈ വാഹനം വെളുപ്പിന് 3 മണിക്കെങ്കിലും എറണാകുളത്തെത്തും.ആർക്കു വേണ്ടിയാണു ഈ പ്രഹസനം? തെക്കൻ ജില്ലകളിലേക്ക് പുറപ്പെടുന്ന വണ്ടിയാണെങ്കിൽ നേരത്തെ എടുക്കണം എന്നത് ന്യായമായ കാര്യമാണ്.പക്ഷെ കൊച്ചിയിലേക്ക് വരുന്ന ബസ് ഇത്ര നേരത്തെ എടുക്കുന്നത് യാത്രക്കാരുടെ സൗകര്യത്തിനാണെന്നു മാത്രം പറയരുതെന്ന് ബംഗളൂരു മലയാളി അസ്സോസിയേഷൻ ചൂണ്ടിക്കാട്ടുന്നു. കൊച്ചിയിലേക്കുള്ള പ്രൈവറ്റ് സർവിസുകൾ എല്ലാം തന്നെ വൈകിട്ട് 9 കഴിഞ്ഞാണ് ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്നത്.രാവിലെ 6.30-7നുള്ളിൽ തന്നെ ഇവിടെത്തുകയും ചെയ്യും.സ്വിഫ്റ്റിന്റെ ബംഗളൂരുവില്‍നിന്നുള്ള സര്‍വീസ് വൈകിട്ട് 4.45നും രാത്രി എട്ടിനുമാണ്.ഇത് യഥാക്രമം 8 മണിക്കും 10 മണിക്കും ആക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എറണാകുളം സ്റ്റാന്‍ഡില്‍ നിന്ന് രാത്രി എട്ടിനും ഒന്‍പതിനുമായിട്ടാണ് ബംഗളൂരുവിലേക്കുള്ള രണ്ട് ട്രിപ്പുകള്‍. എ സി ബസില്‍ പുതപ്പും ലഘുഭക്ഷണവും കിട്ടും.1,411 രൂപയാണ് നിരക്ക്.തിരുവനന്തപുരം-…
Read More » -
Kerala
കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല, തീരുമാനം’രാഹുൽ വിമർശന’ത്തിന് പിന്നാലെ
തിരുവനന്തപുരം: കെപിസിസി രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല. വിട്ടുനിൽക്കലിന് രാഷ്ട്രീയ കാരണങ്ങളില്ലെന്നും വ്യക്തിപരമായ കാരണങ്ങളുള്ളതിനാലാണ് പങ്കെടുക്കുന്നില്ലെന്ന് തീരുമാനിച്ചതെന്നുമാണ് കുര്യൻ നൽകുന്ന വിശദീകരണം. എന്നാൽ ജനറൽ സെക്രട്ടറി രാഹുൽ ഗാന്ധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചതിന് പിന്നാലെയാണ് വിട്ടു നിൽക്കൽ. രാഹുലിനെതിരെ കുര്യൻ നടത്തിയ പരസ്യ വിമർശനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയായേക്കുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ തനിക്കെതിരെ വിമർശമുണ്ടായെക്കുമെന്ന സൂചന ലഭിച്ചതോടെയാണ് ഇന്ന് പങ്കെടുക്കേണ്ടെന്ന് പിജെ കുര്യൻ തീരുമാനിച്ചതെന്നാണ് വിവരം. കേരളശബ്ദത്തിന് നൽകിയ അഭിമുഖത്തിൽ രാഹുൽഗാന്ധിക്കെതിരെ രൂക്ഷവിമർശനമാണ് പി ജെ കുര്യൻ ഉയർത്തിയത്. രാഹുൽഗാന്ധിയെ വ്യക്തിപരമായി കടന്നാക്രമിച്ചായിരുന്നു കുര്യന്റെ വിമർശനം. സ്ഥിരതയില്ലാത്ത നേതാവാണ് രാഹുൽഗാന്ധിയെന്നും നെഹ്റു കുടുംബത്തിൽ നിന്ന് പുറത്ത് നിന്നൊരാൾ കോൺഗ്രസ് പ്രസിഡന്റായി വേണമെന്നും കുര്യൻ തുറന്നടിച്ചു. 2019 ൽ പരാജയം ഏറ്റുവാങ്ങിയപ്പോൾ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടി രാഹുൽഗാന്ധി പ്രസിഡന്റ് സ്ഥാനം രാജി വച്ചത് മുതൽ കോൺഗ്രസ് നാഥനില്ലാകളരിയായി. രാജിവച്ചിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് രാഹുൽഗാന്ധിയാണ്.…
Read More » -
Crime
ജെസ്‌നയെ കണ്ടെത്തിയിട്ടില്ല; സിറിയയിലുണ്ടെന്ന പ്രചാരം വ്യാജമെന്ന് സിബിഐ
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് സിബിഐ കണ്ടെത്തിയെന്ന പ്രചാരം വ്യാജമാണെന്ന് സ്ഥിരീകരിച്ച് സിബിഐ. അത്തരം കണ്ടെത്തലുകളൊന്നും നടത്തിയിട്ടില്ലെന്ന് സിബിഐ വ്യത്തങ്ങള്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലടക്കം ജെസ്‌ന സിറിയിയില്‍ എന്ന നിലയില്‍ പ്രചാരമുണ്ടായതോടെയാണ് സിബിഐയുടെ സ്ഥിരീകരണം. 2018 മാര്‍ച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കാണാതായത്. വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിച്ചിട്ടും ജെസ്‌നയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. 2021 ഫെബ്രുവരിയിലാണ് കേസ് അന്വേഷണം ഹൈക്കോടതി സിബിഐയെ ഏല്‍പ്പിച്ചത്. ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാര്‍ച്ച് 22-ന് ജെസ്‌ന വീട്ടില്‍ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സില്‍ വന്നതിന് തെളിവുണ്ട്. പിന്നീട് ജസ്‌നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി.…
Read More » -
NEWS
ഉന്നതവിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് 5,000 രൂപയുടെ സ്കോളര്‍ഷിപ്പും സൗജന്യ യാത്രയും
ന്യൂഡല്‍ഹി : പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്കോളര്‍ഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്നു സ്ത്രീകളുടെ വിവാഹപ്രായ പരിഷ്കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു.ഉഡാന്‍, പ്രഗതി പദ്ധതികളിലെ സ്കോളര്‍ഷിപ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 21 വയസ്സുവരെയാക്കണമെന്നും ശുപാര്‍ശയുണ്ട്. വനിതകളുടെ വിവാഹപ്രായം 21 ആക്കുന്നത് വിജ്ഞാപനം ചെയ്ത് 2 വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുത്തുകയോ ഓരോ വര്‍ഷവും പ്രായം വര്‍ധിപ്പിച്ച് 3 വര്‍ഷത്തിനുള്ളില്‍ 21 ആക്കുകയോ ചെയ്യാമെന്നാണ് നിര്‍ദേശം. ഓരോ വര്‍ഷവും പ്രായം കൂട്ടിയാല്‍ ആശയക്കുഴപ്പം മൂലം പാവപ്പെട്ടവര്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകാന്‍ ഇടയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.പെണ്‍കുട്ടികള്‍ക്ക് ടാബ്‍ലറ്റും ലാപ്ടോപ്പും നല്‍കുക, പ്രഫഷനല്‍ കോഴ്സുകളില്‍ വനിത ക്വോട്ട അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും സമിതി നല്‍കിയിട്ടുണ്ട്.
Read More »