Month: April 2022
-
NEWS
സിബിഐയുടെ വാദം തള്ളി കാസ;ജെസ്ന കേസിൽ റിപ്പോർട്ട് പുറത്തു വിടണമെന്ന് ആവശ്യം
കൊച്ചി: നാലുവര്‍ഷം മുന്‍പ് കാണാതായ എരുമേലി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജയിംസ് സിറിയയിലാണെന്ന് പറഞ്ഞിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്ക വിവരങ്ങള്‍ പുറത്തു വിടണമെന്ന് കത്തോലിക്കാ സംഘടനയായ കാസ. മുദ്രവച്ച കവറില്‍ കോടതിയില്‍ നല്‍കുന്ന വിവരങ്ങള്‍ പരാതിക്കാരനു നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. ഇതനുസരിച്ച് വിവരം പരാതിക്കാരായ കാസയ്ക്കു ലഭ്യമാക്കണമെന്ന അപേക്ഷ കോടതിയിൽ സമര്‍പ്പിക്കുമെന്നും കാസ പ്രസിഡന്റ് കെവിന്‍ പീറ്റര്‍ വ്യക്തമാക്കി. ജെസ്നയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും പിന്നീട് മതം മാറ്റി സിറിയയിൽ എത്തിച്ചെന്നുമാണ് വിവരം. ഇപ്പോൾ രണ്ട് കുട്ടികളുടെ അമ്മയാണെന്നും സ്ഥിരീകരിക്കാത്ത വാർത്തയുണ്ട്. മുന്‍ എഡിജിപി ടോമിന്‍ തച്ചങ്കരിയും മുന്‍ പത്തനംതിട്ട എസ്പി കെ.ജി സൈമണും ജെസ്ന ജീവിച്ചിരിപ്പുണ്ടെന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായെന്നും എന്നാല്‍ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ പരിമിതിയുണ്ടെന്നും നേരത്തെ പറഞ്ഞിരുന്നു.നിലവില്‍ കേരള പോലീസിന്റെ കണ്ടെത്തലുകള്‍ സിബിഐയും ശരിവയ്ക്കുകയും ജെസ്ന രണ്ടു കുട്ടികളുടെ അമ്മമായി ‘രഹസ്യ കേന്ദ്രത്തില്‍’ കഴിയുന്നതായുമുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.പക്ഷെ സിബിഐ വാർത്താക്കുറിപ്പിലൂടെ…
Read More » -
NEWS
പ്രതിഷേധം സംഘടിപ്പിച്ച് പണം തട്ടുന്നു;കെഎസ്‌യു – യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി
കൊല്ലം: ഒരേസമയം പൊലീസിനും കരാറുകാർക്കുമെതിരെ സമരം സംഘടിപ്പിച്ച് ലക്ഷങ്ങൾ തട്ടുന്ന സംഘം പൊലീസ് നിരീക്ഷണത്തിൽ.ജില്ലയിലെ പ്രമുഖ കെഎസ്‌യു – യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടതാണ് സംഘമെന്നാണ് സൂചന. അടുത്തസമയത്ത് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചുകളും നിർമാണ പ്രവർത്തനങ്ങൾക്കെതിരായ പ്രതിഷേധങ്ങളും സ്പോൺസർ ചെയ്‌തത് ഈ തട്ടിപ്പുസംഘമാണെന്നതിനുള്ള തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ശക്‌തികുളങ്ങര സ്റ്റേഷനിൽ കഴിഞ്ഞദിവസം സംഘടിപ്പിച്ച സമരമാണ് ഈ നിരയിൽ ഒടുവിലത്തേത്.നഗരത്തിലെ ചില സുപ്രധാന പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാരിൽനിന്ന് സംഘം ഇതിനകം ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട്. കരാറുകാർ ഏറ്റെടുത്ത വൻകിട പദ്ധതികളെക്കുറിച്ച് നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചും പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് ഭീഷണിപ്പെടുത്തിയുമാണ് ലക്ഷങ്ങൾ കൈക്കലാക്കുന്നത്.വൻ സാമ്പത്തിക ഇടപാടുകളിൽ തർക്കം ഉണ്ടാകുമ്പോൾ ഒരാളിന്റെ പക്ഷംപിടിച്ച് എതിരാളിക്കെതിരെ വ്യാജ പരാതിനൽകുക, തുടർന്ന് പൊലീസിനെതിരെ മാർച്ച് സംഘടിപ്പിക്കുക തുടങ്ങിയ പരിപാടികളാണ് സംഘത്തിന്റെ തന്ത്രം.പ്രതിഷേധ മാർച്ചിന് ശേഷം പക്ഷംചേർന്ന ഇടപാടുകാരനിൽനിന്ന് വൻതുക പാരിതോഷികമായി കൈപ്പറ്റും. കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ജില്ലയിലെ നേതൃത്വം കയ്യാളുന്ന നാലുപേരാണ് പ്രധാനമായും…
Read More » -
NEWS
ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പ്രതികള്‍ എത്തിയത് പണയം വച്ച ബൈക്കിൽ
പാലക്കാട്: ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികള്‍ ഉപയോഗിച്ച ബൈക്കുകളിലൊന്നിന്റെ യഥാര്‍ത്ഥ ഉടമസ്ഥ ചിറ്റൂര്‍ പട്ടഞ്ചേരി സ്വദേശി അനിത.രണ്ടുവര്‍ഷം മുൻപ് കുഞ്ഞിന് അസുഖം വന്നപ്പോള്‍ 7,000 രൂപയ്ക്ക് അനിത പണയംവെച്ച ബൈക്ക് പലകൈ മറിഞ്ഞാണ് കൊലയാളികളുടെ കൈകളിലെത്തിയത്. പാലക്കാട് നഗരത്തിലെ റഷീദ് എന്നയാള്‍ക്കാണ് രണ്ടുവര്‍ഷം മുൻപ് ബൈക്ക് പണയംവെച്ചതെന്ന് അനിത വെളിപ്പെടുത്തി.അവര്‍ പിന്നീട് ഇടയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന് ബുദ്ധിമുട്ടായതിനാല്‍ പണയംവെച്ച ബൈക്ക് തിരികെയെടുക്കാന്‍ പറ്റിയില്ല. കഴിഞ്ഞദിവസം പോലീസ് വന്ന് വണ്ടി എവിടെയാണെന്ന് ചോദിച്ചു. അവരോട് പണയംവെച്ച കാര്യം പറഞ്ഞു.ടെന്‍ഷന്‍ ഒന്നും അടിക്കേണ്ട, നിങ്ങളുടെ വണ്ടി കാണാതായിട്ടുണ്ട് എന്നാണ് പോലീസുകാര്‍ പറഞ്ഞതെന്നും, അനിത പറഞ്ഞു.പിന്നീടാണ് കാര്യങ്ങൾ മനസ്സിലായത്. അതേസമയം, ശ്രീനിവാസന്‍ വധക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളുടെ സഹോദരന്‍ അടക്കമുള്ളവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. കേസിലെ പ്രതികളെ പിടികൂടാന്‍ ഒട്ടേറെപേരുടെ മൊബൈല്‍ ഫോണ്‍ വിളികളും പോലീസ് പരിശോധിച്ചുവരികയാണ്. എലപ്പുള്ളി സുബൈര്‍ വധക്കേസില്‍ നിലവില്‍…
Read More » -
LIFE
“തിയ്യേറ്റർ ഓഫ് ഡ്രീംസ്” ഓഫീസ് ഉദ്ഘാടനം
ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന “തിയ്യേറ്റർ ഓഫ് ഡ്രീംസ് ” എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസ് പ്രശസ്ത ചലച്ചിത്ര താരം ടൊവിനോ തോമസ്സ് ഉത്ഘാടനം ചെയ്തു. എറണാകുളം പാലാരിവട്ടത്ത് നടന്ന ഉത്ഘാടന ചടങ്ങിൽ ഷാജി കൈലാസ്, സിബി മലയിൽ,എസ് എൻ സ്വാമി,ബി ഉണ്ണികൃഷ്ണൻ,റാഫി, ബാദുഷ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രശസ്ത താരങ്ങളായ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ,അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന ” കാപ്പ ” എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം. മെയ് 20-ന് ” കാപ്പ “യുടെ ചിത്രീകരണം ആരംഭിക്കും.യുവനടൻ ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന “അന്വേഷിപ്പിൻ കണ്ടെത്തും ” എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ. ടൊവിനോ തോമസ്സ്, എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ…
Read More » -
NEWS
മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയവുമായി കെഎസ്ഇബി
ഇടുക്കി :മൂലമറ്റത്ത് രണ്ടാം വൈദ്യുതി നിലയം ഒരുക്കാൻ കെഎസ്ഇബി. 800 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്.ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇടുക്കി കേരളത്തിന്റെ പവര്‍ബാങ്കായി മാറുമെന്നതില്‍ സംശയമില്ല.ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ ഉത്പാദനം ഇരട്ടിയാകുന്നതോടെ സംസ്ഥാനത്തെ ഊര്‍ജ്ജക്ഷാമത്തിനും ഒരുപരിധിവരെ പരിഹാരമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.ഇതിന്റെ വിശദ പ്രോജക്‌ട് റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കേന്ദ്ര ജലവിഭവ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ വാപ്കോസ് (വാട്ടര്‍ ആന്‍ഡ് പവര്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡ്) ഡിസംബറില്‍ കെ.എസ്.ഇ.ബിക്ക് സമര്‍പ്പിക്കും എന്നാണ് അറിയുന്നത്.മാര്‍ച്ചില്‍ ആഗോള ടെന്‍ഡര്‍ വിളിക്കുകയും ചെയ്യും.അങ്ങനെ വന്നാല്‍ 2024ല്‍ നിര്‍മാണം ആരംഭിക്കാനാകും.പൂര്‍ത്തിയാകാന്‍ 4-5 വര്‍ഷമെടുക്കുമെന്നാണ് വിലയിരുത്തല്‍. ചെലവ് 2,670 കോടിയാണ്. കേരളത്തിന്റെ പ്രതിദിന ശരാശരി വൈദ്യുതി ഉപഭോഗം എന്നത് 83.05 ദശലക്ഷം യൂണിറ്റാണ്.എന്നാൽ ആഭ്യന്തര ഉത്പാദനം 28.45 ദശലക്ഷം യൂണിറ്റ് മാത്രമാണ് കെ.എസ്.ഇ.ബി പുറത്തുനിന്ന് വാങ്ങുന്നത് 54.60 ദശലക്ഷം യൂണിറ്റ്. ഇതിന് 24- 25 കോടി പ്രതിദിന ചെലവ് വരുന്നുണ്ട്. എന്നാല്‍ പുതിയത് വരുന്നതോടെ അഞ്ച് കോടിയെങ്കിലും പ്രതിദിനം…
Read More » -
LIFE
” ഇനി ഉത്തരം ” കുട്ടിക്കാനത്ത്…
അപർണ്ണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന”ഇനി ഉത്തരം” എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചിംങും സ്വിച്ചോൺ കർമ്മവും എറണാകുളം ട്രീബ്യൂട്ട് റോയലിൽ വെച്ച് നടന്നു. ശ്രീവത്സം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം കെ രാജേന്ദ്രൻ പിള്ള ഭാര്യ വത്സല രാജ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു. ചടങ്ങിൽ ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്,ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ,ഷാജു ശ്രീധർ,ജയൻ ചേർത്തല,സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു.രഞ്ജിത് ഉണ്ണി തിരക്കഥ സംഭാഷണമെഴുതുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം പകരുന്നു. എഡിറ്റർ-ജിതിൻ ഡി കെ.പ്രൊഡക്ഷൻ കൺട്രോളർ -റിന്നി ദിവാകർ,റിനോഷ് കൈമൾ,കല-അരുൺ മോഹനൻ, മേക്കപ്പ്-ജിതേഷ് പൊയ്യ,…
Read More » -
NEWS
ഇന്ത്യയില്‍ 40 ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്ന് റിപ്പോർട്ട്; പ്രതിഷേധം അറിയിച്ച് ഇന്ത്യ
ഡല്‍ഹി : ആഗോള കൊവിഡ് കണക്കുകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെതിരെ ഇന്ത്യ.കൊവിഡ് മരണങ്ങള്‍ കണക്കുകൂട്ടാന്‍ ലോകാരോഗ്യ സംഘടന സ്വീകരിക്കുന്ന രീതി ശരിയല്ലെന്നാണ് ഇന്ത്യയുടെ പക്ഷം. ഇന്ത്യയെപ്പോലെ ഇത്രയധികം ജനസംഖ്യയുള്ള ഒരു രാജ്യത്തെ കൊവിഡ് മരണസംഖ്യ കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഗണിതവിദ്യയുടെ മാതൃക ശരിയല്ലെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ മുൻപ് പല അവസരങ്ങളിലും ഇത്തരം ആശങ്കകള്‍ പങ്കുവച്ചിട്ടുണ്ടെങ്കിലും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല എന്നും ഇന്ത്യ അവകാശപ്പെടുന്നു. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് രാജ്യത്തെ കൊവിഡ് മരണസംഖ്യ 5,21,751 ആണ്. എന്നാല്‍, ഇന്ത്യയില്‍ 40 ലക്ഷത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കാമെന്നും ഇന്ത്യ പുറത്തുവിട്ട കണക്കുകൾ ശരിയല്ലെന്നുമാണ് ഡബ്ലിയുഎച്ചോയെ ഉദ്ധരിച്ചുകൊണ്ടുള്ള ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.
Read More » -
NEWS
മഴയായാലും വെയിലായാലും റബ്ബർ കർഷകർ ദുരിതത്തിൽ
കോട്ടയം: അസംസ്കൃത വസ്തുക്കളുടെ വില ഉയരുന്നതുമൂലം മഴക്കാലത്തിനു മുൻപേ റബര്‍ മരങ്ങളുടെ റെയിന്‍ ഗാര്‍ഡിംഗ്(പ്ലാസ്റ്റിക് ചുറ്റുന്നത്) നടത്താനാവാതെ കർഷകർ.വേനൽക്കാലത്ത് നിർത്തിയ ടാപ്പിംഗ് മഴ കനത്തതോടെ തുടരാനാഗ്രഹിക്കുന്നവരെ വെട്ടിലാക്കുന്നതാണ് പ്ളാസ്റ്റികും പശയും അടക്കമുള്ള വസ്തുക്കളുടെ വിലക്കയറ്റം. മഴ നേരത്തെ തുടങ്ങിയതോടെ റെയിന്‍ ഗാര്‍ഡില്ലാതെ ടാപ്പിംഗ് നടത്താനാവാത്ത സാഹചര്യവുമാണ് ഉള്ളത്. റബറിന് അത്യാവശ്യം വിലയുണ്ട്.നല്ല കറകിട്ടുന്ന സമയവുമാണ്.എന്നാല്‍ റബര്‍വില വർധന പ്രയോജനപ്പെടുത്താന്‍ കര്‍ഷകന് കഴിയുന്നില്ല.പ്ളാസ്റ്റിക് മുതല്‍ പശയ്ക്കും സ്റ്റാപ്ളര്‍ പിന്നിനും കുമിള്‍രോഗ നാശിനിക്കും വരെ വില കൂടി.പശയ്ക്കും പ്ളാസ്റ്റിക്കിനും 35 ശതമാനം വില ഉയര്‍ന്നത് മാസങ്ങള്‍ക്കുള്ളിലാണ്. ഒരു ഹെക്ടറില്‍ 300-400 മരങ്ങള്‍ വരെയുണ്ടാവും.30 കിലോ പശയും 12 കിലോ പ്ളാസ്റ്റിക്കും നാലുപെട്ടി പിന്നും അരക്കിലോ ബെല്‍റ്റും വേണമെന്നാണ് ഏകദേശ കണക്ക്. ശരാശരി ഒരു മരത്തിന് ഇപ്പോള്‍ കുറഞ്ഞത് 30 രൂപ ചെലവാകും. ഭൂരിഭാഗം തോട്ടങ്ങളിലും റെയിന്‍ ഗാര്‍ഡിംഗ് നടന്നിട്ടില്ല.വേനൽ കടുക്കുന്നതോടെ ടാപ്പിംഗ് ഉപേക്ഷിക്കുന്ന കർഷകർക്ക് ഇപ്പോൾ മഴയായാലും ടാപ്പിംഗ് തുടരാനാവാത്ത സ്ഥിതിയാണുള്ളത്. വിലക്കയറ്റം ഇങ്ങനെ ചില്ലിനും ടാപ്പിംഗ്…
Read More » -
India
മംഗളൂരുവിൽ മത്സ്യസംഭരണ യൂണിറ്റിലെ മാലിന്യടാങ്കിൽ വീണ് അഞ്ച് തൊഴിലാളികൾ മരിച്ചു
മംഗളൂരു: മംഗളൂരുവിലെ തോക്കൂരില്‍ മത്സ്യസംഭരണ യൂണിറ്റിലുണ്ടായ അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മാലിന്യസംസ്‌കരണ ടാങ്കിലേക്ക് വീണ തൊഴിലാളിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അഞ്ച് പേര്‍ മരണപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരണപ്പെട്ട അഞ്ച് പേരും ബംഗാളില്‍ നിന്നുള്ള തൊഴിലാളികളാണ്. ബജ്‌പെ പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട തോക്കൂരിലെ ഉല്‍ക എല്‍.എല്‍.പി യൂണിറ്റില്‍ ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികളില്‍ ഒരാള്‍ മാലിന്യ ടാങ്കിലേക്ക് വീഴുകയും ബോധരഹിതനാവുകയും ചെയ്തു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് ഏഴ് പേര്‍ കൂടി ടാങ്കിലകപ്പെടുകയായിരുന്നു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാള്‍ രാത്രിയും മറ്റുള്ളവര്‍ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. പരിക്കേറ്റവര്‍ അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ടവരുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന യൂണിറ്റില്‍ ആര്‍ക്കും സുരക്ഷാവസ്ത്രങ്ങളോ ഉപകരണങ്ങളോ നല്‍കിയിരുന്നില്ലെന്ന്…
Read More » -
NEWS
നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്ക്
കാഠ്മണ്ഡു: ശ്രീലങ്കയ്ക്കും പാകിസ്താനും പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയല്‍രാജ്യമായ നേപ്പാളും സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. പ്രതിസന്ധി നേരിടുന്നതിന്‍റെ ഭാഗമായി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കുന്നതും ഇറക്കുമതി നിയന്ത്രിക്കുന്നതും അടക്കമുള്ള കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് സർക്കാർ. രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ശേഖരം ഏഴുമാസംകൊണ്ട് 16 ശതമാനം കുറഞ്ഞു. ഇപ്പോഴുള്ളത് 1.17 ലക്ഷം കോടി നേപ്പാള്‍ രൂപ മാത്രം. ഇന്ധനമുള്‍പ്പെടെ ഏതാണ്ടെല്ലാ അവശ്യവസ്തുക്കളും ഇന്ത്യയില്‍നിന്ന് ഇറക്കുമതിചെയ്യുന്ന നേപ്പാളിന് ഏഴുമാസത്തെ ചെലവിനുള്ള തുക മാത്രമാണിത്. രാജ്യത്തിന്റെ കടമാകട്ടെ മൊത്തവരുമാനത്തിന്റെ 43 ശതമാനത്തിലേറെയായി. അവശ്യവസ്തുക്കളുടെ വില കുതിച്ചുകയറുകയാണ്. ഭക്ഷ്യവസ്തുക്കള്‍ക്ക് 20 ശതമാനത്തിലേറെ വില കൂടി. സര്‍ക്കാര്‍ ഇന്ധനവില നാലിരട്ടിയാക്കി. ഒരു ലിറ്റര്‍ പെട്രോളിന് 150 നേപ്പാള്‍ രൂപയും ഡീസലിനും മണ്ണെണ്ണയ്ക്കും 133 രൂപയുമാണ് വില. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ കേന്ദ്ര ബാങ്കായ നേപ്പാള്‍ രാഷ്ട്രബാങ്കിന്റെ ഗവര്‍ണര്‍ മഹാപ്രസാദ് അധികാരിയെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ഇതിനിടെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി പൊതുമേഖലാ ഓഫീസുകള്‍ക്ക്…
Read More »