NEWS

ഉന്നതവിദ്യാഭ്യാസത്തിന് പെൺകുട്ടികൾക്ക് 5,000 രൂപയുടെ സ്കോളര്‍ഷിപ്പും സൗജന്യ യാത്രയും

ന്യൂഡല്‍ഹി : പെണ്‍കുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് 5,000 രൂപയുടെ സ്കോളര്‍ഷിപ്പും സൗജന്യ യാത്രയും ഉറപ്പാക്കണമെന്നു സ്ത്രീകളുടെ വിവാഹപ്രായ പരിഷ്കരണം പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതി ശുപാര്‍ശ ചെയ്തു.ഉഡാന്‍, പ്രഗതി പദ്ധതികളിലെ സ്കോളര്‍ഷിപ് 10,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നും 18 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ 21 വയസ്സുവരെയാക്കണമെന്നും ശുപാര്‍ശയുണ്ട്.
 

വനിതകളുടെ വിവാഹപ്രായം 21 ആക്കുന്നത് വിജ്ഞാപനം ചെയ്ത് 2 വര്‍ഷത്തിനകം പ്രാബല്യത്തില്‍ വരുത്തുകയോ ഓരോ വര്‍ഷവും പ്രായം വര്‍ധിപ്പിച്ച്‌ 3 വര്‍ഷത്തിനുള്ളില്‍ 21 ആക്കുകയോ ചെയ്യാമെന്നാണ് നിര്‍ദേശം. ഓരോ വര്‍ഷവും പ്രായം കൂട്ടിയാല്‍ ആശയക്കുഴപ്പം മൂലം പാവപ്പെട്ടവര്‍ ശിക്ഷാനടപടികള്‍ക്കു വിധേയരാകാന്‍ ഇടയുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി.പെണ്‍കുട്ടികള്‍ക്ക് ടാബ്‍ലറ്റും ലാപ്ടോപ്പും നല്‍കുക, പ്രഫഷനല്‍ കോഴ്സുകളില്‍ വനിത ക്വോട്ട അനുവദിക്കുക തുടങ്ങിയ ശുപാര്‍ശകളും സമിതി നല്‍കിയിട്ടുണ്ട്.

Back to top button
error: