Month: April 2022
-
NEWS
ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണം:സാധ്വി ഋതംബര
കാണ്‍പൂര്‍: ഓരോ ഹിന്ദുവും നാല് കുട്ടികള്‍ക്ക് വീതം ജന്മം നല്‍കണമെന്നും അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണമെന്നും വി.എച്ച്.പി നേതാവ് സാധ്വി ഋതംബര.എങ്കില്‍ ഇന്ത്യ എത്രയും വേഗം ഹിന്ദുരാഷ്ട്രമാകുമെന്നും സാധ്വി ഋതംബര വ്യക്തമാക്കി. നിരാല നഗറിലെ രാം മഹോത്സവ് പരിപാടിയിലാണ് ഋതംബര കൂടുതല്‍ കുട്ടികളെ പ്രസവിക്കാന്‍ ഹിന്ദു സ്ത്രീകളോട് ആഹ്വാനം ചെയ്തത്.“നാം രണ്ട് നമുക്ക് രണ്ട് എന്നതാണ് ഹിന്ദു സ്ത്രീകള്‍ പിന്തുടരുന്ന തത്വം.എന്നാല്‍ എല്ലാ ഹിന്ദുക്കളും നാല് കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.അതില്‍ രണ്ട് കുട്ടികളെ രാജ്യത്തിന് നല്‍കണം.മറ്റു രണ്ട് കുട്ടികളെ നിങ്ങള്‍ക്ക് വളര്‍ത്താം.എങ്കില്‍ ഇന്ത്യ എത്രയും പെട്ടെന്ന് ഹിന്ദു രാഷ്ട്രമാവും”- ഋതംബര പറഞ്ഞു
Read More » -
NEWS
വീണ്ടും പ്രകോപനവുമായി ചൈന; അതിർത്തിയിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നു
ന്യൂഡല്‍ഹി: വീണ്ടും ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമവുമായി ചൈന രംഗത്ത്.അതിര്‍ത്തി മേഖലയിലെ ആശയവിനിമയം കൂടുതല്‍ കാര്യക്ഷമമാക്കാനായി ലഡാക്കിന് സമീപം നിയന്ത്രണരേഖയോട് ചേര്‍ന്നുള്ള പ്രദേശത്ത് ചൈന നാലു സെല്‍ ഫോണ്‍ ടവറുകളാണ് സ്ഥാപിച്ചത്. 2020 മുതല്‍ ചൈന അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.അതിന്റെ ഭാഗമായാണ് ഈ ടവറുകളും സ്ഥാപിച്ചതെന്നാണ് വിലയിരുത്തുന്നത്.അതേസമയം ജനവാസമില്ലാത്ത ഉള്‍ ഗ്രാമങ്ങളില്‍ ചൈന സെല്‍ ഫോണ്‍ ടവറുകള്‍ സ്ഥാപിക്കുന്നത് ആശങ്കയുളവാക്കുന്നുവെന്ന് ലഡാക്ക് ഓട്ടോണോമസ് ഹില്‍ ഡവലപ്‌മെന്റ് കൗണ്‍സിലിലെ ചുഷുല്‍ കൗണ്‍സിലറായ കൊഞ്ചോക്ക് സ്റ്റാന്‍സിന്‍ പറഞ്ഞു.4ജി ടവറുകളാണ് ഇത്തരം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ സ്ഥാപിക്കുന്നത്. ഈ നീക്കത്തിലൂടെ ചൈനയ്ക്ക് അവരുടെ അതിര്‍ത്തിയിലുള്ളവരുമായുള്ള ആശയവിനിമയം കൂടുതല്‍ ദൃഡപ്പെടുത്താനാകും.എന്നാൽ, ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മിക്കയിടങ്ങളിലും ഇപ്പോഴും 2ജി സേവനം മാത്രമാണ് ലഭിക്കുന്നത്.തന്റെ മണ്ഡലത്തിലെ 12 ഗ്രാമങ്ങളില്‍ ഒന്നില്‍ മാത്രമാണ് 4ജി സേവനം ലഭിക്കുന്നത്. ബാക്കിയിടങ്ങളിലെല്ലാം 2ജി സേവനമാണ്. അത് തന്നെ മിക്കപ്പോഴും ശരിയായി സിഗ്നല്‍ ലഭിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » -
Kerala
ജോയ്സനയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ്
കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോര്‍പസ് തീര്‍പ്പാക്കി ഹൈക്കോടതി. ജോയ്സനയെ ഭര്‍ത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കി. ജോയ്സ്ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. വീട്ടുകാരോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ജോയ്സ്ന കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പോകണമെന്ന ജോയ്സ്നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു. പെണ്‍കുട്ടി ആവശ്യത്തിന് ലോക പരിചയം ഉള്ള ആളാണ്, വിവാഹത്തിന് ശേഷം എന്ത് ചെയ്യണം എന്ന് അവര്‍ തീരുമാനിക്കും. പെണ്‍കുട്ടിക്ക് സ്വന്തമായി തീരുമാനം എടുക്കാന്‍ ഉള്ള പക്വത ആയെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ഷെജിനോടൊപ്പം പോകാനാണ് താല്‍പ്പര്യമെന്ന് ജോയ്‌സ്‌ന കോടതിയില്‍ പറഞ്ഞു. ജോയ്സ്നയെ കാണാനില്ലെന്നും ജോയ്സ്ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോര്‍പസ് നല്‍കിയത്. ജോയ്സ്നയ്ക്ക് 26 വയസായെന്നും, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
Read More » -
NEWS
മാനത്ത് മഴക്കോള് കണ്ടാൽ അപ്രത്യക്ഷമാകുന്ന വൈദ്യുതിയും മൊബൈൽ നെറ്റ്‌വർക്കും
പത്തനംതിട്ട: മാനത്ത് മഴക്കോള് കണ്ടാൽ അപ്പോൾ നിലയ്ക്കും വൈദ്യുതി.കഴിഞ്ഞ ഒരു മാസമായി ജില്ലയിലെ ഭൂരിഭാഗം പ്രദേശത്തെയും സ്ഥിതി ഇതാണ്.മഴ കഴിഞ്ഞ് മണിക്കൂറുകൾ കഴിഞ്ഞ് മാത്രമേ പിന്നീട് വൈദ്യുതി ലഭിക്കൂ.അപ്പോഴേക്കും അടുത്ത മഴയായിട്ടുണ്ടാവും. മൊബൈൽ നെറ്റ്‌വർക്കിന്റെ കാര്യവും വിത്യസ്തമല്ല.മഴ ചാറാൻ തുടങ്ങുമ്പോഴേക്കും കണക്ഷൻ ശൂന്യതയിൽ അഭയം പ്രാപിക്കും.മഴ കഴിഞ്ഞ് ഒരു പോയിന്റെങ്ങാനും കിട്ടിയാൽ കിട്ടി.ഇടിയും മിന്നലുമുള്ള സമയമാണ്.ഒരു ആപത്ഘട്ടത്തിൽ പെട്ടെന്നൊരു കോളുപോലും ചെയ്യാൻ ഇത് മൂലം സാധിക്കില്ല.മത്സരിച്ച് നിരക്ക് വർദ്ധിപ്പിക്കുന്നവർക്കും പ്രതിദിന ഉപയോഗത്തിലെ ഡാറ്റ വെട്ടിക്കുറയ്ക്കാൻ ഓരോ വർഷവും മറക്കാത്തവർക്കും കാലത്തിനനുസരിച്ച് തങ്ങളുടെ നെറ്റ്‌വർക്കിൽ മാറ്റങ്ങൾ കൊണ്ടുവരാൻ പക്ഷെ ഓർമ്മയില്ലെന്ന് മാത്രം!
Read More » -
NEWS
ബസ്സുകളില്ല; യാത്രക്കാർ ദുരിതത്തിൽ
റാന്നി: നെല്ലിക്കമൺ, കണ്ടൻപേരൂർ ഭാഗത്തുള്ളവർക്ക് രാവിലെ റാന്നിയിൽ എത്തണമെങ്കിൽ 8.30-ന്റെ ബസ് വരണം.അത് ഏതെങ്കിലും ദിവസം സർവീസ് മുടക്കിയാൽ പിന്നെ 9.30-യ്ക്കാണ് അടുത്ത ബസ്.ബസുകൾ ഇല്ലാത്തതല്ല,ഓടാത്തതാണ് കാരണം. രാവിലെ 8 മണിക്ക് മുൻപ് ഈ റൂട്ടിൽ ഒരു കെഎസ്ആർടിസി ഉൾപ്പടെ നാല് ബസുകളാണ് റാന്നിക്ക് സർവീസ് നടത്തിക്കൊണ്ടിരുന്നത്.കോവിഡ് ലോക്ഡൗൺ കാലത്ത് നിർത്തിയ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല എന്നു മാത്രം. വൈകിട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല.4:30-ന് ശേഷം ഈ ഭാഗത്തേക്ക് റാന്നിയിൽ നിന്നും ബസ്സില്ല.4.30 മുതൽ ഏഴ് മണി വരെയുള്ള സമയത്തിനൂള്ളിൽ ഏഴ് ബസുകളാണ് ഓടാത്തത്.ഇതിലും ഒരു കെഎസ്ആർടിസി ഉൾപ്പെടും.ഏഴ് മണിക്ക് റാന്നിയിൽ നിന്നുമുള്ള ബസ് രാവിലെയും ഉച്ചയ്ക്കും സർവീസ് നടത്തുമെങ്കിലും വൈകിട്ട് മുടക്കമാണ്.തിരുവല്ല ഡിപ്പോയുടെതാണ് കെഎസ്ആർടിസി.7.15,2.15,6.15 സമയങ്ങളിൽ റാന്നിയിലേക്കും 8.15,3.00,6.30 സമയത്ത് തിരുവല്ലയിലേക്കും സർവീസ് നടത്തിക്കൊണ്ടിരുന്ന ബസാണിത്.റാന്നിയിൽ നിന്നും പുലർച്ചെ അഞ്ചരയ്ക്ക് ചങ്ങനാശേരിയിലേക്ക് പോയി തിരികെ ഒൻപത് മണിക്ക് റാന്നിയിലേക്ക് വരുന്ന ബസും തങ്ങളുടെ ആദ്യ ട്രിപ്പ് മുടക്കുകയാണ്.പത്തുമണിക്കുള്ള ചങ്ങനാശേരി ട്രിപ്പ് മുതലാണ്…
Read More » -
Crime
ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.കേസില്‍ ഹർജിയിൽ കോടതി മുൻപ് വിശദമായ വാദം കേട്ടിരുന്നു . ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിന് സിംഗിൾ ബഞ്ചാണ് വിധി പറയുക. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നുമാണ് ദിലീപിൻ്റെ ആവശ്യം . എഫ് ഐ ആർ റദ്ദാക്കിയില്ലെങ്കിൽ സി ബി ഐ അന്വേഷണത്തിന് നിർദേശിക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഹർജി തീർപ്പാക്കുന്നതു വരെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ദിലീപിൻ്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല. എഫ് ഐ ആർ റദ്ദാക്കണമെന്ന ആവശ്യത്തെ പ്രോസിക്യൂഷൻ വാദത്തിനിടെ ശക്തമായി എതിർത്തിരുന്നു. വധ ഗൂഢാലോചനാ കേസിൻ്റെ തുടർ നടപടികളിൽ പ്രോസിക്യൂഷനും ദിലീപിനും ഇന്നത്തെ ഹൈക്കോടതി വിധി നിർണ്ണായകമാണ്.
Read More » -
NEWS
യുക്രെയ്‌ന്‍റെ സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് സെലൻസ്‌കി
യുക്രെയ്‌ന്‍റെ 16 സൈനിക കേന്ദ്രങ്ങൾ റഷ്യ തകർത്തെന്ന് സ്ഥിരീകരിച്ച് പ്രസിഡന്‍റ് വൊലാദിമിർ സെലൻസ്‌കി. ഇന്നലെ ഒരു ദിവസം മാത്രം ശക്തമായ ആക്രമണമാണ് പുടിന്‍റെ സൈന്യം നടത്തിയതെന്നും സെലൻസ്‌കി ആരോപിച്ചു. ഡോൺബാസ്‌ക് പൂർണ്ണമായും തങ്ങളുടെ അധീനതയിലാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും സെലൻസ്‌കി പറഞ്ഞു. ഖാർകീവ്, സാപോറിസാഷിയ, ഡോൺസ്റ്റീക്, നിപ്രോപെട്രോവ്‌സ്‌ക് മേഖലകളിൽ റഷ്യ കനത്ത ആക്രമണമാണ് നടത്തിയത്. തുറമുഖ കേന്ദ്രമായ മൈകോലായീവിലും റഷ്യൻ സൈന്യം വ്യോമാക്രമണം നടത്തി. ഇന്നലെ മാത്രം 108 പ്രദേശങ്ങളിലാണ് റഷ്യൻ മിസൈലുകൾ പതിച്ചതെന്ന് യുക്രെയ്ൻ സൈന്യം സ്ഥിരീകരിച്ചു. ഇന്നലെ ഏഴുപേർ കൊല്ലപ്പെട്ടതായും സെലൻസ്‌കി പറഞ്ഞു. ഫെബ്രുവരി 24ന് ആരംഭിച്ച ആക്രമണത്തിൽ തങ്ങൾക്ക് സ്വാധീനമുള്ള മേഖലയിൽ റഷ്യ കാര്യമായ ആക്രമണം നടത്തിയിരുന്നില്ല. ഇന്നലെ അത്തരം സ്ഥലത്ത് ആക്രമണം നടത്തി റഷ്യ മേധാവിത്വം ഉറപ്പിക്കാനാണ് ശ്രമം.
Read More » -
Kerala
കരുനാഗപ്പള്ളിയിലെ ‘രശ്മി ഹാപ്പി ഹോം’ തല്ലിത്തകര്‍ത്തത് കെട്ടിട ഉടമ ഇബ്രാഹിം കുട്ടിയെന്ന് ആരോപണം
കരുനാഗപ്പള്ളി: പുള്ളിമാന്‍ ജംക്‌ഷനില്‍ ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹോം അപ്ലയന്‍സ് സ്ഥാപനം ഒരു സംഘം ആളുകള്‍ തല്ലിത്തകര്‍ത്തു. ഇതിനു പിന്നില്‍ കട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൻ്റെ ഉടമയെന്ന് ആരോപണം. കട ഒഴിയാത്തതിനാല്‍ കെട്ടിട ഉടമ ഇബ്രാഹിം കുട്ടിയുടെ നേതൃത്വത്തിലെത്തിയ നൂറിലധികം പേരാണ് അക്രമം നടത്തിയതെന്ന് കടയുടമ രവീന്ദ്രന്‍ പറയുന്നു. പൊലീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് കടയുടമയുടെ പരാതി. ഇതോടെ, ആഭ്യന്തരവകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ രൂക്ഷമാണ്. ഏഴു വര്‍ഷമായി പുള്ളിമാന്‍ ജംക്‌ഷനില്‍ പ്രവര്‍ത്തിക്കുന്ന രശ്മി ഹാപ്പി ഹോം എന്ന സ്ഥാപനമാണ് അക്രമികള്‍ തല്ലിത്തകര്‍ത്തത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉപകരണങ്ങള്‍ തകര്‍ത്തതിലൂടെ ഉണ്ടായിരിക്കുന്നത്. കടയുടെ ഷട്ടറുകള്‍ തകര്‍ത്ത് അകത്തു കയറി ഇലക്‌ട്രോണിക് സാധനങ്ങളും ഇന്റീരിയര്‍ വര്‍ക്കുകളും നശിപ്പിച്ചു. സി.സി.ടി.വിയുടെ ഡിവിആറും കടയിലെ മറ്റു വിലപിടിപ്പുള്ള ഇലക്‌ട്രോണിക് സാധനങ്ങളും കടത്തിക്കൊണ്ടുപോവുകയും ചെയ്തു. ദേശീയപാത വികസനത്തിന്റെ ഭാഗമായി കടയുടെ മുന്‍ഭാഗം പൊളിച്ചു നീക്കേണ്ടതാണ്. എന്നാല്‍, കട പൂര്‍ണമായും ഒഴിയണമെന്ന് കെട്ടിടം ഉടമ ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച…
Read More » -
India
വഡോദരയിൽ സാമുദായിക സംഘർഷം, 22 പേർ അറസ്റ്റിൽ
വാഹനാപകടത്തെത്തുടർന്ന് ഗുജറാത്തിലെ വഡോദര നഗരത്തിൽ സാമുദായിക സംഘർഷം. മൂന്നു പേർക്കു പരിക്കേറ്റു. സംഘർഷവുമായി ബന്ധപ്പെട്ട് 19 പേരെയും വാഹനാപകടവുമായി ബന്ധപ്പെട്ട് മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. ഏതാനും വാഹനങ്ങൾ തകർക്കപ്പെട്ടു. ഒരു ദേവാലയം ആക്രമിക്കപ്പെട്ടു. ഉടനെ തന്നെ ഇടപെട്ടത് കൂടുതല്‍ രംഗം വഷളാക്കിയില്ല. രാത്രി നഗരത്തിലെ റാവുപുര മേഖലയിൽ ഇരു സമുദായങ്ങളിൽപ്പെട്ട രണ്ടു പേരുടെ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്നായിരുന്നു സംഘർഷം ഉടലെടുത്തത്. ഉടൻതന്നെ ഇരു സമുദായങ്ങളിൽപ്പെട്ടവർ പ്രദേശത്ത് തടിച്ചുകൂടി കല്ലേറ് ആരംഭിച്ചു. റോഡരികിലുള്ള ദേവാലയത്തിലെ വിഗ്രഹം അക്രമികൾ തകർത്തു. പ്രദേശത്തു വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
Read More » -
LIFE
കോൺടാക്ട് അഭിനയ ശില്പശാല
<spചലച്ചിത്ര- ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനായ കോൺടാക്ടിന്റെ ഇരുപത്തിയഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അഭിനയ പഠന ക്ലാസുകൾ മേയ് 6 മുതൽ 9 വരെ തിരുവനന്തപുരത്തു നടക്കും ĺമലയാള സിനിമയിലെ പ്രഗത്ഭർ ക്ലാസുകൾ നയിക്കും. 15 മുതൽ 30 വയസ്സുവരെ പ്രായമുള്ളവർക്കാണ് പ്രവേശനം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 24 നു മുമ്പായി സൗജന്യ അപേക്ഷാഫോറത്തിന് ബന്ധപ്പെടുക.ഫോൺ :7907083442, 9349392259.
Read More »